കോൺഗ്രസിന്റെ 6000 രൂപാ പദ്ധതി നടപ്പാക്കാൻ പാടാണ്, കാരണമുണ്ട്

0
91

Ajith Sudevanന്റെ കുറിപ്പ്

കോൺഗ്രസിന്റെ 6000 രൂപാ പദ്ധതി കേരളത്തിലെ സാഹചര്യത്തിൽ നടപ്പാക്കാൻ പാടാണ്. കാരണം സർക്കാർ ജോലി ഇല്ലാത്ത മിക്ക മലയാളികളും തങ്ങൾക്ക് വരുമാനം ഒന്നും ഇല്ല എന്ന് വിശ്വസിക്കുന്നവരും, പാവങ്ങൾക്ക് ഉള്ള സൗജന്യ അരി അടക്കം ഉള്ള ആനുകൂല്യങ്ങൾ പലതും വാങ്ങുന്നവരും ആണ്.പറയത്തക്ക വലിയ നിബന്ധനകൾ ഒന്നും ഇല്ലാതെ 6000 രൂപാ പദ്ധതി നടപ്പാക്കാൻ പോയാൽ അവർ മിക്കവരും അപേക്ഷയുമായി വരും. കേരളത്തിലെ 88 ലക്ഷം കുടുബങ്ങങ്ങളിൽ 25% കുടുബങ്ങൾ അപേക്ഷയുമായി വന്നാൽ പോലും പദ്ധതി പാളും. ഒര് വർഷം 16720 കോടി വേണ്ടിവരും, അവർക്ക് മാസം 6000 വെച്ച് കൊടുക്കാൻ. ഇനി കർശനമായ നിരീക്ഷണ നിയന്ത്രണങ്ങളോടെ 6000 പദ്ധതി നടപ്പാക്കാൻ നോക്കിയാൽ വലിയ പണച്ചെലവ് ഒന്നും ഉണ്ടാകില്ല. കാരണം കേരളത്തിൽ ഒരുമാതിരിപ്പെട്ട ഏത് ജോലിക്ക് പോയാലും മാസം 6000 രൂപാ വരുമാനം ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ 6000 രൂപാ പദ്ധതി കേരളത്തിന്റെ സാഹചര്യത്തിൽ അപ്രായോഗികമോ അല്ലെങ്കിൽ അപ്രസക്തമോ ആണ്.