ചൈനീസ് കമ്പനി ആയ CATL ആണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാതാവ്. CATL മാത്രമല്ല BYD ഉൾപ്പടെ ഉള്ള ഇതര ചൈനീസ് കമ്പനികളും, പിന്നെ ചൈനയിൽ പ്രവൃത്തിക്കുന്ന വിദേശ കമ്പനികളും കൂടി ചേർന്നാൽ, ലോകത്തെ ഇലക്ട്രിക്ക് വാഹന ബാറ്ററിയുടെ 73% നിർമ്മിക്കുന്നത് ചൈനീസ് കമ്പനികളാണ്. നിലവിൽ ഉള്ള സാഹചര്യത്തിൽ വരുന്ന 10 വർഷത്തേക്ക് എങ്കിലും, ചൈനയുടെ ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാണ രംഗത്തുള്ള മേധാവിത്വം നിലനിൽക്കും. എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
“According to an analysis by BloombergNEF, in early 2019 there were 316 gigawatt-hours (GWh) of global lithium cell manufacturing capacity. China is home to 73% of this capacity, followed by the U.S., far behind in second place with 12% of global capacity”
പ്രസ്തുത സാഹചര്യത്തിൽ ഇന്ധന നികുതി കൂട്ടി ഇലക്ട്രിക്ക് വാഹന വ്യാപനം വേഗത്തിൽ ആക്കിയാൽ രാജ്യത്തിന് വലിയ തോതിൽ വിദേശനാണ്യം ലാഭിക്കാം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്ന് മനസിലാക്കാം. മൊബൈൽ ഫോണിന്റെ ബാറ്ററി പോലും സ്വന്തം നിലയിൽ ഉണ്ടാക്കാൻ കഴിയാത്ത ഇന്ത്യയ്ക്ക്, വരുന്ന ഏതാനം വർഷങ്ങൾ കൊണ്ട് ഇലക്ട്രിക്ക് വാഹന ബാറ്ററി ഉണ്ടാക്കാൻ കഴിയും എന്നതൊക്കെ, നോട്ട് നിരോധിച്ചാൽ ആദായ നികുതി വരുമാനം കൊണ്ട് ഖജനാവ് നിറയും, എന്നത് പോലെയുള്ള ഒര് പ്രതീക്ഷ മാത്രമാണ്. ഇലക്ട്രിക്ക് വാഹന ബാറ്ററി നിർമ്മാണത്തിന് ആവിശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിലും ചൈന വളരെ മുന്നിലാണ്. കർണാടകയിൽ കണ്ടെത്തി എന്ന് പറയുന്ന ലിഥിയം നിക്ഷേപം ഒക്കെ മിക്കവാറും, പണ്ട് നദിയിൽ പെട്രോൾ കണ്ടെത്തി, അത് വെച്ച് ഇന്ത്യ വികസിത രാജ്യമാകും, എന്ന പ്രചാരണം പോലെ കണ്ടാൽ മതി.
“China also has more lithium reserves and much greater lithium production than the U.S. In 2018, Chinese lithium production was 8,000 metric tons, third among all countries and nearly ten times U.S. lithium production. Chinese lithium reserves in 2018 were one million metric tons, nearly 30 times U.S. levels.”
ഇന്ത്യയിലെ ഭാരിച്ച ഇറക്കുമതി ചുങ്കം ഒഴിവാക്കാൻ വേണ്ടി ഭൂരിപക്ഷം നിർമ്മാണവും വിദേശത്ത് നടത്തിയിട്ട്, ഫൈനൽ അസംബ്ലി ഇന്ത്യയിൽ നടത്തി നികുതി ലാഭിക്കുന്ന മൊബൈൽ കമ്പനികളുടെ കലാപരിപാടി പോലെ കണ്ടാൽ മതി, ഇന്ത്യയിൽ വന്ന് കാർ കമ്പനി തുടങ്ങുന്ന വിദേശ ഇലക്ട്രിക്ക് കാർ കമ്പനികളുടെ നടപടിയും. പ്രസ്തുത നടപടി കൊണ്ടൊന്നും ഇന്ത്യയ്ക്ക് വലിയ തോതിൽ വിദേശ നാണയം ലാഭിക്കാൻ കഴിയില്ല.
“Lithium ion cell is a core component for mobile phone industry and as of now, these cells are imported to be fitted into battery packs that are assembled in India. Of the total 120 firms producing mobile phones and accessories in the country, about 20 are battery pack assembly units.”
ചുരുക്കി പറഞ്ഞാൽ ഇന്ധന നികുതി വലിയ തോതിൽ കൂട്ടി ഇലക്ട്രിക്ക് വാഹന വ്യാപനം വേഗത്തിൽ ആക്കാൻ നോക്കിയാൽ വിചാരിക്കുന്നത് പോലെ വിദേശ നാണയ ലാഭം ഒന്നും ഉണ്ടാകില്ല. എന്നാൽ ഉയർന്ന ഇന്ധന വില മൂലം മോശമല്ലാത്ത രീതിയിൽ നാട്ടിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം കൂടുതൽ കഷ്ടത്തിലാകും. താൻ ഇത്തിരി കഷ്ട്ടപെട്ടാലും വേണ്ടില്ല, സമ്പന്നർ ഒക്കെ മുടിഞ്ഞുപോകുമല്ലോ എന്ന പ്രതീക്ഷയിൽ, കഥയറിയാതെ നോട്ട് നിരോധത്തിന് കൈയടിച്ച പലരും, പിന്നീട് അതിന് അനുബന്ധമായി വന്ന വ്യപാര തകർച്ചയും, ഭൂമി വില തകർച്ചയും, ഉയർന്ന തൊഴിൽ ഇല്ലായിമയും മൂലം നെഞ്ചത് അടിക്കുകയാണ് ചെയ്തത്.
ഭൂമി വിലയിടിവ് മൂലം ഇത്തിരി ഭൂമി സ്വന്തമാക്കിയ സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്, ഉള്ള ഭൂമിയിൽ ഇത്തിരി വിറ്റ് മക്കളുടെ വിവാഹവും, വിദ്യാഭ്യാസവും, ഭാരിച്ച ചികിത്സാ ചെലവും ഒക്കെ പരിഹരിക്കാം എന്ന പ്രതീക്ഷ തകർന്ന സാധാരണക്കാർ. സമാന രീതിയിൽ ഉയർന്ന ഇന്ധന നികുതി മൂലം താൻ ഇത്തിരി കഷ്ട്ടപെട്ടാലും വേണ്ടില്ല, ഇലക്ട്രിക്ക് കാർ വ്യാപനം വേഗത്തിൽ ആക്കിയാൽ അറബി പട്ടിണിയാകുമല്ലോ എന്ന പ്രതീക്ഷയിൽ, നിലവിൽ കഥയറിയാതെ ഉയർന്ന ഇന്ധന നികുതിക്ക് കൈയടിക്കുന്നവരും, ഏറിയാൽ ഒര് മൂന്ന് വർഷത്തിന് ഉള്ളിൽ പട്ടിണിയായത് അറബിയല്ല, താനാണ് എന്ന തിരിച്ചറിവിൽ നെഞ്ചത്ത് അടിക്കുന്നത് ആയിരിക്കും.
നോട്ട് നിരോധന സമയത്ത് ഡിജിറ്റൽ ഇന്ത്യ വന്നാൽ വികസനം മുട്ടിയിട്ട് നടക്കാൻ പറ്റില്ല, എന്ന് പറഞ്ഞ എലൈറ്റ് ബുദ്ധിജീവികൾ ഒക്കെ, ഒടുവിൽ അടി തെറ്റിയപ്പോൾ ഇലക്ട്രിക്ക് കാർ എന്ന മറ്റൊരു ഐറ്റവുമായി വന്നത് പോലെ, ഇലക്ട്രിക്ക് കാറിന്റെ യാഥാർഥ്യവും നിങ്ങൾ മനസിലാക്കുന്നതോടെ മറ്റെന്തെങ്കിലും ഐറ്റം കൊണ്ടുവന്ന് നിങ്ങളെ വീണ്ടും വിഡ്ഢിയാക്കുന്നത് ആയിരിക്കും.