അനന്തമായ നിയമ നടപടികൾ ഭയന്ന് സ്ത്രീകൾ വ്യവഹാരത്തിൽ നിന്ന് പിന്മാറുകയോ, അല്ലെങ്കിൽ ആത്മഹത്യയിൽ അഭയം തേടുകയോ ചെയ്യുന്നു

43

Ajith Sudevan

അനന്തമായ നിയമ നടപടികൾ ഭയന്ന് സ്ത്രീകൾ പരാതിയുമായി പോകില്ല, ഇനി അഥവാ പോയാൽ തന്നെ വ്യവഹാരത്തിന്റെ അനന്തതയിൽ ക്രമേണ ആത്മ വിശ്വാസം നഷ്ട്ടപ്പെട്ട് സ്ത്രീകൾ വ്യവഹാരത്തിൽ നിന്ന് പിന്മാറുകയോ, അല്ലെങ്കിൽ ആത്മഹത്യയിൽ അഭയം തേടുകയോ ചെയ്യും. ഈ വിശ്വാസമാണ് എന്റെ നോട്ടത്തിൽ ആംബുലൻസ് ഡ്രൈവറെ പീഡനത്തിന് പ്രേരിപ്പിച്ചതും പരാതിയുമായി വന്ന പെൺകുട്ടി പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചതും.

പീഡന കേസുകൾ വേഗത്തിൽ തീർപ്പായാൽ മാത്രമേ കൂടുതൽ സ്ത്രീകൾ തങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ പരാതിയുമായി മുന്നോട്ട് വരികയുള്ളൂ. കുറ്റം ചെയ്താൽ കേസ് കോടതിയിൽ എത്തും എന്നും ഒടുവിൽ അത് തനിക്ക് വിനയായി മാറും എന്ന ഭയം പുരുഷന്മാരിൽ ഉണ്ടാകുന്നതോടെ ക്രമേണ പീഡനവും, പീഡന കേസുകളും കുറയാൻ തുടങ്ങും.പീഡന കേസുകളെ മൂന്നായി തിരിക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി. മര്യാദയ്ക്ക് ജീവിച്ചുപോകുന്ന സ്ത്രീയുടെ നേരെ യാതൊരു പ്രകോപനവും ഇല്ലാതെ എതിരാളി നടത്തുന്ന അക്രമം ഒന്നാം വിഭാഗത്തിൽ പെടുത്തി മികച്ച അന്വേഷണ സംഘത്തെയും അഭിഭാഷക സംഘത്തേയും വെച്ച് എത്രയും വേഗം തീർപ്പാക്കുക. അങ്ങനെ ചെയ്താൽ ക്രമേണ അത്തരം കേസുകൾ കുറയും.

ഉഭയ സമ്മതപ്രകാരം കുറേക്കാലം ഒന്നിച്ചു ജീവിക്കുകയും, എന്റെ ജീവിതവും, എന്റെ ശരീരവും ഒക്കെ എനിക്ക് ഇഷ്ടം ഉള്ളവരുമായി പങ്ക് വയ്ക്കും എന്നൊക്കെ സമൂഹത്തെ വെല്ലുവിളിച്ചു ജീവിച്ചിട്ട്, ഒടുവിൽ പുരുഷൻ അവന്റെ വഴി തേടിപോകുമ്പോൾ അയ്യോ എന്നേ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചേ എന്നും പറഞ്ഞു വരുന്ന കേസുകളെ രണ്ടാമത്തെ വിഭാഗത്തിൽ പെടുത്തുക. കുട്ടിക്ക് ചെലവിന് കൊടുക്കുക എന്നതിന് അപ്പുറം ശിക്ഷയൊന്നും ഇത്തരം കേസിൽ പുരുഷന് നൽകേണ്ടതില്ല.

കാരണം ഇത്തരം ബന്ധങ്ങളിൽ നിന്ന് സ്ത്രീ പിന്മാറിയാൽ പുരുഷന്, സ്ത്രീക്ക് എതിരെ പീഡന പരാതി കൊടുക്കാൻ വകുപ്പില്ല. അത് അറിയാവുന്നത് കൊണ്ടാണ് പല സ്ത്രീകളും ഇത്തരം ബന്ധത്തിന് പോകുന്നത്. അതിനാൽ ഇത്തരം കേസുകളെ പീഡനം എന്ന ക്ലാസിഫിക്കേഷനിൽ നിന്ന് മാറ്റുന്നത് ഇത്തരം പരാതികളുടെ എണ്ണം കുറയുന്നതിനും; അതോടൊപ്പം സ്ത്രീക്ക് ഉള്ളത് പോലെ പുരുഷനും എപ്പോൾ വേണമെങ്കിലും താൽക്കാലിക ബന്ധങ്ങളിൽ നിന്ന് എക്സിസ്റ്റ് അടിച്ചുപോകാനുള്ള അവസരം ലഭിക്കുകയും, അങ്ങനെ അന്താരാഷ്ട്ര നിലവാരത്തിൽ നമ്മളുടെ ലിവിങ് ടുഗെതർ ബന്ധങ്ങളും എത്തും.

നിക്ഷേപ തട്ടിപ്പുകളിലും മറ്റും പെടുന്ന സ്ത്രീകൾ നിലനിൽപ്പിനായി നൽകുന്ന പീഡന കേസുകളെ മൂന്നാമത്തെ വിഭാഗത്തിൽ പെടുത്തുക. അവർ പ്രസ്തുത പ്രവർത്തികൊണ്ട് ഏതേലും രീതിയിൽ ഉള്ള സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഒര് കൈക്കൂലി കേസായി കാണുക. എന്നിട്ട് കൈക്കൂലി വാങ്ങിയതിനും, നൽകിയതിനും രണ്ട് കൂട്ടർക്കും തുല്യ ശിക്ഷ നൽകുക. ഇനി സ്ത്രീ നിലനിൽപ്പിനായി കള്ളം പറഞ്ഞത് ആണേൽ നിയമ സംവിധാനങ്ങൾ സ്വാർഥ താല്പര്യാര്ത്ഥം ദുരുപയോഗം ചെയ്തതിന് സ്ത്രീക്ക് ഉചിതമായ ശിക്ഷ നൽകുക.

ഇങ്ങനെ മാത്രമേ മര്യാദക്കാർക്ക് എതിരെ നടക്കുന്ന പീഡനവും പീഡന കേസുകളും കുറയ്ക്കാൻ കഴിയുക ഉള്ളൂ. അല്ലാതെ ഏതേലും ഒര് സ്ത്രീ ഓടിവന്ന് ആയോ എന്നേ പീഡിപ്പിച്ചേ എന്ന് പറഞ്ഞാൽ ഉടനെ അവൾ ചൂണ്ടികാട്ടുന്ന പുരുഷനെ വെടിവെച്ചു കൊല്ലുന്ന നിയമം ഉണ്ടാക്കിയാൽ, തങ്ങളുടെ എതിരാളികളെ ഇല്ലാതെ ആക്കാൻ വ്യാപാരികളും, രാഷ്ട്രീയക്കാരും പ്രസ്തുത നിയമം മോശമല്ലാത്ത രീതിയിൽ ദുരുപയോഗം ചെയ്യുകയും അങ്ങനെ ക്രമേണ നാട് അരാജകത്വത്തിലേക്ക് പോകുകയും ചെയ്യും.അല്ലാതെ ഒര് സ്ത്രീ അക്രമിക്കപെട്ടാൽ ഇരുട്ടി വെളുക്കന്നതിന് മുമ്പ് പ്രസ്തുത നഗരം കത്തിച്ചിരിക്കണം എന്നൊക്കെ തള്ളിമറിക്കുന്നതിൽ യാതൊരു കാര്യവും ഇല്ല. കാരണം കലാപം എന്തിന്റെ പേരിൽ ഉണ്ടായാലും, ഒടുവിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളേയും, കുട്ടികളേയും ആയിരിക്കും എന്നതാണ് ഇന്നോളം ഉള്ള ചരിത്രം.