സാമൂഹിക മാധ്യമങ്ങൾ വഴി സ്വദേശിവാദം പ്രചരിപ്പിച്ചാൽ ലോകത്ത് ഒര് രാജ്യത്തും ആഭ്യന്തര വ്യവസായം വളരില്ല, ചൈനയെ കണ്ടു പഠിക്കണം

95

Ajith Sudevan

സാമൂഹിക മാധ്യമങ്ങൾ വഴി സ്വദേശിവാദം പ്രചരിപ്പിച്ചാൽ ലോകത്ത് ഒര് രാജ്യത്തും ആഭ്യന്തര വ്യവസായം വളരില്ല. എന്നാൽ ചൈനക്കാരെ പോലെ ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം കൊടുത്തു ഉൽപ്പന്നങ്ങൾ വാങ്ങിയാൽ ആഭ്യന്തര വ്യവസായം വളരും. അതിന്റെ ഉത്തമ തെളിവാണ് അമേരിക്കയും യൂറോപ്പും കൈകോർത്തു പിടിച്ചു തകർക്കാൻ ശ്രമിച്ച Huawei കമ്പനിയെ ചൈനക്കാർ ഒത്തുപിടിച്ചു ലോകത്തെ ഏറ്റവും കൂടുതൽ വിപണി വിഹിതം ഉള്ള സ്മാർട്ഫോൺ കമ്പനിയാക്കി ഉയർത്തിയത്.
നിലവിൽ ചൈനയിൽ വിൽക്കുന്ന സ്മാർട്ട് ഫോണുകളുടെ 70% വും Huawei കമ്പനിയുടെ ഫോണുകളാണ്. അമേരിക്കയുടേയും, യൂറോപ്പ്യൻ രാജ്യങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങി ചൈനയിൽ നിന്ന് ഫോൺ നിർമ്മാണം പൂർണമായും മാറ്റിയ സാംസങ് കമ്പനിയെ ഇതോടൊപ്പം ചൈനക്കാർ നിശബദമായി ബഹിഷ്ക്കരിക്കുക കൂടെ ചെയ്തതോടെ ആണ്, സാംസങ് കമ്പനിയെ പിന്തള്ളി ലോകത്തെ ഏറ്റവും കൂടുതൽ വിപണി വിഹിതം ഉള്ള സ്മാർട്ഫോൺ കമ്പനിയായി മാറാൻ Huawei കമ്പനിയെ സഹായിച്ചത്. അതിനാൽ നിങ്ങളുടെ സ്വദേശിവാദം ആത്മാർത്ഥം ആണെങ്കിൽ അത് ചൈനക്കാരെ പോലെ നടപ്പാക്കുക. അല്ലാതെ സാമൂഹിക മാധ്യമങ്ങൾ വഴി സ്വദേശിവാദം പ്രചരിപ്പിച്ചാൽ ഒന്നും ആഭ്യന്തര ഉൽപ്പാദനവും, ആഭ്യന്തര വ്യവസായികളും വളരില്ല.

“China, where Huawei now sells over 70% of its smartphones. Samsung has a very small presence in China.”
“The Chinese tech company shipped 55.8 million phones in the three months ended in June, surpassing longtime rival Samsung, which shipped 53.7 million, according to the Canalys report.”

വാൽകഷ്ണം: ചൈനക്കാരുടെ രാജ്യ സ്നേഹത്തെ അംഗീകരിക്കുന്ന അതേ ലാഘവത്തോടെ ചൈനീസ് സർക്കാർ ഹോങ്കോങ്ങിൽ അടക്കം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും നിങ്ങൾക്ക് വിമർശിക്കാൻ കഴിയുന്നു എങ്കിൽ അതാണ് നിഷ്‌പക്ഷത. അല്ലാതെ ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം കാണുകയും അടുത്തത് കണ്ടില്ലാ എന്ന് നടിക്കുകയും ചെയ്യുന്നത് അല്ല നിഷ്‌പക്ഷത.