പിളേയും മോനും മുന്നണി മാറിയപ്പോൾ പരിശുദ്ധന്മാർ ആയപോലെ മാണിക്കുഞ്ഞിന്റെ മനസാന്തരത്തിലൂടെ നോട്ടെണ്ണൽ യന്ത്രത്തെയും പരിശുദ്ധമാക്കരുതേ

Ajith Sudevan

ഒരു ആരോപണം ഉന്നയിക്കുമ്പോൾ അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് ആവശ്യപ്പെടാൻ ഏറ്റവും കൂടുതൽ യോഗ്യത ഉള്ള മുന്നണിയാണ് ഇടതുപക്ഷ മുന്നണി. 2016 ൽ ഇടതുപക്ഷ മുന്നണി നടത്തിയ 5000 കോടിയുടെ വിഴിഞ്ഞം തുറമുഖം അഴിമതി ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളത് ആയതിനാലാണ്, 2017 ൽ റിട്ട. ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമീഷനെ വെച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറായതും, പ്രസ്തുത ആരോപണം കേവലം 6 മാസം കൊണ്ട് തെളിയിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞതും.

താൻ എന്തുവാടോ ഒരുമാതിരി സൈബർ സഖാക്കളെ പോലെ കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്നത്. ദേശാഭിമാനി അല്ലാതെ വേറെ ഏതേലും പത്രം വായിച്ചു നോക്ക്. വേണ്ടത്ര തെളിവുകൾ ഇല്ലാതെ നടത്തിയ വിഴിഞ്ഞം തുറമുഖ അഴിമതി ആരോപണം തെളിവുകളുടെ അഭാവത്തിൽ 2019 ൽ അന്വേഷണ കമ്മീഷൻ തള്ളുകയാണ് ചെയ്തത്. അതിനാൽ പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ട് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മേശപ്പുറത്ത് വച്ച് സര്‍ക്കാര്‍ ചര്‍ച്ച ഒഴിവാക്കി മുഖം രക്ഷിക്കുക ആയിരിന്നു. അതേ സഖാക്കൾ എല്ലാം ഓർമ്മ നശിച്ചവരാണ് എന്ന് വെച്ച് നാട്ടുകാർ എല്ലാം ഓർമ്മ നശിച്ചവരാണ് എന്ന് വിചാരിക്കരുത്. യാതൊരു തെളിവുകളും ഇല്ലാതെ നിങ്ങൾ നടത്തിയ അഴിമതി ആരോപണത്തിന്റെ അത്രയൊന്നും ആരും നടത്തിയിട്ടുണ്ടാവില്ല.

പിള്ളയും മോനും മുന്നണി മാറിയതോടെ ഗണേശൻ പരിശുദ്ധൻ ആയി എന്ന് മാത്രമല്ല പിള്ളയ്ക്ക് പദവിയും കിട്ടി. ഇനി മാണി മോൻ മുന്നണി മാറുന്നതോടെ നോട്ടെണ്ണൽ യന്ത്രം, നോട്ടീസ് എണ്ണാൻ ഉള്ള യന്ത്രം ആയി മാറുന്നത് ആയിരിക്കും. അതുകൊണ്ട് ഉത്തമ പ്രതിപക്ഷം എങ്ങനെ ആകണം എന്ന വിഷയത്തിൽ നിലവിൽ കോൺഗ്രസിന് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികൾ കരുതിയിരിക്കുക. കേരളത്തിന്റെ പതിവ് രീതി അനുസരിച്ചു വരുന്ന വർഷം ഈ സമയം ആകുമ്പോൾ ഇപ്പോൾ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ക്ലാസുകൾ നിങ്ങൾക്ക് തന്നെ പണിയായി മാറുന്നത് ആയിരിക്കും. പിന്നെ നിങ്ങളുടെ ഭാഗ്യത്തിന് മോദിജി ഫേസ്ബുക്ക് നിരോധിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു.