ശാസ്ത്രപുരോഗതിക്ക് അർഹമായ പ്രാധാന്യം കൊടുത്തു മുൻകാല ഭരണാധികാരികൾ രാജ്യം ഭരിച്ചത് കൊണ്ട് രാജ്യം ആണവ ശക്തിയായി, അതുകൊണ്ട് ചൈന കയറി നിരങ്ങില്ല എന്ന് കരുതാം

90

Ajith Sudevan

മൻമോഹൻ സിംഗിനാണോ മോദിക്കണോ ഉന്നത വിദ്യാഭ്യാസം ഉള്ളത് എന്ന് ചോദിച്ചാൽ ഉത്തരം മൻമോഹൻ സിങ് എന്നാണ്. എന്നാൽ ഇവരിൽ ആർക്ക് ആണ് പ്രായോഗിക രാഷ്ട്രീയത്തിൽ കൂടുതൽ അറിവുള്ളത് എന്ന് ചോദിച്ചാൽ ഉത്തരം മോദി എന്നാണ്. അന്താരാഷ്ട്ര പെട്രോളിയം വില വലിയ തോതിൽ ഉയർന്നു എന്ന വ്യക്തവും ശക്തവും ആയ ന്യായീകരണം വേണ്ട രീതിയിൽ ജനത്തെ ബോധിപ്പിക്കാൻ മൻമോഹൻ സിംഗിന് കഴിയാതെ പോയതാണ് അന്ന് ഇന്ധന വില വർദ്ധനവിനെ വലിയ വിഷയമാക്കി അവതരിപ്പിക്കാൻ മോദിക്ക് കഴിഞ്ഞത്.

എന്നാൽ സൈനിക ആശുപത്രിയിൽ പോയി ഒരു നാടകം നടത്തിയും, അതോടൊപ്പം മനുഷ്യനിൽ ഉള്ള വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിൽ എത്തിയ അമേരിക്കയെ പോലും പിന്തള്ളി മനുഷ്യനിൽ ഉള്ള പരീക്ഷണം ഒന്നാം ഘട്ടത്തിൽ പോലും എത്താത്ത ഇന്ത്യ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വാക്സിൻ ഇറക്കും എന്ന് ഒര് പ്രഖ്യാപനം ബന്ധപ്പെട്ട അധികാരികളെ കൊണ്ട് നടത്തിയും ഇന്ധന വില വർധന എന്ന വിഷയത്തെ എത്ര സമർത്ഥമായാണ് മോദി സജീവ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വഴി മാറ്റിയത് എന്ന് നിരീക്ഷിച്ചാൽ മാത്രം മതി മോദിക്കാണ് പ്രായോഗിക രാഷ്ട്രീയത്തിൽ കൂടുതൽ അറിവുള്ളത് എന്ന് മനസിലാക്കാൻ.

പക്ഷേ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥ ശക്തിപെടുത്താൻ ഇത്തരം നാടകങ്ങൾ കൊണ്ട് കഴിയില്ല. അതുകൊണ്ടാണ് അഴിമതി രാഹിത്യത്തിലൂടെയും കള്ളപ്പണ നിർമ്മാർജ്ജനത്തിലൂടെയും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മോദി ശക്തിപ്പെടുത്തി എന്ന് അനുയായികളെ ഉപയോഗിച്ച് മോദി തള്ളി മറിക്കുമ്പോളും മോദിക്ക് ഇന്ധന നികുതി വലിയ തോതിൽ കൂട്ടേണ്ടി വരുന്നത്. ഇന്ധന നികുതി മാത്രമല്ല സേവന നികുതി അടക്കം സാധാരണക്കാരെയും, ഇടത്തരക്കാരെയും ബാധിക്കുന്ന മിക്ക നികുതികളും മോദിയുടെ ഭരണത്തിൽ വലിയ തോതിൽ കൂടിയിട്ടുണ്ട്. എന്നിട്ടും മോദിയുടെ ഭരണത്തിൽ രാജ്യത്തിന്റെ കടം കൂടുകയാണ് .

മേക്ക് ഇൻ ഇന്ത്യ ഒക്കെ കടലാസിലെ സിംഹം മാത്രമാണ് എന്നതിന്റെ തെളിവാണ് 2017 ൽ മോദി ഇന്ത്യൻ സൈനികർക്ക് ഉള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കരാർ നൽകിയ സ്ഥപനം പോലും ചൈനയിൽ നിന്ന് ഘടകങ്ങൾ ഇറക്കുമതി ചെയ്‌തു കൂട്ടി യോജിപ്പിച്ചു ജനത്തെയും രാജ്യത്തേയും പറ്റിക്കുന്നത്. പ്രസ്തുത ഉൽപ്പന്നങ്ങളുടെ നിലവാരത്തെ കുറിച്ച് ബന്ധപ്പെട്ടവർ ഒര് വർഷം മുമ്പ് പരാതിപ്പെട്ടിട്ടും പ്രസ്തുത ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനോ ബന്ധപ്പെട്ട കമ്പനിയുടെ കരാർ റദ്ദാക്കാനോ മോദി ശ്രമിക്കാത്തതിൽ നിന്ന് ആപ്പ് നിരോധനം ഒക്കെ രാജ്യരക്ഷയേക്കാൾ ഇത്തരം വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള മോദിയുടെ മറ്റൊരു നാടകമായി കണ്ടാൽ മതി. ശാസ്ത്രപുരോഗതിക് അർഹമായ പ്രാധാന്യം കൊടുത്തു മുൻകാല ഭരണാധികാരികൾ രാജ്യം ഭരിച്ചത് കൊണ്ട് രാജ്യം ആണവ ശക്തിയായി. അതുകൊണ്ട് മാത്രം ചൈന ഹോങ്കോങ്ങിൽ കയറി നിരങ്ങുന്നത് പോലെ ഇന്ത്യയിൽ കയറി നിരങ്ങില്ല എന്ന് കരുതാം.

“What has added a twist to this is the fact that a majority of the existing Original Equipment Manufacturers (OEMs) use Chinese raw materials. This includes the company that got the 2017 contract — it’s in the delivery stage — for supplying 1.86 lakh bullet-proof jackets to the Army.”

“Announcing the Rs 639-crore contract to SMPP Pvt Ltd, Defence Minister Rajnath Singh had said, in Parliament, that there was “no embargo” on the import of raw materials from China for the manufacture of protective jackets for the Army.”
“Saraswat said: “A year ago, we discouraged import of Chinese raw materials for critical items such as bullet-resistant jackets for their doubtful quality. We had even called the company which had the existing Army contract and told them to ensure testing of all imported raw materials at their end.”