നേതാക്കൾക്ക് ഇല്ലാത്ത ആത്മാർത്ഥത ഒന്നും പ്രസ്ഥാനത്തോടോ ആശയങ്ങളോടോ അനുഭാവികൾക്ക് ഉണ്ടാകേണ്ടതില്ല

0
95

Ajith Sudevan

നേതാക്കൾക്ക് ഇല്ലാത്ത ആത്മാർത്ഥത ഒന്നും ഒര് രാഷ്ട്രീയ പ്രസ്ഥാനത്തോടോ, അതിന്റെ ആശയങ്ങളോടോ അനുഭാവികൾക് ഉണ്ടാകേണ്ടതില്ല എന്ന തിരിച്ചറിവാണ് പൊതുവെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കൊല്ലപ്പെടാനും, കൊലപാതകികൾ ആകാനും പോകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറേക്കാലമായി മുന്നോക്ക പ്രാതിനിധ്യം കുറയാൻ കാരണം. എന്നാൽ ആ കുറവ് കഴിഞ്ഞ കുറേക്കാലമായി നികത്തുന്നത് പിന്നോക്ക ജനതയാണ്.

ഇതിനൊരു മാറ്റം ഉണ്ടാകണം എങ്കിൽ നേതാക്കളുടെ വാക്കിനേക്കാൾ അവരുടെ പ്രവർത്തികൾ നിരീക്ഷിച്ചു തീരുമാനം എടുക്കാൻ നമ്മളുടെ പിന്നോക്ക ജനത പഠിക്കേണ്ടിയിരിക്കുന്നു. അതുവരെ കൊല്ലപ്പെടാനും കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ചു ജയിലിൽ കഴിയാനും പിന്നോക്ക കാരനും; എന്നാൽ അതിന്റെ ഗുണഫലം അനുഭവിച്ചു അധികാര കസേരയിൽ ഇരിക്കാൻ മുന്നോക്കക്കാരനും എന്ന അവസ്ഥ തുടരും.

പേരിനൊരു മോദിയോ, പിണറായിയോ ഉന്നത സ്ഥാനത്ത് ഇരിക്കുന്നത് ഒന്നും പിന്നോക്ക ജനതയ്ക്ക് കിട്ടുന്ന അംഗീകാരമായി കരുതേണ്ട. അവരെ പ്രസ്തുത സ്ഥാനങ്ങളിൽ ഇരുത്തിയാലും അവർ മുന്നോക്കക്കാരുടെ താല്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ബന്ധപ്പെട്ടവർ അവരെ അവിടെ ഇരുത്തിയതും; പിന്നോക്കരായ കൊച്ചുകുട്ടികൾക്ക് നേരെ നടക്കുന്ന പീഡന കേസിൽ അടക്കം അവർ രണ്ടും ആത്മാർത്ഥമായ നടപടികൾ ഒന്നും നടത്താതെ അടങ്ങി ഇരിക്കുന്നതും.