ലാളിത്യത്തെ കുറിച്ച് പറയാൻ എളുപ്പമാണ് എന്നാൽ അവ ജീവിതത്തിൽ നടപ്പാക്കാൻ പാടാണ് !

57

Ajith Sudevan

ലാളിത്യത്തെ കുറിച്ച് പറയാൻ എളുപ്പമാണ് എന്നാൽ അവ ജീവിതത്തിൽ നടപ്പാക്കാൻ പാടാണ്!
കോറോണയ്ക്ക് ശേഷം ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകും എന്നും അതിനാൽ ആവിശ്യങ്ങളേക്കാൾ ആഗ്രഹങ്ങൾക്കും, ആർഭാടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ക്യാപിറ്റലാസത്തിന്റെ ഭാഗമായ ഉപഭോഗ സംസ്കാരം ഇനിയെങ്കിലും നമ്മൾ ഉപേക്ഷിക്കണം എന്നൊക്കെയുള്ള ഉപദേശങ്ങളുടെ ബഹളമാണ് ഇപ്പോൾ.

എന്നാൽ ഇത്തരം ഉപദേശം നൽകുന്ന മിക്കവരുടെയും പ്രൊഫൈലിൽ തങ്ങളുടെ അടുത്തിടെ വാങ്ങിയ വിലകൂടിയ കറിന്റെയും പുതുക്കി പണിത വീടിന്റെയും ഒക്കെ ധാരാളം ചിത്രങ്ങൾ കാണാൻ കഴിയും. ആഗ്രഹങ്ങളേക്കാൾ ആവിശ്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു ജീവിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ നിങ്ങൾ ആരെയാണ് ലളിത ജീവിതം നയിക്കാൻ ഉപദേശിക്കുന്നത്.
പ്രതിമാസം 50000 രൂപാ വരുമാനം ഉള്ള ആൾ ഒര് സുപ്രഭാതത്തിൽ 25000 കൊണ്ട് ജീവിക്കാൻ നോക്കിയാൽ അത് നടക്കില്ല. കാരണം അവരിൽ മിക്കവർക്കും വീടിന്റെ ലോൺ 20000, കാറിന്റെ ലോൺ 10000 എന്നിങ്ങനെ പെടുന്നനെ കുറയ്ക്കാൻ പറ്റാത്ത കുറെ ചെലവുകൾ കാണും. അവരെ അതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത് ഇപ്പോൾ ലാളിത്യത്തെ കുറിച്ചു തള്ളിമറിക്കുന്ന നിങ്ങൾ പലരും കാണിച്ച ആർഭാടങ്ങൾ തന്നെയാണ്.

പിന്നെ ബാങ്കുകൾ പലിശ വേണ്ടെന്ന് വച്ചാൽ ഈ പ്രശനത്തിന് പരിഹാരം ആകും എന്നൊരു വാദം ഉണ്ട്. അതിലും വലിയ അടിസ്ഥാനം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. കാരണം 50000 വരുമാനം ഉള്ള ഒരാൾക്ക് നിലവിൽ 20000 രൂപാ പ്രതിമാസ തിരിച്ചടവ് ഉള്ള വായ്പയാണ് കിട്ടാൻ പരമാവധി സാധ്യത. 7.5 % പലിശ നിരക്കിൽ ഏകദേശം 25 ലക്ഷം രൂപയാണ് അങ്ങനെ കിട്ടുന്ന വായ്പ തുക.

വായ്പ പലിശ രഹിതം ആയാൽ തിരിച്ചടവ് തുക പകുതിയായി കുറയും. പക്ഷേ അപ്പോൾ ആളുകൾ 25 ലക്ഷത്തിന്റെ സ്ഥാനത്ത് 50 ലക്ഷത്തിന്റെ വായ്പ വാങ്ങി ഇത്തിരികൂടി വലിയ വീട് വയ്ക്കും. അല്ലാതെ ലാഭം വരുന്ന പ്രസ്തുത 10000 നാളേയ്ക്ക് വേണ്ടി കരുതി വയ്ക്കുക ഒന്നും ഇല്ല.

അതിന് മാറ്റം ഉണ്ടാകണം എങ്കിൽ വീടിന്റെ വലിപ്പവും കാറിന്റെ ബ്രാൻഡും ഒക്കെ നോക്കി ആളെ അളക്കുന്ന സമൂഹത്തിന്റെ നിലവിലെ ശൈലി മാറണം. പ്രസ്തുത ശൈലി മറാത്തിടത്തോളും ഭൂരിപക്ഷം പേരും വട്ടിപലിശയ്ക്ക് കടം വാങ്ങി ആണേലും വലിയ വീട് പണിയുന്നതും വിലകൂടിയ കാർ വാങ്ങുന്നതും ആയ പ്രതിഭാസം തുടർന്ന് കൊണ്ടേയിരിക്കും.