ഭരണവീഴ്ചകൾ ആനുകൂല്യങ്ങൾ ഉയർത്തിക്കാട്ടി മറച്ചുവയ്ക്കുമ്പോൾ ട്വന്റി ട്വൻറികൾ ഉയർന്നുവരും

56

Ajith Sudevan

രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കൂടുതൽ ശക്തിപെടുത്തിയെന്നോ, അല്ലെങ്കിൽ രാജ്യത്തെ കുറ്റാന്വേഷണ സംവിധാനങ്ങളെയും കോടതി സംവിധാനങ്ങളെയും കൂടുതൽ കാര്യക്ഷമമം ആക്കി സാധാരണക്കാർക്ക് വേഗത്തിൽ നീതി ഉറപ്പാക്കിയെന്നോ പറഞ്ഞല്ല കഴിഞ്ഞ കുറച്ചുകാലമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന ഇടതുപക്ഷവും വോട്ട് തേടി ജനങ്ങളുടെ അരികിലേക്ക് പോകുന്നത്. പകരം അവർ കൊടുത്ത ഒരുപിടി സൗജന്യങ്ങളുടെ കണക്ക് ഉയർത്തി കാട്ടിയാണ് അവർ വോട്ട് തേടി ജനങ്ങൾക്ക് ഇടയിലേക്ക് ചെല്ലുന്നത്.

ഒരു വശത്ത് മോദി കക്കൂസിന്റെ കണക്ക് കാട്ടി വോട്ട് തേടുമ്പോൾ, മറുവശത്ത് പിണറായി വീടിന്റ കണക്ക് കാട്ടി വോട്ട് തേടുന്നു. ഒരു വശത്ത് മോദി പറയത്തക്ക യാതൊരു പരിശോധനകളും ഇല്ലാതെ അപേക്ഷിക്കുന്നവർക്ക് എല്ലാം കാർഷിക സഹായം എന്ന പേരിൽ വർഷം 6000 വെച്ച് നൽകുന്നു. മറുവശത്ത് പിണറായി 60 കഴിഞ്ഞ മിക്കവർക്കും പറയത്തക്ക യാതൊരു പരിശോധനകളും ഇല്ലാതെ ക്ഷേമപെൻഷൻ എന്ന പേരിൽ പ്രതിമാസം 1300 വെച്ച് നൽകുന്നു.

ആനുകൂല്യങ്ങൾ അർഹരായ അവശർക്ക് മാത്രമായി നിജപ്പെടുത്തണം എന്നും അല്ലെങ്കിൽ അത് ജനത്തിന്റെ ചിന്താ ശേഷിയേയും അതോടൊപ്പം രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെയും തെറ്റായ ദിശയിലേക്ക് നയിക്കും, എന്ന് പറഞ്ഞ എന്നെപോലുള്ളവരെ പരിഹസിച്ച പലരും ഇപ്പോൾ ട്വന്റി ട്വൻറിക്കും oiop ക്കും എതിരെ നേരത്തെ എന്നെപോലുള്ളവർ ഉയർത്തിയ വാദങ്ങൾ ഉയർത്തുമ്പോൾ സന്തോഷമുണ്ട്.

പക്ഷേ എനി പറഞ്ഞിട്ട് കാര്യമില്ല! വെറുതെ നിലവിൽ 1300 കിട്ടുമെങ്കിൽ അത് എന്തുകൊണ്ട് 10000 ആയി ഉയർത്തിക്കൂടാ എന്ന് ചിന്തിക്കാനാണ് ഭൂരിപക്ഷം പേർക്കും ഇഷ്ടം. വെറുതെ കിട്ടുന്ന 500 രൂപാ പലചരക്കിന്റെ കൂടെ 5 രൂപയ്ക്ക് പാലും 8.75 രൂപയ്ക്ക് ബ്രെഡ്ഡും, 2.5 രൂപയ്ക്ക് വടയും സുഖിയനും കൂടി കിട്ടിയാൽ പുളിക്കുമോ എന്ന് ചിന്തിക്കുന്ന മാനസിക നിലവാരത്തിലേക്ക് ജനത്തെ എത്തിച്ചിട്ട് സൗജന്യങ്ങളുടെ ദോഷത്തെ കുറിച്ച് ബോധവൽക്കരിക്കാൻ പോയാൽ പണിപാളും.

ആനുകൂല്യങ്ങൾ അവശർക്ക് മാത്രമായി നിജപ്പെടുത്തുക. ആരോഗ്യമുള്ളവന് സ്വന്തം അധ്വാനം കൊണ്ട് തന്നെ ആഹാരം വാങ്ങാനും, വീടും കക്കൂസും പണിയാനും പറ്റുന്ന തരത്തിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിനൊക്കെ പരിഹാരം . അല്ലാതെ ഭരണ വീഴച്ചകൾ ആനുകൂല്യങ്ങൾ ഉയർത്തിക്കാട്ടി മറച്ചു വെയ്ക്കാൻ ശ്രമിച്ചാൽ സ്വാഭികമായും ജനം കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ട്വന്റി ട്വൻറി പോലുള്ള പ്രസ്ഥാനങ്ങളെ തേടിപോകും.

പിന്നെ നിയമത്തിന്റെ സാങ്കേതികതകൾ ഉയർത്തി ട്വന്റി ട്വൻറിയെ തടയാൻ നോക്കിയാൽ ജനത്തിന് ഉപകാരം ചെയ്യുന്നതിന് തടസമായി നിൽക്കുന്ന പ്രസ്തുത നിയമങ്ങൾ ഭേദഗതി ചെയ്യും എന്ന് വാഗ്‌ദാനം ചെയ്ത് അവർ നിയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ട് പിടിക്കും. അതിനാൽ അവരുടെ മുന്നേറ്റം തടയാനായി നിയമത്തിന്റെ സാങ്കേതികതകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്, നിയമ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി സാധാരണക്കാരന്, സർക്കാരിലും നിയമസംവിധാനത്തിലും ഉള്ള വിശ്വാസം ഉയർത്തുക എന്നതാണ്. അല്ലാത്ത പക്ഷം നിയമത്തിന്റെ സാങ്കേതികതകൾ ഉയർത്തി ഒരു വശത്ത് ഒരു ട്വന്റി ട്വൻറിയെ ഒതുക്കുമ്പോൾ മറുവശത്ത് വേറെ ഒരുപാട് ട്വന്റി ട്വൻറി ഉയർന്ന് വരും.