ജിയോയെ ആഘോഷിക്കുന്നവർ ഒരുങ്ങിയിരിക്കുക, വിവിധ നികുതികളും ബാങ്ക് ചാർജുകളും നെഞ്ചത്തേറ്റുവാങ്ങാൻ

0
396

Ajith Sudevan

ഇന്നേക്ക് ഒര് 30 വർഷം പിന്നോട്ട് പോയാൽ നിർമ്മാണ ജോലിക്ക് പോകുന്ന ഒര് ദമ്പതികൾക്ക് ഒര് ദിവസം കഷ്ടിച്ചു 100 രൂപാ വരുമാനമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അന്ന് ഒര് 22 ഇഞ്ച് കളർ ടെലിവിഷൻ വാങ്ങാൻ 20000 രൂപാ നൽകണമായിരിന്നു. അതായത് ഏകദേശം 200 ദിവസത്തെ വരുമാനം കൊണ്ട് മാത്രമേ പ്രസ്തുത ദമ്പതികൾക്ക് ഒര് കളർ ടെലിവിഷൻ വാങ്ങാൻ സാധിക്കുമായിരിന്നുള്ളൂ. അതിനാൽ തന്നെ പ്രസ്തുത ജോലിക്ക് പോകുന്ന മിക്കവരുടെയും വീട്ടിൽ കളർ ടെലിവിഷൻ ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ നിർമ്മാണ ജോലിക്ക് പോകുന്ന ഒര് ദമ്പതികൾക്ക് പ്രതിദിനം 2000 രൂപാ വരുമാനം കിട്ടും. ഇപ്പോൾ 32 ഇഞ്ച് ഒര് ടെലിവിഷൻ വാങ്ങാൻ 10000 രൂപാ ചെലവ് മാത്രമേ ഉള്ളൂ. അതിനാൽ തന്നെ കേവലം 5 ദിവസത്തെ വരുമാനം കൊണ്ട് വാങ്ങാവുന്ന ടെലിവിഷൻ ഇപ്പോൾ ‌ മിക്ക നിർമ്മാണ തൊഴിലാളികളുടെയും വീട്ടിൽ ഉണ്ട്.

ടെലിവിഷൻ മാത്രമല്ല 30 വർഷം മുമ്പ് സാധാരണക്കാർക്ക് ആർഭാടമായിരുന്ന ഫ്രിഡ്ജ്, സ്കൂട്ടർ എന്നിവയൊക്കെ ഇപ്പോൾ ഏതാനം ദിവസത്തെ വരുമാനം കൊണ്ട് സാധാരണക്കാർക്ക് സ്വന്തമാക്കാൻ കഴിയും. അതിന് കാരണം അംബാനിയോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളോ അല്ല. മറിച്ചു സാങ്കേതിക വിദ്യയിൽ ഉണ്ടായ മുന്നേറ്റം മൂലം പ്രസ്തുത സാധനങ്ങളുടെ ഒക്കെ വില പണത്തിന്റെ കാലികമായ മൂല്യശോഷണത്തെ മറികടക്കുന്ന രീതിയിൽ ഇടിഞ്ഞത് കൊണ്ടാണ് അവയൊക്കെ സാധാരണക്കാർക്ക് പ്രാപ്യമായത്.

സ്പെക്ട്രത്തിന്റെ മൂല്യനിർണയം മര്യാദയ്ക്ക് നടത്തിയിരുന്നു എങ്കിൽ നേരത്തെ തന്നെ മൊബൈൽ നിരക്ക് കുറയുമായിരിന്നു. കാലഹരണപ്പെട്ട രീതികൾ ഉപയോഗിച്ച് സ്പെക്ട്രത്തിന് ഭാരിച്ച നിരക്ക് ഈടാക്കിയതിനാൽ ആണ് നാട്ടിൽ ടെലഫോൺ നിരക്ക് ഉയർന്ന് നിന്നത്. വളഞ്ഞവഴിയിൽ സ്പെക്ട്രം സ്വന്തമാക്കി വന്ന ജിയോ അനാരോഗ്യകരമായ മത്സരം വിപണിയിൽ നടത്തിയത് മൂലം ഇതരകമ്പനികൾ ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്‌തു.

അത് സർക്കാരിന് സ്പെക്ട്രം ഫീസ് ഇനത്തിലും അതോടൊപ്പം ബാങ്കുകൾക്ക് വായ്പാ തിരിച്ചടവ് ഇനത്തിലും മോശമല്ലാത്ത നഷ്‍ടം ഉണ്ടാക്കുകയും ചെയ്തു. സർക്കാരിന് വന്ന നഷ്ടം സർക്കാർ ഇന്ധന നികുതി വർദ്ധനവിലൂടെയും ബാങ്കിന് വന്ന നഷ്ടം വിവിധ ബാങ്ക് ചാർജുകൾ ആയും ജനങ്ങളിലേക്ക് തന്നെ കൈമാറി എന്നത് ജിയോ ഫോൺ ആഘോഷിക്കുന്നവർ ഓർക്കുന്നത് നല്ലതാണ്.

സർക്കാരിന്റെ കണക്കുകൾ അനുസരിച്ചു 58000 കോടിയിൽ ഏറെ രൂപയുടെ മൂല്യം മൂല്യം ഉള്ള സ്പെക്ട്രം, പിന്നെ കെട്ടിടങ്ങളും ഇതര ആസ്തികളും വേറെയും ഉണ്ടായിരുന്ന അനിൽ അംബാനിയുടെ ടെലഫോൺ കമ്പനിക്ക് 50000 കോടി രൂപാ വായ്പ ബാങ്കുകൾ നൽകിയതിൽ യാതൊരു തെറ്റും ഇല്ലായിരുന്നു. എന്നാൽ ജിയോ വിപണിയിൽ ഉണ്ടാക്കിയ അനാരോഗ്യകരമായ മത്സരം മൂലം പ്രസ്തുത കമ്പനിയുടെ മൂല്യം 2019 ൽ 18000 കോടിയായി ഇടിഞ്ഞതോടെ പ്രസ്തുത കമ്പനി ഇന്ത്യൻ ബാങ്കിങ് മേഖലയ്ക്ക് ഒര് ബാധ്യതയായി മാറി.

അനിൽ അംബാനിയുടെ ടെലഫോൺ കമ്പനി മാത്രമല്ല സ്പെക്ട്രം നേരായ വഴിക്ക് വാങ്ങിയ രാജ്യത്തെ ഇതര ടെലഫോൺ കമ്പനികളും സമാനമായ സാമ്പത്തിക പ്രതിസന്ധിയിൽ കൂടി പോയി കൊണ്ടിരിക്കുകയാണ് അതിന്റെ ഒക്കെ പ്രത്യാഘാതം വരുംദിവസങ്ങളിൽ വിവിധ നികുതികൾ ആയും, ബാങ്ക് ചാർജുകൾ ആയും, നിങ്ങളുടെ നെഞ്ചത്തോട്ട് തന്നെ വരുമെന്ന് അനാരോഗ്യകരമായ മത്സരത്തിന്റെ ഭാഗമായി നിരക്ക് കുറച്ച ജിയോയെ ആഘോഷിക്കുന്നവർ ഓർക്കുന്നത് നല്ലതാണ്.
“In February 2019, the company filed for bankruptcy as it was unable to sell assets to repay its debt. It has an estimated debt of ₹ 50,000 crore against assets worth ₹ 18,000 crore.”