പുതിയ കാർഷിക നയം എതിർക്കണമെന്നൊക്കെ പലരും പറയുന്നത് കേട്ടാൽ തോന്നും, നിലവിലെ കാർഷിക നയത്തിൽ കർഷകർ വലിയ സമൃദ്ധിയിലാണെന്ന്

  124

  Ajith Sudevan

  പുതിയ കാർഷിക നയം വന്നാൽ കർഷകർ ഒക്കെ വലിയ ദുരിതത്തിൽ ആകും. അതിനാൽ ഏത് വിധേനെയും പുതിയ കാർഷിക നയം എതിർക്കണം എന്നൊക്കെ പലരും പറയുന്നത് കേട്ടാൽ തോന്നും, നിലവിലെ കാർഷിക നയത്തിൽ കർഷകർ ഒക്കെ വലിയ സമൃദ്ധിയിലാണ് എന്ന്.പുതിയ കാർഷിക നയം വന്നാൽ ഉൽപ്പന്നങ്ങളുടെ വില കുത്തക കമ്പനികൾ നിയന്ത്രിക്കുന്ന അവസ്ഥവരും. അങ്ങനെ അവർ ഉപഭോകതാക്കളെയും കർഷകരെയും ഒന്നുപോലെ ചൂഷണ ചെയ്യും. ഇത് കേട്ടാൽ തോന്നും ഇപ്പോൾ കാർഷിക ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് കർഷകരും, ഉപഭോക്താക്കളും അടങ്ങിയ ഏതോ സമിതിയാണ് എന്ന്. ഒര് കൂട്ടം ഇടനിലക്കാർ നടത്തിയിരുന്ന വില നിർണയം കുത്തകയിൽ എത്തും.

  അപരിചിതമായ ഒര് സ്ഥലത്ത് ചെന്ന് കുത്തക കമ്പനി നടത്തുന്ന യൂബർ ടാക്സി വിളിച്ചാൽ ആണോ, അതോ അവിടുത്തെ ലോക്കൽ ടാക്സി വിളിച്ചാൽ ആണോ ഉപഭോക്താവ് കൂടുതൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യത എന്ന് ആലോചിച്ചാൽ അതിന്റെ സത്യാവസ്ഥ മനസിലാകും.നിലവിൽ കൃഷിവകുപ്പ് നൽകുന്ന വിത്തും വളവും പലപ്പോഴും ഗുണമേന്മ ഇല്ലാത്തതാണ്. കാരണം നിങ്ങൾക്ക് മികച്ച വിളവ് ലഭിച്ചാലും ഇല്ലെങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങാതെ കിട്ടും. എന്നാൽ കുത്തക കമ്പനി നൽകുന്ന വിത്തും, വളവും മികച്ച ഗുണമേന്മ ഉള്ളത് ആയിരിക്കും. കാരണം മികച്ച വിള ലഭിക്കേണ്ടത് നിങ്ങളെപ്പോലെ കമ്പനിയുടെയും ആവിശ്യമാണ്.

  എന്ന് മാത്രമല്ല വില നേരുത്തെ അറിയുന്നതിനാൽ വിളവ് ഇറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരവും കർഷകർക്ക് കിട്ടും. അതുകൊണ്ട് തന്നെ കിലോ 5 രൂപാ പ്രതീക്ഷിച്ചു നട്ട ഉള്ളി 50 പൈസയ്ക്ക് വിറ്റിട്ട് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ പുതിയ കാർഷിക നയത്തോടെ ഇല്ലാതെ ആകും. എന്നാൽ വിളവ് എടുപ്പ് സമയത്ത് വിപണി വില 50 ആയി ഉയർന്നാൽ അപ്പോൾ കമ്പനിക്ക് കൊടുക്കാതെ മറിച്ചു വിൽക്കാൻ നോക്കിയാൽ കരാർ ലംഘനത്തിന് കേസ് വരും.

  കാരണം വിത്തും വളവും അവരുടേതാണ്. 5 രൂപയ്ക്ക് നൽകാം എന്ന് സമ്മതിച്ചാണ് നമ്മൾ കമ്പനിയിൽ നിന്ന് വിത്തും വളവും വാങ്ങിയത്. വിപണി വിലയാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ നിങ്ങൾ സ്വന്തം നിലയിൽ കൃഷി ഇറക്കണം. പക്ഷേ അപ്പോൾ വിളവെടുപ്പ് സമയത്തു വില 50 പൈസ ആയി ഇടിഞ്ഞാൽ നഷ്‍ടം നിങ്ങൾ സഹിക്കേണ്ടിവരും. എന്നാൽ കമ്പനിയുമായി കരാർ ഉണ്ടാക്കിയ വ്യക്തിയുടെ ഉൽപ്പന്നം കമ്പനി 5 രൂപയ്ക്ക് വാങ്ങും. കമ്പനിക്ക് വലിയ നഷ്ടം വരില്ല. കാരണം അവർ വ്യാപാരിയുമായി നേരത്തെ കരാർ ഉണ്ടാക്കും. വ്യാപാരി ആവിശ്യപെടുന്നതിൽ കൂടുതൽ ഉൽപ്പന്നം വിപണിയിൽ വരില്ല. അതിനാൽ ഇപ്പോളത്തെ പോലെ വിലയിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടാകില്ല.

  നോട്ട് നിരോധനം ലോകത്ത് എങ്ങും പരീക്ഷിച്ചു വിജയിച്ചിട്ടില്ലാത്ത പൊട്ടൻ സ്വപനം കണ്ടപോലെ ഒര് ഐറ്റം ആയിരിന്നു. അതിനാലാണ് അത് നേട്ടത്തേക്കാൾ കൂടുതൽ കോട്ടമേ ഉണ്ടാക്കൂ എന്ന് ഞാൻ ആദ്യമേ പറഞ്ഞത്. ഒടുവിൽ പിൻവലിച്ചതിനേക്കാൾ കൂടുതൽ നോട്ട് സർക്കാരിന് വിപണിയിൽ ഇറക്കേണ്ടിവന്നതും, നികുതി കുമിഞ്ഞുകൂടും രാജ്യത്തിൻറെ കടം കുറയും എന്ന് അവകാശപ്പെട്ട പ്രസ്തുത പദ്ധതി പരാജയപെട്ട് രാജ്യത്തിൻറെ കടം ചുരുങ്ങിയ കാലം കൊണ്ട് വലിയ തോതിൽ കൂടിയതും അതുകൊണ്ടാണ്.

  എന്നാൽ പുതിയ കാർഷിക നയം അമേരിക്കയിൽ ഒക്കെ പരീക്ഷിച്ചു വിജയിച്ച ഐറ്റമാണ് അതുകൊണ്ടാണ് ഇത് വലിയ അപകടകാരിയല്ല എന്ന് ഞാൻ പറയുന്നത്. പിന്നെ അമേരിക്കയിൽ ഏതേലും കമ്പനി അവശ്യവസ്തുക്കളുടെ വില കൃത്രിമമായി ഉയർത്തിയാൽ പ്രസ്തുത സ്ഥാപനം സൈനിക നിയമം ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള അധികാരം അമേരിക്കൻ പ്രസിഡന്റിന് ഉണ്ട്. നാട്ടിലും അങ്ങനെ ഒര് നിയമം കൂടി ഉണ്ടാക്കിയാൽ പുതിയ കാർഷിക നയം കർഷകർക്കും ഉപഭോക്താക്കൾക്കും ഒന്നുപോലെ നേട്ടം ചെയ്യും.

  ആഗോളവത്കരണം നാട് മുടിക്കും എന്ന് പറഞ്ഞു നാട്ടുകാരെ തെരുവിൽ ഇറക്കി തല്ലുകൊള്ളിച്ച മിക്ക സഹാക്കളുടെയും മക്കൾ ഇന്ന് ആഗോളവത്കരണത്തിന്റെ ഫലമായി ഉണ്ടായ പുറം കരാർ ജോലികളുടെ ഗുണഭോക്താക്കളാണ്. തങ്ങളുടെ മക്കൾക്ക് പ്രസ്തുത ഉദ്യോഗങ്ങൾ ലഭിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിദ്യാഭ്യാസം നൽകിക്കൊണ്ടാണ് അന്ന് വലിയ സഹാക്കൾ ആഗോളവത്കരത്തിന് എതിരെ നാട്ടിലെ സാധാരണക്കാരുടെ കുഞ്ഞുങ്ങളെ കൊണ്ട് സമരം ചെയ്യിച്ചത്. പുതിയ കാർഷിക നയത്തിന് എതിരെ ഉള്ള സമരവും മിക്കവാറും സമാന അവസ്ഥയിൽ എത്തും. അതായത് സമര പന്തലിലേക്ക് നിങ്ങളെ നയിക്കുന്നവരുടെ മക്കൾ പുതിയ നയത്തിന്റെ ഗുണഭോക്‌താക്കളും; നേതാക്കളുടെ വാക്ക് കേട്ട് സമര പന്തലിലേക്ക് പോയ നിങ്ങളുടെ മക്കൾ രക്തസാക്ഷികളും ആകും.