fbpx
Connect with us

Business

ഇലക്ട്രിക്ക് കാർ വന്നാൽ അറബി പട്ടിണിയാകുമല്ലോ എന്ന് കയ്യടക്കുന്നവർ ഇതൊന്നു വായിച്ചിരിക്കണം

ചൈനീസ് കമ്പനി ആയ CATL ആണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാതാവ്. CATL മാത്രമല്ല BYD ഉൾപ്പടെ ഉള്ള ഇതര ചൈനീസ് കമ്പനികളും,

 170 total views,  1 views today

Published

on

Ajith Sudevan

ചൈനീസ് കമ്പനി ആയ CATL ആണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാതാവ്. CATL മാത്രമല്ല BYD ഉൾപ്പടെ ഉള്ള ഇതര ചൈനീസ് കമ്പനികളും, പിന്നെ ചൈനയിൽ പ്രവൃത്തിക്കുന്ന വിദേശ കമ്പനികളും കൂടി ചേർന്നാൽ, ലോകത്തെ ഇലക്ട്രിക്ക് വാഹന ബാറ്ററിയുടെ 73% നിർമ്മിക്കുന്നത് ചൈനീസ് കമ്പനികളാണ്. നിലവിൽ ഉള്ള സാഹചര്യത്തിൽ വരുന്ന 10 വർഷത്തേക്ക് എങ്കിലും, ചൈനയുടെ ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാണ രംഗത്തുള്ള മേധാവിത്വം നിലനിൽക്കും. എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
“According to an analysis by BloombergNEF, in early 2019 there were 316 gigawatt-hours (GWh) of global lithium cell manufacturing capacity. China is home to 73% of this capacity, followed by the U.S., far behind in second place with 12% of global capacity”

പ്രസ്തുത സാഹചര്യത്തിൽ ഇന്ധന നികുതി കൂട്ടി ഇലക്ട്രിക്ക് വാഹന വ്യാപനം വേഗത്തിൽ ആക്കിയാൽ രാജ്യത്തിന് വലിയ തോതിൽ വിദേശനാണ്യം ലാഭിക്കാം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്ന് മനസിലാക്കാം. മൊബൈൽ ഫോണിന്റെ ബാറ്ററി പോലും സ്വന്തം നിലയിൽ ഉണ്ടാക്കാൻ കഴിയാത്ത ഇന്ത്യയ്ക്ക്, വരുന്ന ഏതാനം വർഷങ്ങൾ കൊണ്ട് ഇലക്ട്രിക്ക് വാഹന ബാറ്ററി ഉണ്ടാക്കാൻ കഴിയും എന്നതൊക്കെ, നോട്ട് നിരോധിച്ചാൽ ആദായ നികുതി വരുമാനം കൊണ്ട് ഖജനാവ് നിറയും, എന്നത് പോലെയുള്ള ഒര് പ്രതീക്ഷ മാത്രമാണ്. ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാണത്തിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും ചൈന വളരെ മുന്നിലാണ്. കർണാടകയിൽ കണ്ടെത്തി എന്ന് പറയുന്ന ലിഥിയം നിക്ഷേപം ഒക്കെ മിക്കവാറും, പണ്ട് നദിയിൽ പെട്രോൾ കണ്ടെത്തി, അത് വെച്ച് ഇന്ത്യ വികസിത രാജ്യമാകും, എന്ന പ്രചാരണം പോലെ കണ്ടാൽ മതി.

May be an image of text that says "2018 China is set to dominate the EV battery sector, with CATL the largest global player. 2023 2028 Lithium-ior battery production capacity region 1,500 gigawatt hours 1,250 Lithium-ion battery production capacity by company 1,000 CATL 750 LG Chem 500 BYD 250 0 Panasonic+ China Europe Samsung SDI North America Asia 0 50 Excluding China. Including its partnership with Tesla Note: 2023 and 2028 are forecasts based on announced projects. Source: Benchmark Minerals Intelligence 100 150 Gigawatt hours 200"

“China also has more lithium reserves and much greater lithium production than the U.S. In 2018, Chinese lithium production was 8,000 metric tons, third among all countries and nearly ten times U.S. lithium production. Chinese lithium reserves in 2018 were one million metric tons, nearly 30 times U.S. levels.”
ഇന്ത്യയിലെ ഭാരിച്ച ഇറക്കുമതി ചുങ്കം ഒഴിവാക്കാൻ വേണ്ടി ഭൂരിപക്ഷം നിർമ്മാണവും വിദേശത്ത് നടത്തിയിട്ട്, ഫൈനൽ അസംബ്ലി ഇന്ത്യയിൽ നടത്തി നികുതി ലാഭിക്കുന്ന മൊബൈൽ കമ്പനികളുടെ കലാപരിപാടി പോലെ കണ്ടാൽ മതി, ഇന്ത്യയിൽ വന്ന് കാർ കമ്പനി തുടങ്ങുന്ന വിദേശ ഇലക്ട്രിക്ക് കാർ കമ്പനികളുടെ നടപടിയും. പ്രസ്തുത നടപടി കൊണ്ടൊന്നും ഇന്ത്യയ്ക്ക് വലിയ തോതിൽ വിദേശ നാണയം ലാഭിക്കാൻ കഴിയില്ല.
“Lithium ion cell is a core component for mobile phone industry and as of now, these cells are imported to be fitted into battery packs that are assembled in India. Of the total 120 firms producing mobile phones and accessories in the country, about 20 are battery pack assembly units.”

ചുരുക്കി പറഞ്ഞാൽ ഇന്ധന നികുതി വലിയ തോതിൽ കൂട്ടി ഇലക്ട്രിക്ക് വാഹന വ്യാപനം വേഗത്തിൽ ആക്കാൻ നോക്കിയാൽ വിചാരിക്കുന്നത് പോലെ വിദേശ നാണയ ലാഭം ഒന്നും ഉണ്ടാകില്ല. എന്നാൽ ഉയർന്ന ഇന്ധന വില മൂലം മോശമല്ലാത്ത രീതിയിൽ നാട്ടിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം കൂടുതൽ കഷ്ടത്തിലാകും. താൻ ഇത്തിരി കഷ്ട്ടപെട്ടാലും വേണ്ടില്ല, സമ്പന്നർ ഒക്കെ മുടിഞ്ഞുപോകുമല്ലോ എന്ന പ്രതീക്ഷയിൽ, കഥയറിയാതെ നോട്ട് നിരോധത്തിന് കൈയടിച്ച പലരും, പിന്നീട് അതിന് അനുബന്ധമായി വന്ന വ്യപാര തകർച്ചയും, ഭൂമി വില തകർച്ചയും, ഉയർന്ന തൊഴിൽ ഇല്ലായിമയും മൂലം നെഞ്ചത് അടിക്കുകയാണ് ചെയ്തത്.

ഭൂമി വിലയിടിവ് മൂലം ഇത്തിരി ഭൂമി സ്വന്തമാക്കിയ സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്, ഉള്ള ഭൂമിയിൽ ഇത്തിരി വിറ്റ് മക്കളുടെ വിവാഹവും, വിദ്യാഭ്യാസവും, ഭാരിച്ച ചികിത്സാ ചെലവും ഒക്കെ പരിഹരിക്കാം എന്ന പ്രതീക്ഷ തകർന്ന സാധാരണക്കാർ. സമാന രീതിയിൽ ഉയർന്ന ഇന്ധന നികുതി മൂലം താൻ ഇത്തിരി കഷ്ട്ടപെട്ടാലും വേണ്ടില്ല, ഇലക്ട്രിക്ക് കാർ വ്യാപനം വേഗത്തിൽ ആക്കിയാൽ അറബി പട്ടിണിയാകുമല്ലോ എന്ന പ്രതീക്ഷയിൽ, നിലവിൽ കഥയറിയാതെ ഉയർന്ന ഇന്ധന നികുതിക്ക് കൈയടിക്കുന്നവരും, ഏറിയാൽ ഒര് മൂന്ന് വർഷത്തിന് ഉള്ളിൽ പട്ടിണിയായത് അറബിയല്ല, താനാണ് എന്ന തിരിച്ചറിവിൽ നെഞ്ചത്ത് അടിക്കുന്നത് ആയിരിക്കും.

Advertisementനോട്ട് നിരോധന സമയത്ത് ഡിജിറ്റൽ ഇന്ത്യ വന്നാൽ വികസനം മുട്ടിയിട്ട് നടക്കാൻ പറ്റില്ല, എന്ന് പറഞ്ഞ എലൈറ്റ് ബുദ്ധിജീവികൾ ഒക്കെ, ഒടുവിൽ അടി തെറ്റിയപ്പോൾ ഇലക്ട്രിക്ക് കാർ എന്ന മറ്റൊരു ഐറ്റവുമായി വന്നത് പോലെ, ഇലക്ട്രിക്ക് കാറിന്റെ യാഥാർഥ്യവും നിങ്ങൾ മനസിലാക്കുന്നതോടെ മറ്റെന്തെങ്കിലും ഐറ്റം കൊണ്ടുവന്ന് നിങ്ങളെ വീണ്ടും വിഡ്ഢിയാക്കുന്നത് ആയിരിക്കും.

 171 total views,  2 views today

Advertisement
Entertainment3 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy3 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest3 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment4 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment4 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence6 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment7 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

Kerala7 hours ago

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചാൽ തോട്ടിൽ പോകുമോ ?

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement