കേരളത്തിലെ ഭരണ പരാജയങ്ങൾ മറയ്ക്കാൻ ഉത്തര ഇന്ത്യയിലെ ഭരണ പരാജയങ്ങളെ ഒരുപാട് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ബുദ്ധി

67

Ajith Sudevan

ഇടവഴികൾ പോലും അടച്ചുകെട്ടി വെച്ച് കൊറോണയെ തടയാൻ ശ്രമിച്ചപ്പോൾ തളർന്നത് കൊറോണ അല്ല, മറിച്ചു നാടിൻറെ സമ്പത്ത് വ്യവസ്ഥയാണ്. ആദ്യം തന്നെ അക്കാര്യം പറഞ്ഞു അന്തമായ അടച്ചുകെട്ടലുകളെ എതിർത്ത എന്നേപ്പോലുള്ളവരെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിശേഷിപ്പിച്ചു സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞാടിയവർക്ക് മുഖം രക്ഷിക്കാനും, അതോടൊപ്പം തങ്ങളുടെ നയത്തിന്റെ പരാജയം മറയ്ക്കാനും ഏതാനം ചലഞ്ചുകൾ മാത്രമായിരുന്നു അപ്പോൾ ഏക പിടിവള്ളി. ഒടുവിൽ അവരുടെ കൂട്ടത്തിൽ ഉള്ളവർക്ക് പോലും പ്രസ്തുത ചലഞ്ചുകൾ മടുത്തു തുടങ്ങിയതോടെ അവർ പലരും ഉൾ വലിഞ്ഞു.

അവർക്ക് രക്ഷക്കാനായി അവൻ വന്നു. അതേ ഉത്തര ഇന്ത്യയിലെ ദളിത് പീഡനം. പ്രസ്തുത പീഡന കേസ് അശാസ്ത്രീയമായി കൈകാര്യം ചെയ്ത് യോഗി സർക്കാരിന്റെ കാര്യക്ഷമത ഇല്ലായിമയ്ക്ക് എതിരെ, ക്രിമിനൽ കേസ് പ്രതി ആബുലൻസ് ഡ്രൈവറായി വന്ന് രോഗിയെ പീഡിപ്പിക്കുന്നത് തടയാൻ പോലും കഴിവില്ലാത്ത ആഭ്യന്തര വകുപ്പും, ആരോഗ്യ വകുപ്പും ഉള്ള കേരളത്തിൽ ഇരുന്ന് അവർ ആഞ്ഞടിച്ചു.

എന്നാൽ വാളയാർ കേസിൽ കഴിവുള്ള അഭിഭാഷകനെ വെച്ച് കേസ് നടത്താൻ കഴിയാത്ത കേരളത്തിലെ നിയമവകുപ്പും, പ്രസ്തുത കേസ് വേണ്ട രീതിയിൽ അന്വേഷിച്ചു തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത കേരളത്തിലെ ആഭ്യന്തര വകുപ്പും ഒക്കെ യോഗി വിരുദ്ധരുടെ കണ്ണിൽ അന്താരാഷ്ട്ര നിലവാരം ഉള്ളതാണ്. അല്ല എത്രകാലം നിങ്ങൾ ഇങ്ങനെ ജനശ്രദ്ധ ഇതര വിഷയങ്ങളിലേക്ക് തിരിച്ചുവിട്ട് പിടിച്ചു നിൽക്കും. ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലും ന്യുനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥവരും എന്ന സന്ദേശം നൽകി ന്യുനപക്ഷ വോട്ട് പിടിച്ചു അധികാരം നിലനിർത്താം എന്ന പ്രതീക്ഷയിലാണ് ഈ തള്ളലുകൾ എങ്കിൽ നിങ്ങൾക്ക് തെറ്റി.

കൊറോണ തള്ളലുകൾ പൊളിയാൻ 6 മാസമേ എടുത്തുള്ളൂ എങ്കിൽ, ഏറിയാൽ 6 വർഷം (2026 ലെ തെരെഞ്ഞെടുപ്പ് വരെ ) കൂടി മാത്രമേ ഈ തള്ളലുകൾ ഓടൂ. അപ്പോളേക്കും അരികിൽ നടക്കുന്ന അക്രമങ്ങളിലേക്ക് കേരളത്തിന്റെ ഭൂരിപക്ഷത്തിന്റെ ശ്രദ്ധ തിരിയും. കാരണം സൗമ്യ കേസ്, ജിഷ കേസ്, ഇപ്പോളത്തെ ആംബുലൻസ് കേസ് ഇവയിൽ എല്ലാം ഇര ഭൂരിപക്ഷ പ്രതിനിധിയും, എന്നാൽ പ്രതി ന്യുനപക്ഷ പ്രതിനിധിയും ആണ്.

ഇതിൽ നിന്നും സാമൂഹിക സാഹചര്യം അനുകൂലവും, നിയമ സംവിധാനങ്ങൾ കാര്യക്ഷമത ഇല്ലാത്തതും ആണ് എങ്കിൽ ഭൂരിപക്ഷ, ന്യുനപക്ഷ ഭേദം ഇല്ലാതെ അക്രമി അഴിഞ്ഞാടും എന്ന് മനസിലാക്കാം. അതിനാൽ അക്കാര്യങ്ങൾ മനസിലാക്കി നയം രൂപീകരണം നടത്തുകയാണ് വേണ്ടത്. എന്നാൽ അതിന് ശ്രമിക്കാതെ സെലെക്ടിവ് പ്രതികരണം നടത്തി ജനശ്രദ്ധ തിരിച്ചുവിട്ട് ഏറെക്കാലം പിടിച്ചു നിൽക്കാൻ പാടാണ്. എന്ന് മാത്രമല്ല അത് ഒടുവിൽ വിപരീത ഫലം ചെയ്യും. അതിന് ഉത്തമ ഉദാഹരണമാണ് പാവപ്പെട്ടവന് എന്നോ, പണക്കാരൻ എന്നോ ഭേദം ഇല്ലാതെ ക്ഷേമപെൻഷൻ കൊടുത്തു നിങ്ങൾ അധികാര തുടർച്ചയ്ക്ക് ശ്രമിച്ചപ്പോൾ, അതേ ക്ഷേമപെൻഷൻ 10000 ആക്കണം എന്ന് ആവിശ്യപ്പെട്ട് അവർ ജനങ്ങളെ അവരുടെ പക്ഷത്തേക്ക് തിരിക്കാൻ ശ്രമിക്കുന്നത്.
അതുപോലെ ഉത്തര ഇന്ത്യയിൽ ഭൂരിപക്ഷ പ്രീണന സർക്കാർ ന്യുനപക്ഷ പീഡനത്തിന് ശ്രമിക്കുന്നേ എന്ന നിങ്ങളുടെ നിലവിളിയും അവർ കേരളത്തിലെ പ്രമാദമായ സ്ത്രീപീഡന കേസുകൾ ഉയർത്തി കാട്ടി കേരളത്തിലെ ന്യുനപക്ഷ പ്രീണന സർക്കാരുകൾ ഭൂരിപക്ഷത്തെ പീഡിപ്പിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നേ എന്ന് നിലവിളിച്ചു ഭൂരിപക്ഷത്തെ അവരുടെ പക്ഷത്താക്കും.

അതിനാൽ കേരളത്തിലെ ഭരണ പരാജയങ്ങൾ മറയ്ക്കാൻ ഉത്തര ഇന്ത്യയിലെ ഭരണ പരാജയങ്ങളെ ഒരുപാട് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ബുദ്ധി. പകരം 3 വർഷമായി പെട്ടിയിൽ ഉറങ്ങുന്ന സൈബർ നിയമ പരിഷ്‌കരണം എത്രയും വേഗം നടപ്പാക്കിയും, അതോടൊപ്പം പീഢനകേസുകൾ വേഗത്തിലും കാര്യക്ഷമവുമായി തീർപ്പാക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിയും, നമ്മൾക്ക് കേരളാ മോഡൽ ഉയർത്തി പിടിക്കാം. അങ്ങനെ ചെയ്താൽ കേരളം ബിജെപിക്ക് അന്യമായി ഇനിയും ഏറെക്കാലം തുടരും. അല്ലെങ്കിൽ ഏറെ വൈകാതെ കേരളവും മറ്റൊരു ത്രിപുര ആകും.