നിങ്ങളുടെ കുട്ടിയെ നല്ലൊരു നിലയിൽ എത്തിക്കാൻ അത്തരമൊരു ജീവിതം കൊണ്ട് സാധ്യമല്ല

58

Ajith Sudevan

വിവാഹം ഒക്കെ കാലഹരണപ്പെട്ട ആശയമാണ് എന്നും വിവാഹം കഴിക്കാതെ ധാരാളം പേരുമായി ശരീരം പങ്ക് വെച്ച് നടന്നാലും ഒന്നും സംഭവിക്കില്ല, അമേരിക്കയിൽ ഒക്കെ അങ്ങനെയാണ് എന്നൊക്കെയുള്ള ലിബറൽ തള്ളലുകൾ കേട്ട് ജീവിതം ആസ്വദിക്കാൻ ഇറങ്ങുമ്പോൾ ഒന്നോർക്കുക. നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ നല്ലൊരു നിലയിൽ എത്തിക്കാൻ അത്തരം ഒര് ജീവിതം കൊണ്ട് സാധ്യമല്ല എന്നാണ് അമേരിക്കയിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയിൽ ഏറ്റവും ഉയർന്ന ഹൈസ്കൂൾ വിജയ നിരക്ക് ഉള്ളത് ഏഷ്യൻ വംശജരുടെ കുട്ടികൾക്ക് ആണ്. അവിവാഹിതരായ മാതാപിതാക്കൾ ഏറ്റവും കുറവ് ഉള്ളതും ഏഷ്യൻ വംശജരിലാണ്. അവിവാഹിതരാരുടെ മക്കളും ഉയർന്ന നിലയിൽ എത്തുന്നുണ്ട്. പക്ഷേ മൊത്തത്തിൽ എടുത്താൽ അവരുടെ കുട്ടികളുടെ ഹൈസ്കൂൾ വിജയ ശതമാനവും തുടർന്നുള്ള ജീവിത മുന്നേറ്റവും വിവാഹ ജീവിതത്തിന് ഉയർന്ന പ്രാധാന്യം നൽകി ജീവിക്കുന്ന ആളുകളുടെ മക്കളുമായി താരതമ്യം ചെയ്താൽ കുറവാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതായത് 85% കുട്ടികളും വിവാഹിതരായ ദമ്പതികളുടെ ഒപ്പം കഴിയുന്ന ഏഷ്യൻ വംശജരുടെ കുട്ടികളുടെ ഹൈസ്കൂൾ വിജയ നിരക്ക് 92% ആണ്. എന്നാൽ വെറും 36% കുട്ടികൾ മാത്രം വിവാഹിതരായ ദമ്പതികളുടെ ഒപ്പം കഴിയുന്ന കറുത്ത വംശജരുടെ കുട്ടികളുടെ ഹൈസ്കൂൾ വിജയ നിരക്ക് 79% ആണ്. വിവാഹിതരായ ദമ്പതികളുടെ ശതമാനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വെളുത്ത വംശജരുടെ കുട്ടികളാണ് ഹൈസ്കൂൾ വിജയ ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. അതായത് കറുത്തവന്റെ മക്കളുടെ വിജയശതമാനം കുറയാൻ കാരണം വർണ്ണ വിവേചനമാണ് എന്ന് പറയാൻ കഴിയില്ല.

ഓർക്കുക തങ്ങളുടെ താൽക്കാലിക സന്തോഷത്തിനായി നിങ്ങളുടെ ശരീരം കിട്ടാനായി കപട പുരോഗമനവാദികൾ പലതും പറയും. പക്ഷേ അത്തരം ബന്ധങ്ങളിൽ ഒര് കുട്ടി ഉണ്ടാകാതെ നോക്കുന്നതാണ് ബുദ്ധി. കാരണം കുട്ടിയെ വളർത്തി ഒര് നിലയ്ക്ക് എത്തിക്കാൻ ഒന്നും കപട പുരോഗമനവാദി നിങ്ങളോടൊപ്പം നിൽക്കില്ല. പകരം നിങ്ങൾ അമ്മയാകാൻ പോകുന്നു എന്നറിയുന്നതോടെ കപട പുരോഗമനവാദി അടുത്ത ആളെ തേടി പോകും. നിയമപരമായി വിവാഹം കഴിക്കാത്തതിനാൽ നിങ്ങൾക്ക് അയാളിൽ നിന്ന് പറയത്തക്ക സാമ്പത്തിക സഹായങ്ങൾ ഒന്നും കിട്ടുകയും ഇല്ല. അതിനാൽ അതൊക്കെ ഓർത്തുവേണം അമേരിക്കൻ മോഡൽ നാട്ടിൽ നടപ്പാക്കാൻ ഇറങ്ങാൻ.

**