ഇന്ത്യ 59 ചൈനീസ് ആപ്പ് നിരോധിച്ചതിന് പകരമായി ഇന്ത്യയുടെ 5 ആപ്പ് നിരോധിക്കാൻ പോലും ചൈനയ്ക്ക് കഴിയില്ല

376

Ajith Sudevan

ഇന്ത്യ 59 ആപ്പ് നിരോധിച്ചതിന് പകരമായി ഇന്ത്യയുടെ 5 ആപ്പ് നിരോധിക്കാൻ പോലും ചൈനയ്ക്ക് കഴിയില്ല. അതിന് കാരണം ഇന്ത്യക്ക് സ്വന്തമായി 5 ആപ്പ് പോലും ഇല്ലാത്തത് അല്ല. മറിച്ചു ചൈന ഒരുമാതിരിപ്പെട്ട വിദേശ ആപ്പുകൾ ഒന്നും അവരുടെ രാജ്യത്ത് അനുവദിക്കാറില്ല എന്നത് കൊണ്ടാണ്, നിലവിൽ ഉപയോഗത്തിൽ ഇരിക്കുന്ന ഇന്ത്യൻ അപ്പൊന്നും പകരം നിരോധിക്കാൻ ചൈനയ്ക്ക് കഴിയാത്തത്.

ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനം അനുസരിച്ചു 18000 ത്തോളം വിദേശ അപ്പുകൾക്ക് ചൈനയിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ നിരോധനവും നിയന്ത്രണങ്ങളും ഉണ്ട്. അതിൽ ബിബിസി, ന്യൂയോർക്ക് ടൈമ്സ്, ബ്ലൂംബെർഗ് എന്നിവ ഒക്കെ ഉൾപ്പെടും.
അതിനാൽ ഇപ്പോൾ വന്ന നിരോധനത്തെ ഇന്ത്യയും ചങ്കിലെ ചൈനയുടെ നിലവാരത്തിലേക്ക് ഉയരുന്നതിന്റെ ആദ്യപടിയായി കണ്ട് സഹാക്കൾ സന്തോഷിക്കേണ്ടതാണ്. ഓർക്കുക അഭിപ്രായം സ്വാതന്ത്ര്യം എന്നത് ജനാധിപത്യ അധിഷ്ഠിത മുതലാളിത്ത രാജ്യങ്ങളിൽ മാത്രം ഉള്ള ഐറ്റമാണ്. എന്നാൽ കമ്യൂണിസ്റ്റ് രാജ്യം അത് പൂർണമായി സ്വേച്ഛാധിപത്യ അധിഷ്ടിതം ആണേലും, ഭാഗികമായി ജനാധിപത്യ അധിഷ്ഠിതം ആണേലും അവിടെ അധികാരിക്ക് ഹിതമല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നും ഉണ്ടാകില്ല.

12 മണിക്കൂർ ജോലി എന്നതും ചൈനീസ് ആശയമാണ്. അതും മോദിജി നാട്ടിൽ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ചന്തി ഇന്ത്യയിലും ചങ്ക് അങ്ങ് ചൈനയിലും വെച്ച് കഴിയുന്ന സഹാക്കൾക്ക് സന്തോഷിക്കാൻ പറ്റുന്ന മറ്റൊരു ഐറ്റമായി ഇപ്പോളത്തെ ടിക്‌ടോക് ഉൾപ്പെടെയുള്ള 59 ആപ്പുകളുടെ നിരോധനത്തേയും കണ്ടാൽ മതി. വരും നാളുകളിലും സഹാക്കൾക്ക് സന്തോഷിക്കാൻ പറ്റുന്ന സമാനമായ ഐറ്റങ്ങൾ വേറെയും വരും എന്ന് പ്രതീക്ഷിക്കാം.

“According to a Harvard study, at least 18,000 websites are blocked from within mainland China, including 12 out of the Top 100 Global Websites. … Hong Kong and the Voice of America are occasionally blocked while as of 2014 the New York Times, the BBC, and Bloomberg News are indefinitely blocked.”