ഹൈ ഏൻഡ് ലേഡി വ്യക്തിത്വമുള്ളവരെ ഭാര്യയാക്കൂ, നിങ്ങൾക്കും സമ്പന്നരാകാം

168

Ajith Sudevan

ചില ആൾക്കാർ വിവാഹത്തിന് ശേഷം ജീവിതത്തിൽ സാമ്പത്തികമായും സാമൂഹികമായും വളരെയേറെ മുന്നേറുന്നത് കാണാം. ഭാര്യ വീട്ടിൽനിന്ന് ഒരുപാട് സമ്പത്ത് ലഭിച്ചത് കൊണ്ടൊന്നും ആയിരിക്കില്ല മറിച്ചു പ്രതിസന്ധികളെ പോലും അവസരങ്ങൾ ആക്കി മാറ്റാൻ കഴിവുള്ള ഹൈ ഏൻഡ് ലേഡി എന്ന വ്യക്തിത്വം ഉള്ള സ്ത്രീയെ വിവാഹം കഴിച്ചത് കൊണ്ടാണ്, വിവാഹ ശേഷം അവർ കൂടുതൽ സന്തുഷ്ടരും, സമ്പന്നരും ആകുന്നത്.

നാട്ടിൽ സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്‌തു ഭാര്യയോടും കുട്ടികളോടും ഒപ്പം ശിഷ്ടകാലം ജീവിക്കാം എന്ന പ്രതീക്ഷയിൽ ഒരാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു. തന്റെ കൈയിൽ ഉള്ള പണവും അതിന്റെ കൂടെ കുറച്ചു കടവും കൂടി വാങ്ങി വാഴ കൃഷി ചെയ്‌തു. വാഴ കുലയ്ക്ക് കിലോ 50 രൂപാ കിട്ടും എന്ന പ്രതീക്ഷയിലാണ് വാഴ കൃഷിക്ക് പണം ഇറക്കിയത്. പക്ഷേ വിളവെടുപ്പ് സമയത്ത് വില കിലോ 20 രൂപ ആയി ഇടിഞ്ഞതോടെ പണി പാളി.

ഗൾഫിലെ പണി ഉപേക്ഷിച്ചു കൃഷിക്ക് ഇറങ്ങിയത് മണ്ടത്തരമായിപ്പോയല്ലോ എന്ന് കരുതി വിഷമിച്ചിരുന്ന പ്രവാസി അണ്ണനെ , അദ്ദേഹത്തിന്റെ ഹൈ ഏൻഡ് വ്യക്തിത്വം ഉള്ള ഭാര്യ വാഴ കുലയുടെ വില അല്ലേ വലിയതോതിൽ ഇടിഞ്ഞുള്ളൂ അനുബന്ധ ഉൽപ്പന്നങ്ങൾ ആയ ഉപ്പേരിയുടെയും, പ്പഴം പൊരിയുടേയും ഒന്നും വില സമാന നിരക്കിൽ ഇടിഞ്ഞിട്ടില്ലല്ലോ നമുക്ക് നമ്മുടെ വാഴ കുലകൾ അനുബന്ധ ഉൽപ്പന്നങ്ങൾ ആക്കി വിൽക്കാം എന്ന് ആശ്വസിപ്പിച്ചു.

ആത്മവിശ്വാസം വീണ്ടെടുത്ത ഭർത്താവ് ഭാര്യയുടെ സഹായത്തോടെ തന്റെ വാഴ കുലകൾ അനുബന്ധ ഉൽപ്പന്നങ്ങൾ ആക്കി വിൽക്കുകയും അങ്ങനെ 50 രൂപാ പ്രതീഷിച്ച സ്ഥാനത്ത് കിലോ 75 രൂപാ ശരാശരി വരുമാനം നേടുകയും ചെയ്‌തു. എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ നോമിനൽ വ്യക്തിത്വം ഉള്ള ആളാണ് എങ്കിൽ ഇത്തരം ഒര് പരിഹാരം കണ്ടെത്താൻ ഒന്നും ആ സ്ത്രീക്ക് കഴിയില്ല. ഗൾഫിലെ പണികളഞ്ഞു നാട്ടിൽ വന്ന് കൃഷിക്ക് ഇറങ്ങി കടത്തിൽ ആയ അദ്ദേഹത്തെ ഭാര്യ ആശ്വസിപ്പിക്കില്ല എന്ന് മാത്രമല്ല മോശമല്ലാത്ത രീതിയിൽ കുറ്റപ്പെടുത്തുകയും ചെയ്യും.

ഹൈ ഏൻഡ് വ്യക്തിത്വം ഉള്ള ഭാര്യ ഉള്ള പുരുഷന്മാർ പൊതുവേ ഭാര്യയെ പൊക്കി പറയുന്നവർ ആയിരിക്കും. അവർ വെറുതെ തള്ളുകയാണ് എന്ന് കരുതേണ്ട അവർ പറയുന്നത് മിക്കതും സത്യമാണ്. നമ്മളോടൊപ്പം നമ്മളിൽ ഒരുവനായി ജീവിതം നയിച്ചിരുന്ന അവർ മിക്കവരും വിവാഹശേഷം സാമൂഹികമായും, സാമ്പത്തികമായും നമ്മളേക്കാൾ വളരെയേറെ മുന്നേറിയത് തന്നെ അതിന്റെ തെളിവാണ്. പറയത്തക്ക ടെൻഷൻ ഒന്നും ഇല്ലാത്തതിനാൽ ഹൈ ഏൻഡ് വ്യക്തിത്വം ഉള്ള സ്ത്രീയുടെ ഭർത്താവിനെ കണ്ടാൽ ഉള്ള പ്രായം തോന്നുകയും ഇല്ല മിക്കതും 60 ആം വയസിലും 40 കാരനെ പോലെ ഇരിക്കുന്നതും കാണാം.

ഒര് മിഡിൽ ക്ലാസ് ജീവിതം നയിക്കാൻ വേണ്ട വരുമാനം ഉള്ള ഒര് ജോലിയും, വീടും, വാഹനവും ഉണ്ടേൽ നിങ്ങൾക്ക് ഹൈ ഏൻഡ് വ്യക്തിത്വം ഉള്ള സ്ത്രീയെ പ്രൊപ്പോസ് ചെയ്യാനുള്ള യോഗ്യത ഉണ്ടാകും. പക്ഷേ വീടും വാഹനവും ജോലിയും ഒക്കെ ശരാശരിയിലും ഒരുപാട് ഉയർന്നത് ആണേലും നിങ്ങളുടെ പെരുമാറ്റം മോശമാണേൽ ഹൈ ഏൻഡ് വ്യക്തിത്വം ഉള്ള സ്ത്രീ നിങ്ങളെ അവഗണിക്കും.
കാരണം അവർ മിക്കവരും സ്വന്തമായി എന്തേലും വരുമാനം ഉള്ളവരും അതോടൊപ്പം തങ്ങളെ അംഗീകരിക്കാത്തവരെ അവഗണിക്കുന്നവരും ആയിരിക്കും. നമ്മൾ എന്ത് പറയുന്നു എന്നത് വെച്ചല്ല, മറിച്ചു നമ്മളുടെ വാക്കും പ്രവർത്തിയും തമ്മിൽ എത്രമാത്രം ബന്ധം ഉണ്ട് എന്ന് നോക്കിയാണ് അവർ നമ്മളെ അളക്കുന്നത്. അതിനാൽ തന്നെ ഒരുപാട് സ്ത്രീശാസ്ത്രീകരണം തള്ളിമറിച്ചൊന്നും ഹൈ ഏൻഡ് വ്യക്തിത്വം ഉള്ള സ്ത്രീയെ പറ്റിക്കാം എന്ന് കരുതേണ്ട.

എന്ന് ഭൂരിപക്ഷം സ്ത്രീകളും ഹൈ ഏൻഡ് വ്യക്തിത്വം ഉള്ളവർ ആകുന്നുവോ അന്ന് സ്ത്രീശാസ്ത്രീകരണം പൂർത്തിയാകും. അതിനാൽ സ്ത്രീശാസ്ത്രീകരണം ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ തങ്ങളുടെ പെണ്മക്കളെ അത്യാവശ്യം ആത്മവിശ്വാസം ഉള്ളവരും അതോടൊപ്പം നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ളവരും ആയി വളർത്തുക. ഭൂരിപക്ഷം സ്ത്രീകളും തങ്ങളെ അംഗീകരിക്കാത്തവരെ അവഗണിക്കുന്ന ഹൈ ഏൻഡ് വ്യക്തിത്വം ഉള്ള സ്ത്രീകൾ ആകുന്നതോടെ മിക്ക പുരുഷന്മാരും തനിയെ നന്നാകും.