കാറുകൾ എല്ലാം ഇലക്ട്രിക്ക് ആയാൽ റോഡും പാലവും ഒക്കെ എങ്ങനെ പണിയും,സംശയമുണ്ടോ ?

183

Ajith Sudevan (USA)

കാറുകൾ എല്ലാം ഇലക്ട്രിക്ക് ആയാൽ റോഡും പാലവും ഒക്കെ എങ്ങനെ പണിയും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് infrastructure tax അല്ലെങ്കിൽ EV ചാർജ്. അമേരിക്കയിൽ 13 ഓളം സംസ്ഥാനങ്ങളിൽ നിലവിൽ തന്നെ ഈ നികുതിയുണ്ട്. കാലിഫോർണിയ അടക്കം ഏതാനം സംസ്ഥാനങ്ങൾ കൂടെ ഇതിൽ പങ്കാളിയാകുന്നതോടെ അമേരിക്കയിൽ 17 ഓളം സംസ്ഥാനങ്ങളിൽ 2020 യോടെ ഈ നികുതി ഇലക്ട്രിക്ക് വാഹന ഉടമകളുടെ മുകളിൽ ചുമത്തി തുടങ്ങും .

അമേരിക്കയിലെ ഒര് കാർ ഒര് വർഷം ഏകദേശം 656 us gallon ഇന്ധനം ഉപയോഗിക്കുന്നുണ്ട് എന്നും അതിന്റെ ഏകദേശ റോഡ് നികുതിയായ 200 (656 *.30 =196.8) ന്റെ പകുതിയായ 100 ഡോളർ 2020 മുതൽ ഇലക്ട്രിക്ക് കാർ ഉടമകളുടെ മേൽ ചുമത്തി തുടങ്ങാനും 2025 ഓടെ പ്രസ്തുത നികുതി ഇതര വാഹന ഉടമകളുടെ റോഡ് നികുതി ബാധ്യത ആയ 200 ഡോളറിന് തുല്യമാക്കാനുമാണ് കാലിഫോർണിയ സർക്കാർ ആലോചിക്കുന്നത്. അതിനാൽ തന്നെ കാറുകൾ എല്ലാം ഇലക്ട്രിക്ക് ആയാൽ റോഡും പാലവും ഒക്കെ എങ്ങനെ പണിയും എന്ന ആശങ്ക കാലിഫോർണിയക്കാർക്ക് ഇനി വേണ്ടാ.

ഓർക്കുക നിലവിൽ ഇലക്ട്രിക്ക് കാറുകൾ വാങ്ങുന്നവർക്ക് 2500 ഡോളർ ഓളം നികുതി അനുകൂല്യമുള്ള കാലിഫോർണിയ ആണ് ഇത്തരം ഒര് നികുതി ഇലക്ട്രിക്ക് വാഹനഉടമക്കൾക്ക് മേൽ ചുമത്താൻ ഉദ്ദേശിക്കുന്നത്. കാരണം റോഡ് നികുതി കൊടുക്കാതെ ഇലക്ട്രിക്ക് വാഹന ഉടമകൾചുളുവിൽ റോഡും പാലവും ഒക്കെ ഉപയോഗിക്കുന്നേ എന്ന പരിഭവം ഉള്ള വലിയ വലിയ ഒര് വിഭാഗം ആൾക്കാർ ഇവിടെ ഇപ്പോൾ തന്നെയുണ്ട് തൽക്കാലം അവരെ സമാധാനിപ്പിക്കാനാണ് ഈ നികുതി സർക്കാർ കൊണ്ട് വരുന്നത് എങ്കിലും ഭാവിയിൽ സർക്കാർ ഇത് ഒര് വരുമാനമാർഗ്ഗം എന്ന നിലയിൽ തന്നെ കണ്ട് ഉപയോഗിക്കാനാണ് സാധ്യത.

May be an image of map and text that says "Existing and proposed EV fees in 26 states are up 3x higher than the annual gas tax would be for the average new car in 2025. How much higher are states' EV fees? Check out the map below. 77% 16% 56% 173% 197% 3% 56% 24% 52% 50% 24% 76% 126% 48% 275% 314% 5% 77% 124% 23% 198% 17% 108% 212% 158% 127% 91% EXISTING FEES 1-50% higher 51-100% higher 101-150% higher 151-200% higher >200% higher PROPOSED FEES 1-50% higher 51-100% higher 101-150% higher 151-200% higher >200% higher CR Consumer Reports"നമ്മുടെ നാട്ടിലും സമാനമായ രീതിയിൽ infrastructure tax അല്ലെങ്കിൽ EV ചാർജ് എന്ന ഐറ്റം ഏറെ വൈകാതെ ഇലക്ട്രിക്ക് വാഹന ഉടമകളെ തേടിയെത്തിക്കോളും അത് പക്ഷേ അമേരിക്കയിലെ 100 ഡോളറിന്റെ സ്ഥാനത്ത് ആയിരങ്ങളും പതിനായിരങ്ങളും ആയിരിക്കും എന്ന് മാത്രം. കാരണം നമ്മുടെ നാട്ടിലെ ഇന്ധന നികുതി അമേരിക്കയെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇവിടെ ഇന്ധന നികുതി അതിന്റെ വിലയുടെ 10% മുതൽ 20% ത്തിന് അകത്ത് നിൽക്കുമ്പോൾ നാട്ടിൽ ആകെ ഇന്ധന വിലയുടെ പകുതിയിൽ ഏറെയും വിവിധ കേന്ദ്ര സംസ്ഥാന നികുതികളാണ്.

അതിനാൽ കാറുകൾ എല്ലാം ഇലക്ട്രിക്ക് ആയാൽ റോഡും പാലവും ഒക്കെ എങ്ങനെ പണിയും എന്ന ആശങ്ക യെക്കാൾ നിലവിൽ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ഉള്ള പല ആദായ നികുതി ഇളവുകളും ഏറെ വൈകാതെ ഇല്ലാതെ ആകുന്നതും അതോടൊപ്പം പുതിയ EV ചാർജ് വരുന്നതും ഒക്കെ 2025 യോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഭാവി എന്താക്കി മാറ്റും എന്ന ആശങ്കയാണ് ഞാൻ ഉൾപ്പടെ പലർക്കും ഇവിടെ ഇപ്പോൾ ഉള്ളത്.

നാട്ടിലും നിങ്ങൾക്കും സമാനമായ സംശയം ഏറെ വൈകാതെ ഉണ്ടാകും കാരണം EV ചാർജ് പിരിക്കാതെ റോഡ് പണിയാൻ തക്ക സാമ്പത്തിക ശേഷിയൊന്നും നിലവിൽ ഇന്ത്യയിലെ കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരുകൾക്കോ ഇല്ല. അതിനാൽ തന്നെ നാട്ടിലും അമേരിക്കയോടൊപ്പം അല്ലെങ്കിൽ അതിനേക്കാൾ ഇത്തിരി മുന്നേ തന്നെ ഇലക്ട്രിക്ക് വാഹന ഉടമകളെ തേടി EV ചാർജ് എന്ന ഐറ്റം എത്താനാണ് സാധ്യത. അപ്പോൾ അറിയാം ഇപ്പോൾ നികുതി ആനുകൂല്യം പ്രതീക്ഷിച്ചു ഇലക്ട്രിക്ക് കാർ വാങ്ങുന്നവരിൽ എത്രപേർ തുടർന്നും അവ വാങ്ങും എന്ന്.

ഇത് 2018 ൽ എഴുതിയ പോസ്റ്റാണ്. ഒറിജിനൽ പോസ്റ്റിന്റെ ലിങ്ക് കമെന്റിൽ ഉണ്ട്. പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം 2025 യോടെ വിവിധ സംസ്ഥാനങ്ങൾ ഇലക്ട്രിക്ക് കാറുകൾക്ക് ചുമത്താൻ ഉദ്ദേശിക്കുന്ന അധിക നിരക്കിൽ ഉള്ള രജിസ്‌ട്രേഷൻ നികുതിയെ കുറിച്ച് 2019 ൽ വന്ന വാർത്തയാണ്.

Get ready for more states to charge EV fees in 2020