കേന്ദ്രപദ്ധതികളെ തങ്ങളുടേതാക്കി പ്രചരിപ്പിക്കുന്നവരേ നിങ്ങളെക്കാൾ കളിയറിയുന്നവർ ആണ് കേന്ദ്രം ഭരിക്കുന്നത്

0
179

Ajith Sudevan

നാട്ടുകാരെ കാണിക്കാനായി കടം വാങ്ങി വലിയൊരു വീട് വെച്ച് അടച്ചിടുന്നതോ, വീട്ടിൽ ഓടിക്കാൻ ആളില്ല എന്നറിയാമായിരിന്നിട്ടും നാട്ടുകാരെ കാണിക്കാനായി കടം വാങ്ങി വില കൂടിയ കാർ വാങ്ങി ഓടിക്കാതെ പോർച്ചിൽ ഇടുന്നതോ, ഒന്നും അല്ല മലയാളി കാണിക്കുന്ന ഏറ്റവും വലിയ വിവരക്കേട്! കാലാനുസൃതമായ എന്ത് പുരോഗമനം വന്നാലും അവയെ ഒക്കെ അന്ധമായി എതിർക്കുന്ന ഒര് പിന്തിരിപ്പൻ പ്രസ്ഥാനത്തെ, പുരോഗമന പ്രസ്ഥാനം എന്ന് വിളിക്കുന്നതാണ് മലയാളി കാണിക്കുന്ന ഏറ്റവും വലിയ വിവരക്കേട് !

ഓട്ടോറിക്ഷ മുതൽ പങ്കാളിത്ത അടിസ്ഥാനത്തിൽ ഉള്ള വിമാനത്താവളത്തെ വരെ വായുവിൽ നിൽക്കുന്ന വാദങ്ങൾ നിരത്തി ആദ്യഘട്ടത്തിൽ അന്തമായി എതിർത്ത പ്രസ്തുത പ്രസ്ഥാനത്തിന്റെ നേതാക്കൾ പിന്നീട് അവയുടെ ഒക്കെ ഗുണഭോക്താക്കൾ ആയപ്പോൾ, ഇന്നലെകളെ മറന്ന് പ്രസ്തുത നേതാക്കൾക്ക് ജയ് വിളിക്കുന്നതാണ് മലയാളി കാണിക്കുന്ന ഏറ്റവും വലിയ വിവരക്കേട്!

കേന്ദ്രസർക്കാർ നൽകുന്ന വാക്സിൻ സംസ്ഥാനത്തിന്റെ നേട്ടമാണ് എന്നും, കേന്ദ്ര പങ്കാളിത്തം ഉള്ള പദ്ധതികൾ തങ്ങളുടെ നേതാവിന്റെ മാത്രം കഴിവുകൊണ്ട് ഉണ്ടായതാണ് എന്നും, ഒക്കെ എന്നത്തേയും പോലെ തള്ളിമറിക്കുമ്പോൾ നേതാക്കളും അനുയായികളും ഒര് കാര്യം മറന്നു. നിങ്ങളേക്കാൾ വലിയ കളികൾ അറിയുന്ന ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്.

സംസ്ഥാനത്തിന് കൂടി വിഹിതം തരേണ്ട എക്സൈസ് നികുതി കുറച്ചിട്ട്, കേന്ദ്രത്തിന് മാത്രം അവകാശം ഉള്ള സെസ് ഏർപ്പെടുത്തിയത് ഒക്കെ ഒര് തുടക്കം മാത്രമാണ്. ഏറെ വൈകാതെ കർഷകർക്ക് ഉള്ള സാമ്പത്തിക സഹായം മുതൽ, ഭവന രഹിതർക്ക് ഉള്ള സാമ്പത്തിക സഹായം വരെ, കേന്ദ്രത്തിൽ നിന്ന് ജനത്തിന് നേരിട്ട് കിട്ടുന്ന അവസ്ഥ വരും. അതോടെ കേന്ദ്രത്തിന്റെ വിഹിതം എത്രയെന്നും സംസ്ഥാനത്തിന്റെ വിഹിതം എത്രയെന്നും ജനത്തിന് നിസാരമായി മനസിലാകും.

റോഡ് പണിയാൻ വലിയൊരു തുക കേരളത്തിന് മാത്രമല്ല, സമീപ സംസ്ഥാനമായ തമിഴ്‌നാടിനും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വേണ്ട വിധത്തിൽ നടത്തി തമിഴ്‌നാട് പദ്ധതി പൂർത്തീകരിച്ചാൽ, ആരുടെ വീഴ്ച കൊണ്ടാണ് കേരളത്തിന്റെ വിഹിതം പാഴായി പോയത് എന്ന് ജനത്തിന് മനസിലാകും.

ഇങ്ങനെയൊക്കെ കളം അറിഞ്ഞു കളിക്കാതെ ഇരുന്നത് കൊണ്ടാണ്, കോൺഗ്രസ് ഇന്നത്തെ നിലയിലേക്ക് ക്ഷയിച്ചു പോയത്. അതിനാൽ ഇനിയെങ്കിലും കോൺഗ്രസ് കളം അറിഞ്ഞു കളിക്കാൻ പഠിക്കുക. അല്ലാതെ രാഹുൽ ഗാന്ധി ബിരിയാണിക്ക് ഉള്ളി പൊളിക്കാൻ പോയാലോ, അതല്ല എങ്കിൽ കോൺഗ്രസിന്റെ തന്നെ പ്രകടന പത്രികയിൽ ഉള്ള , കാർഷിക ബില്ലിന് എതിരെ പിന്തിരിപ്പൻ പ്രസ്ഥാനങ്ങളുടെ വാക്ക് കേട്ട് സമരത്തിന് പോയാലോ ഒന്നും കോൺഗ്രസിന് തിരിച്ചു വരാൻ കഴിയില്ല.

“11. Congress will repeal the Agricultural Produce
Market Committees Act and make trade in
agricultural produce—including exports and
inter-state trade—free from all restrictions.

  1. We will establish farmers’ markets with
    adequate infrastructure and support in large
    villages and small towns to enable the farmer to
    bring his/her produce and freely market the same”

സോഴ്സ്: പേജ് 17 കോൺഗ്രസ് പ്രകടനപത്രിക 2019 ഇംഗ്ലീഷ്

പോസ്റ്റിനെ അന്തമായി എതിർക്കാൻ വരുന്നവർ നാടിന് ഗുണം ചെയ്യുന്ന എന്ത് കാര്യമാണ്, തുടക്കത്തിൽ നിങ്ങൾ ആരാധിക്കുന്ന പിന്തിരിപ്പൻ പ്രസ്ഥാനങ്ങൾ പിന്തുണച്ചത് എന്നും, അതോടൊപ്പം നിങ്ങളുടെ നേതാക്കൾ പിന്നീട് എന്ത് നിലപാടാണ്, പ്രസ്തുത വിഷയങ്ങളിൽ സ്വീകരിച്ചത് എന്നും ഒന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്.

ക്യാപിറ്റലിസം മഹാമോശം, കമ്യൂണിസം മഹത്തരം. എന്ന് ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളിൽ ചെന്നിരുന്ന് പറയുന്നവരെയോ; സ്വകാര്യ വാഹനങ്ങൾ അനാവശ്യം, പൊതു ഗതാഗതം മഹത്തരം. എന്ന് കഴിവതും സ്വകാര്യ വാഹനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് പറയുന്നവരെയോ;മാസ്ക് ധരിക്കേണ്ടത് അനിവാര്യം, മാസ്ക് ധരിച്ചില്ലേൽ മഹാമാരി നിശ്ചയം! എന്ന് മാസ്ക് ധരിക്കാത്ത സമരക്കാരുടെ ഇടയിൽ ചെന്നിരുന്ന്, മാസ്ക് വേണ്ട വിധത്തിൽ ധരിക്കാതെ പറയുന്നവരെയോ, ഒക്കെ ദൈവ തുല്യമായി കാണാനും അവരുടെ മഹത്വങ്ങൾ പാടിനടക്കാനും ഉള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാൻ എതിർക്കുന്നില്ല. എന്നാൽ നിങ്ങളെ പോലെ മറ്റുള്ളവരും അവരുടെ ഇരട്ടത്താപ്പിനെ അംഗീകരിക്കണം എന്ന് പറഞ്ഞാൽ അത് ഇത്തിരി ബുദ്ധിമുട്ടാണ്. അതിനാൽ നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് എന്റെ പോസ്റ്റുകൾ വരുന്നില്ല എന്ന് തോന്നുന്നവർക്ക് സ്റ്റാൻഡ് വിട്ട് പോകാവുന്നതാണ്. അല്ലാതെ ഒരുമാതിരി ആളെ വടിയാക്കുന്ന രീതിയിൽ കമെന്റ് ഇട്ട് എന്നെ നിങ്ങളുടെ വഴിക്ക് കൊണ്ടുവരാം, എന്നൊക്കെയുള്ള പ്രതീക്ഷയിൽ ആണ് ഇങ്ങോട്ട് വന്നത് എങ്കിൽ അത് നടക്കാൻ പോകുന്നില്ല.