അമ്മയുടെ മാറിടം അശ്‌ളീലമോ ? എന്താണ് അമേരിക്കയിലെ അവസ്ഥ ?

118

Ajith Sudevan

അമ്മയുടെ മാറിടം അശ്‌ളീലമോ എന്ന ചോദ്യത്തിന് അതേ എന്നാണ് അമേരിക്കൻ സംസ്ഥാനങ്ങൾ ആയ യൂട്ടാ, ഇന്ത്യാന, ടെന്നസി എന്നീ സംസ്ഥാനങ്ങളിലെ നിയമം. അമേരിക്കയിലെ ശേഷിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഈ നിയമം ഇല്ല. എന്നാൽ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ചില പ്രാദേശിക സർക്കാരുകൾ സ്ത്രീകൾ മാറിടം കുട്ടികളുടെ മുന്നിലും സമൂഹത്തിന്റെ മുന്നിലും പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

എങ്കിലും സമ്പത്തിലും, ജനസംഖ്യയിലും മുന്നിൽ നിൽക്കുന്ന കാലിഫോർണിയ, ടെക്സസ്, ന്യൂയോർക്ക് തുടങ്ങിയ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇത്തരം നിയമം ഇല്ല. എന്നാൽ അമേരിക്കയുടെ അയൽ രാജ്യമായ കാനഡയിൽ സ്ത്രീകൾ പൊതുഇടങ്ങളിൽ മാറിടം മറയ്ക്കാതെ വരുന്നത് കുറ്റകരമാണ്.

ഈ നിയമത്തിന് എതിരെ അമേരിക്കയിൽ കുറച്ചുകാലം മുമ്പ് വലിയ ചർച്ചകൾ വന്നിരുന്നു. അതിന് കാരണം യൂട്ടാ സംസ്ഥാനത്ത് ഒര് സ്ത്രീയും ഭർത്താവും കൂടെ വീട്ടിൽ കുറച്ചു ജോലികൾ മേൽവസ്ത്രം ധരിക്കാതെ ചെയ്തു. ഇതുകണ്ട് ഇവരുടെ 9 മുതൽ 11 വയസുള്ള 3 കുട്ടികൾ അവരുടെ വീട്ടിൽ ഉണ്ടായിരിന്നു. കുഞ്ഞുങ്ങൾ വഴി ഈ വിവരം പുറത്തുള്ളവർ അറിയുകയും അങ്ങനെ ബന്ധപ്പെട്ട അധികാരികൾ സ്ത്രീക്ക് എതിരെ ലൈംഗിക കുറ്റകൃത്യ നിയമങ്ങൾ അനുസരിച്ചു ക്രിമിനൽ കേസ് എടുക്കുകയും ചെയ്‌തു. കുട്ടികൾ ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ ഉള്ളതാണ്. താൻ രണ്ടാനമ്മ ആയത് കൊണ്ടാണോ തന്റെ മാറിടം മക്കൾക്ക് മുന്നിൽ അശ്ലീലം ആയത് എന്നൊക്കെ വാദിച്ചു സ്ത്രീ പ്രതിരോധിക്കാൻ നോക്കി. ഏത് അമ്മ ആണേലും യൂട്ടാ നിയമം അനുസരിച്ചു പ്രസ്തുത സ്ത്രീയുടെ പ്രവൃത്തി കുറ്റകരമാണ് എന്നായി അധികാരികൾ.

സ്ത്രീയോടൊപ്പം മേൽവസ്ത്രം ധരിക്കാത്ത ഭർത്താവിന് എതിരെ കേസ് എടുക്കാത്ത കോടതി എന്തുകൊണ്ട് സ്ത്രീയെ മാത്രം ലക്ഷ്യം വെച്ച് കേസ് എടുത്തു എന്ന് ചോദിച്ചു ടോപ്‌ലെസ് മൂവ്മെന്റ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തുകയും അതോടൊപ്പം സ്ത്രീക്ക് നിയമ യുദ്ധം നടത്താൻ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. നിയമ യുദ്ധം ഇപ്പോളും തുടരുകയാണ്.
കാരണം ഇത് സാമൂഹിക പ്രശനവും അതോടൊപ്പം ഒര് നിയമ പ്രശനവുമാണ് അതിനാൽ തന്നെ വ്യവഹാരങ്ങൾ വേഗത്തിൽ തീർപ്പാകുന്ന അമേരിക്കയിൽ പോലും ഇത്തരം കേസ് തീരാൻ കാലങ്ങൾ എടുക്കും. അപ്പോൾ നാട്ടിൽ ഇത്തരം ഒര് കേസ് തീരാൻ എന്ത് സമയം എടുക്കും എന്ന് കൂടി ആലോചിച്ചിട്ട് വേണം ഇത്തരം പരിപാടികൾക്ക് ഇറങ്ങാൻ. കേസ് നടത്താൻ പണവും. സമയവും ഉണ്ടേൽ നമ്മുടെ നാട്ടിൽ പേടിക്കേണ്ട. കാരണം അന്തിമ വിധി വരുമ്പോളേക്കും നിങ്ങളുടെ കാലം കഴിഞ്ഞിരിക്കും.
“In the USA, though the majority of states are top-free, some cities in those states have passed (unconstitutional) ordinances that annul the state’s top free statute.”
“In Canada, the law on public decency is found in Sections 173 and 174 of the Criminal Code.”