ഇന്ത്യ സാധാരണ സാമ്പത്തിക മാന്ദ്യത്തിലല്ല, അതിലും മൂത്ത ഐറ്റമായ സ്റ്റാഗ് ഫ്‌ളേഷൻ എന്ന അവസ്ഥയിൽ ആണ്

172

അജിത് സുദേവൻ

ഇന്ത്യയിൽ ഇപ്പോൾ സാമ്പത്തിക മാന്ദ്യമാണ് എന്ന് രാജ്യത്തെ കേന്ദ്രബാങ്ക് ഔദ്യോഗികമായി സമ്മതിച്ച ഘട്ടത്തിൽ തന്നെ, പണപ്പെരുപ്പം 77 മാസത്തെ ഉയർന്ന നിരക്കിൽ എത്തിയതിൽ നിന്നും, ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലും മൂത്ത ഐറ്റമായ Stagflation എന്ന അവസ്ഥയിൽ ആണ് എന്ന് ഉറപ്പിക്കാം.  “സ്റ്റാഗ് ഫ്ളേഷൻ’ എന്നാൽ ഉയർന്ന പണപ്പെരുപ്പനിരക്കും ഉയർന്ന തൊഴിലില്ലായ്മയും കുറഞ്ഞ വളർച്ചനിരക്കും ഒരുമിച്ച് നേരിടുന്ന അവസ്ഥ. പിന്നെ പണ്ട് ഇതിലും വലിയ പണപ്പെരുപ്പം ഉണ്ടായിരിന്നു എന്ന് ന്യായീകരിക്കുന്നവരുടെ അറിവിലേക്ക്. അന്ന് പണപ്പെരുപ്പം മാത്രമല്ല അതിന് ആനുപാതികമായ സാമ്പത്തിക വളർച്ചയും ഉണ്ടായിരിന്നു. അല്ലാതെ ഇപ്പോളത്തെ പോലെ പണപ്പെരുപ്പവും വ്യവസായ വളർച്ചയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത അവസ്ഥ ആയിരുന്നില്ല അന്ന്.

എന്നിട്ടും ആ സർക്കാരിനെ നയിച്ച കോൺഗ്രസ് ഇപ്പോൾ മൂലയിൽ ആയത് നേട്ടങ്ങൾ വേണ്ട രീതിയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാഞ്ഞത് കൊണ്ടും. അതോടൊപ്പം കാലഹരണപ്പെട്ട രീതികൾ ഉപയോഗിച്ച് തയ്യാറാക്കിയ സ്പെക്ട്രം അഴിമതി പോലുള്ള തികച്ചും സാങ്കേതികമായ അഴിമതി ആരോപണങ്ങൾ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ ശ്രമിക്കാഞ്ഞിട്ടും ആണ്.
വലിയൊരു സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചു പ്രതീക്ഷിച്ചതിലും വേഗത്തിൽ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കരകയറ്റിയവരാണ് ട്രംപും, മന്മോഹൻ സിങ്ങും. ട്രംപ് ആവശ്യത്തിലേറെ സംസാരിച്ചതാണ് പരാജയത്തിന് കാരണം ആയത്. എന്നാൽ മൻമോഹൻ സിംഗ് ആവിശ്യത്തിന് പോലും സംസാരിക്കാതെ ഇരുന്നതാണ് തോൽവിക്ക് കാരണം ആയത്.

ഗുണപാഠം: ആവിശ്യത്തിന് മാത്രം സംസാരിക്കുക. അതും മോദിജിയെ പോലെ ആകർഷകമായി സംസാരിക്കുക. ഏത് പ്രതികൂല സാഹചര്യത്തിലും വിജയം സുനിശ്ചിതം.