ലൈംഗിക വിദ്യാഭ്യാസം എന്നത് കാമശാസ്ത്രമല്ല

78

Ajith Sudevan

ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ തന്നെ ഒര് വിഭാഗം ആൾക്കാർ ചാടിക്കയറി അതിനെ എതിർക്കും. ലൈംഗിക വിദ്യാഭ്യാസം എന്നത് കാമശാസ്ത്ര ക്ലാസ് ആണെന്നും അത് കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലൈംഗിക പരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കും എന്ന ഭയമാണ് ഇത്തരക്കാരെ നയിക്കുന്നത്.

എന്നാൽ ലൈഗിക വിദ്യാഭ്യാസം എന്നത് കാമശാസ്ത്രമല്ല മറിച്ചു തെറ്റായ ലൈംഗിക ബന്ധം വഴി ഉണ്ടാകുന്ന നിയമപരവും, ആരോഗ്യപരവും, സാമൂഹികപരവും, സാമ്പത്തികപരവും ആയ പ്രശനങ്ങളെ കുറിച്ചും; അതോടൊപ്പം വിവിധതരത്തിൽ ഉള്ള വ്യക്തിത്വം ഉള്ള സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ചും. വിദ്യാർഥികൾക്ക് ശാസ്ത്രീയമായ ധാരണ നൽകുക എന്നതാണ് ലൈംഗിക വിദ്യാഭ്യാസ ക്ലാസിന്റ ശരിക്കും ഉള്ള ലക്ഷ്യം. അക്കാര്യം ശാസ്ത്രീയമായി മനസിലാക്കിയത് കൊണ്ടാണ് വികസിത രാജ്യങ്ങൾ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗം ആക്കിയത്.

നിയമപരമായി വിവാഹം കഴിക്കാത്ത ഒര് സ്ത്രീയുമായി അവളുടെ സമ്മതപ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ പ്രത്യേകിച്ച് നിയമപ്രശനം ഒന്നും അമേരിക്കയിൽ ഉണ്ടാകില്ല. എന്നാൽ പ്രസ്തുത ബന്ധപെടൽ വഴി പ്രസ്തുത സ്ത്രീ ഗർഭിണി ആയാൽ ആ കുട്ടിക്ക് ചെലവിന് കൊടുക്കാൻ പ്രസ്തുത പുരുഷൻ ബാധ്യസ്ഥനാണ്. എന്ന് മാത്രമല്ല Child Support Payment 2500 ഡോളറിൽ കൂടുതൽ കുടിശിഖ ആയാൽ പ്രസ്തുത പുരുഷന്റെ പാസ്സ്‌പോർട്ട് അമേരിക്കൻ സർക്കാർ മരവിപ്പിക്കും.
പാസ്പോർട്ട് മരവിപ്പിക്കുക മാത്രമല്ല അയാളിലേക്ക് വരുന്ന ഏത് വരുമാനവും കോടതി ഇടപെട്ട് പ്രസ്തുത അക്കൗണ്ടിലെ കുടിശിഖ കണ്ടെത്താൻ മാറ്റും. ലൈംഗിക വിദ്യാഭ്യാസ ക്ലാസ് വഴി ഇക്കാര്യം മനസിലാക്കുന്ന ആൺകുട്ടി വേണ്ടരീതിയിൽ ഉള്ള ഗര്ഭനിരോധന മാർഗ്ഗം സ്വീകരിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്വം ആണെന്ന് മനസിലാക്കും.

ഇങ്ങനെ കുറെ കാര്യങ്ങൾ ചേർന്നതാണ് ലൈഗിക വിദ്യാഭ്യാസ ക്ലാസ്. രണ്ടര മണിക്കൂർ വീതം ഉള്ള 8 സെക്ഷൻ ആയി തിരിച്ച ക്ലാസ് ആണ് ഞാൻ പഠിച്ചിട്ടുള്ളത്. അതിൽ വിവിധതരത്തിൽ ഉള്ള ഗർഭ നിരോധന മാർഗ്ഗങ്ങളുടെ ഗുണദോഷങ്ങളെ കുറിച്ച് പഠിപ്പിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളാണ് മുകളിൽ ഉള്ളത്. ഇതുപോലെ വേറേയും കുറേക്കാര്യങ്ങൾ ചേർന്നതാണ് പ്രസ്തുത ക്ലാസ്.
വ്യക്തമായ ലഷ്യബോധവും, മാന്യതയും വൃത്തിയും വെടുപ്പും ഉള്ള പുരുഷനെയാണ് ഭൂരിപക്ഷം സ്ത്രീകളും തന്റെ ജീവിത പങ്കാളി ആക്കാൻ ആഗ്രഹിക്കുന്നത് എന്നും, അതിനാൽ മികച്ച ജീവിത പങ്കാളിയെ ആഗ്രഹിക്കുന്ന പുരുഷൻ പ്രസ്തുത രീതിയിൽ ജീവിക്കാനാണ് ലൈഗിക വിദ്യാഭ്യാസ ക്ലാസ് പഠിപ്പിക്കുന്നത്. ഇവയെല്ലാം തികഞ്ഞത് ജന്റിൽമാൻ പുള്ളിക്കാരന്റെ തേടി സ്ത്രീകൾ ഇങ്ങോട്ട് വന്നോളും.

ഇതിൽ ലക്ഷ്യബോധം ഒഴിച്ചു ബാക്കി എല്ലാം ഉള്ളത് നൈസ് മാൻ. ഇദ്ദേഹത്തെ സ്ത്രീകൾ ഒര് സഹോദര തുല്യനായ സുഹൃത്തായി കാണും. പക്ഷേ പറയത്തക്ക സാമൂഹിക, സാമ്പത്തിക പുരോഗതി ഉണ്ടാക്കാൻ വേണ്ട ലക്ഷ്യബോധം ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ ജീവിത പങ്കാളി ആക്കാൻ ഭൂരിപക്ഷം സ്ത്രീകളും തയാറാകുകയില്ല. എന്ന് മാത്രമല്ല ഏറ്റവും ഉയർന്ന വിവാഹമോചന നിരക്ക് അല്ലെങ്കിൽ തേച്ചിട്ട് പോയി എന്ന് നാട്ടിൽ പറയുന്ന സ്‌പിൽറ്റ് റേറ്റ് ഉള്ളതും ഇവർക്കാണ്. ലക്ഷ്യബോധം ഇല്ലായിമയും അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളും, അതോടൊപ്പം അമിതമായ അപകർഷതാ ബോധവുമാണ് ക്രമേണ സ്ത്രീകളെ നൈസ് മാനിൽ നിന്ന് അകറ്റുന്നത്. എന്നാണ് ഇവിടുത്തെ പഠനങ്ങൾ പറയുന്നത്.

ലോക ഉടായിപ്പ് ആണേലും താൻ വളരെ മാന്യൻ ആണ് എന്ന് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള ആളാണ് ആക്റ്റിംഗ് ജന്റിൽമാൻ. കൂടെ കൂടുന്ന ആരെയും ശാരീരികവും, സാമ്പത്തികവുമായി മോശമല്ലാത്ത രീതിയിൽ ചൂഷണം ചെയ്യാൻ ഇയാൾ മിടുക്കനാണ്. അതിനാൽ ഇത്തരക്കാരാൽ വഞ്ചിക്കപ്പെടുന്ന സ്ത്രീകൾ വലിയ പുരുഷ വിരുദ്ധരായി മാറും. അവർ പ്രസ്തുത മാനസിക അവസ്ഥയിൽ നിന്ന് കരകയറാൻ വർഷങ്ങൾ എടുക്കും.

ജന്റിൽമാനെ പോലെ വ്യക്തമായ ലഷ്യബോധവും, മാന്യതയും വൃത്തിയും വെടുപ്പും ഉള്ള എന്നാൽ അത്യാവശ്യം നല്ല അഹങ്കാരവും ഉള്ള പുരുഷനാണ് മിസ്റ്റർ പെർഫെക്ട്. സ്ത്രീകൾക്ക് ഇദ്ദേഹത്തെ അത്ര ഇഷ്ടം അല്ലെങ്കിലും ഇവരെ വിവാഹം കഴിക്കാനും ദീർഘകാലം ഒന്നിച്ചു ജീവിക്കാനും ധാരാളം സ്ത്രീകൾ തയ്യാറാകാറുണ്ട്. സമൂഹത്തിൽ ഉള്ള ഇവരുടെ ഉയർന്ന സ്ഥാനവും മികച്ച സാമ്പത്തിക ഭദ്രതയും ആണ് അതിന് കാരണം.

ജന്റിൽമാനെ പോലെ വ്യക്തമായ ലഷ്യബോധവും, മാന്യതയും വൃത്തിയും വെടുപ്പും ഉള്ള എന്നാൽ വളരെ അലസമായി ജീവിക്കുന്ന ആളാണ് ഹാപ്പിമാൻ. ഇദ്ദേഹത്തെ സ്ത്രീകൾക്ക് ഇഷ്ട്ടമാണ് എന്ന് മാത്രമല്ല ഏറ്റവും കുറഞ്ഞ വിവാഹ മോചന നിരക്കും ഇവർക്കാണ് ഉള്ളത്. പക്ഷേ ഇവരിൽ വലിയൊരു വിഭാഗം വിവാഹം കഴിക്കാറില്ല. ഇനി വിവാഹം കഴിച്ചാലും അത്യാവശ്യം തന്റേടവും, അതോടൊപ്പം തന്നേക്കാൾ ഉയർന്ന വരുമാനവും ഉള്ള സ്ത്രീയെ വിവാഹം കഴിച്ചിട്ട് ഭാരിച്ച ഉത്തരവാദിത്വം ഒക്കെ ഭാര്യയെ ഏല്പിച്ചിട്ട് അങ്ങേര് കുട്ടികളുടെ കൂടെ കുത്തിമറിഞ്ഞു കഴിയും. ഇതൊക്കെ മനസിലാക്കി വ്യക്തിത്വം രൂപപ്പെടുത്തി പങ്കാളിയെ തെരെഞ്ഞെടുക്കാനാണ് ലൈംഗിക വിദ്യാഭ്യാസ ക്ലാസ് പഠിപ്പിക്കുന്നത്. അതിനാൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗം ആക്കുന്നത് കൊണ്ട് ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.