Connect with us

Money

ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആയാൽ ദരിദ്രരുടെ എണ്ണം പെടുന്നനെ കുറയും!

സർക്കാർ ജോലി ഇല്ലാത്തവർ എല്ലാം നമ്മുടെ നാട്ടിൽ സർക്കാരിന്റെയും സമൂഹത്തിന്റെയും കണക്കിൽ ദരിദ്രരാണ്. എന്നാൽ വിശ്വ പ്രഭ അണ്ണൻ പറയുന്ന രീതിയിൽ ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആക്കി മാറ്റിയാൽ ഈ മനോഭാവത്തിന് വലിയ മാറ്റം വരും

 37 total views

Published

on

Digital India: You'd think e-transactions have increased since ...Ajith Sudevan

ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആയാൽ ദരിദ്രരുടെ എണ്ണം പെടുന്നനെ കുറയും!

സർക്കാർ ജോലി ഇല്ലാത്തവർ എല്ലാം നമ്മുടെ നാട്ടിൽ സർക്കാരിന്റെയും സമൂഹത്തിന്റെയും കണക്കിൽ ദരിദ്രരാണ്. എന്നാൽ വിശ്വ പ്രഭ അണ്ണൻ പറയുന്ന രീതിയിൽ ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആക്കി മാറ്റിയാൽ ഈ മനോഭാവത്തിന് വലിയ മാറ്റം വരും. മെക്കാനിക്കൽ ഡിപ്ലോമ ഉള്ള സുഹൃത്തുക്കൾ ആയ രണ്ടുപേരെ നമുക്ക് ഉദാഹരണമായി എടുക്കാം. ഒന്നാമൻ സ്വന്തം നിലയിൽ ഒര് ചെറിയ വർക്ക്‌ഷോപ്പ് നടത്തി ചെലവുകൾ കഴിച്ചു മാസം 30000 രൂപാ സമ്പാദിക്കുന്നു. രണ്ടാമൻ സർക്കാർ സ്ഥാപനമായ KSRTC യിൽ മെക്കാനിക്ക് ആയി പ്രതിമാസം 25000 രൂപാ ശമ്പളത്തിൽ ജോലി ചെയ്യുന്നു.

സ്വന്തം ആയി വർക്ക്‌ഷോപ്പ് നടത്തുന്ന ആൾ സമൂഹത്തിന്റെയും സർക്കാരിന്റെയും കണക്കിൽ ദാരിദ്ര്യ രേഖയ്ക്ക് അടിയിലാണ്. അതിനാൽ അദ്ദേഹത്തിന് കുറഞ്ഞ വിലയിൽ ഉള്ള അരി അടക്കം ഉള്ള സർക്കാർ ആനുകൂല്യങ്ങൾ കിട്ടും. പക്ഷേ അദ്ദേഹം ഒര് ഭവന വായ്പയ്ക്ക് ചെന്നാൽ ഒരുമാതിരി പെട്ട ഒര് ബാങ്കും അദ്ദേഹത്തിന് വായ്പ നൽകില്ല. കാരണം അദ്ദേഹത്തിന് രേഖയുള്ള വരുമാനം ഇല്ല.

എന്നാൽ ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആക്കിയാൽ പ്രതിമാസം 30000 രൂപാ വരുമാനം ഉള്ള അദ്ദേഹം 8% പലിശ നിരക്കിൽ 20 വർഷ കാലയളവിൽ 18 ലക്ഷം രൂപാ ഭവന വായ്പക്ക് അർഹനാക്കും. എന്നാൽ നമ്മുടെ KSRTC യിൽ മെക്കാനിക്ക് ആയി പ്രതിമാസം 25000 രൂപാ ശമ്പളത്തിൽ ജോലി ചെയ്യുന്ന ആൾക്ക് ഇതേ മാനദണ്ഡങ്ങൾ അനുസരിച്ചു 15 ലക്ഷം രൂപാ ഭവന വായ്പ മാത്രമേ കിട്ടുകയുള്ളു.ഇത്തരം നേട്ടങ്ങൾ ഉയർത്തികാട്ടിവേണം ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ. അല്ലാതെ ഇരുളിന്റെ മറവിൽ വന്ന് നോട്ട് നിരോധിച്ചിട്ട് ഡിജിറ്റൽ ഇടപാടുകൾ വ്യാപകം ആക്കാൻ നോക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അതിനാലാണ് അതിനെ എതിർക്കുന്നത്.

പിന്നെ ഡേറ്റാ സുരക്ഷ അതൊക്കെ നാട്ടിൽ വളരെ കേമമാണ്. ഉദാഹരണമായി KSRTC യുടെ സൈറ്റിൽ പോയാൽ ഓരോ വ്യക്തിയുടെ പേരും പദവിയും സഹിതം ശമ്പളം അറിയാൻ പറ്റും. അതായത് പുള്ളിക്കാരന് നാട്ടുകാരിൽ നിന്നോ വീട്ടുകാരിൽ നിന്നോ വരുമാനം മറയ്ക്കാൻ കഴിയില്ല. അവരുടെ വരുമാനം സുതാര്യം ആയതിനാൽ അവർ സമൂഹത്തിന്റെ കണ്ണിൽ, പാപികളും, കല്ലെറിയ പെടേണ്ടവരുമാണ്. അവരുടെ ശമ്പളം കൊറോണ ബാധിതർക്കും, പ്രളയ ബാധിതർക്കും നിർബന്ധമായി നൽകേണ്ടതുമാണ്.

എന്നാൽ കല്ലെറിയാൻ പോകുന്ന മരപ്പണിക്കരും, കല്പണിക്കാരും മുതൽ വ്യാപാരികൾ വരെയുള്ളവർ ഒര് കാര്യം ഓർക്കുക ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആയാൽ, നിങ്ങളും പാപികളും, പാവങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങൾ അനർഹമായി തട്ടിയെടുക്കുന്നവരും ആണ് എന്ന് നിങ്ങൾക്ക് ബോധ്യം ആകും. സർക്കാർ ഉദ്യോഗസ്ഥരുടെ ഉയർന്ന വരുമാന സ്ഥിരതയാണ് അവരോടുള്ള വിരോധത്തിന് കാരണം എങ്കിൽ അത്യാവശ്യം കരുതലോടെ ജീവിച്ചാൽ നിങ്ങൾക്കും അത് സാധ്യമാകും.

ഇതിൽ ഉദാഹരണമായി പറഞ്ഞ 30000 രൂപാ വരുമാനം ഉള്ള മെക്കാനിക്ക് പ്രതിമാസം 5000 രൂപാ വെച്ച് ഒര് സമ്പാദ്യ പദ്ധതിയിൽ കഴിഞ്ഞ ഒര് വർഷമായി നിക്ഷേപിക്കുന്നു എന്ന് കരുതുക. എന്നാലും അദ്ദേഹത്തിന് സർക്കാർ ഉദ്യോഗം ഉള്ള സുഹൃത്തിന് തുല്യമായ ജീവിത നിലവാരം പുലർത്താൻ കഴിയും. എന്ന് മാത്രമല്ല ഇപ്പോൾ കൈയിൽ ഉള്ള 60000 വെച്ച് സാലറി കട്ട് കഴിഞ്ഞു 20000 കിട്ടുന്ന സുഹൃത്തിന്റെ നിലവാരത്തിൽ 3 മാസം ജീവിക്കാൻ വർക്ഷോപ്പ് ഉടമയ്ക്ക് കഴിയും. പിന്നെ പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് അടക്കം ഉള്ള വിവിധ ഇൻഷുറൻസുകൾ എന്നിവ സർക്കാർ ഉദ്യോഗസ്ഥരെ പോലെ നിങ്ങൾക്കും വേണേൽ കിട്ടും. പക്ഷേ അപ്പോൾ 30000 വരുമാനം ഉള്ള ആൾക്ക് വീട്ട് ചെലവിനായി വിവിധ പേയ്മെന്റ് കഴിഞ്ഞു ചിലപ്പോൾ 15000 മേ കാണുകയുള്ളൂ എന്ന് മാത്രം.

Advertisement

അല്ലാതെ 30000 കിട്ടിയിട്ട് അതിൽ പകുതി മദ്യത്തിനും, ചൂതാട്ടത്തിനും കളഞ്ഞിട്ട് എനിക്കൊന്നും ഇല്ലേ അയലത്തെ സർക്കാർ ഉദ്യോസ്ഥൻ സുഖമായി കഴിയുന്നേ, അവന് പെൻഷൻ കിട്ടുന്നെ, ഇൻഷുറൻസ് സംരക്ഷണങ്ങൾ കിട്ടുന്നേ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇടപാടുകൾ ഡിജിറ്റൽ ആയാൽ പണം പാഴായി പോകുന്ന വഴികളെ കുറിച്ചും സാധാരണക്കാർക്ക് വ്യക്തമായ ധാരണ കിട്ടും. അത് അവരിൽ ഉയർന്ന സാമ്പത്തിക അച്ചടക്കം ഉണ്ടാകാൻ സഹായിക്കും.ഡിജിറ്റൽ ഇടപാടുകൾ വ്യാപകം ആക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന ദോഷം പ്രകൃതി ക്ഷോഭം അടക്കം ഉള്ള കാരണങ്ങൾ മൂലം ഇന്റർനെറ്റ് തടസപെട്ടാൽ എന്ത് ചെയ്യും എന്നതാണ്. അത് സ്വർണ്ണം അടക്കം ഉള്ള കൈമാറ്റ മൂല്യമുള്ള ഇതര വസ്തുക്കളുടെ ചെറിയ ശേഖരം ഉണ്ടാക്കി മറികടക്കാൻ കഴിയും. അതോടൊപ്പം ഇന്റർനെറ്റ്, ബാങ്കിങ് പൗരാവകാശത്തിന്റെ ഭാഗമാക്കി മാറ്റണം.

അനാവശ്യമായി ഇന്റർനെറ്റ്, ബാങ്കിങ് എന്നീ സേവനങ്ങൾ നിരോധിച്ചാൽ പ്രസ്തുത അധികാരി അക്കാരണം കൊണ്ട് തന്നെ പ്രസ്തുത പദവിയിൽ നിന്ന് തെറിക്കണം. അല്ലാതെ രാഷ്ട്രീയ കാരണങ്ങൾ മൂലം ഇന്റർനെറ്റ് നിരോധിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ ഇന്ത്യ ഉണ്ടാക്കാൻ വലിയ പാടാണ്. ഡിജിറ്റൽ ഇന്ത്യ നല്ല രീതിയിൽ ഉണ്ടാക്കിയാൽ സർക്കാർ ആനുകൂല്യങ്ങൾ അർഹർക്ക് മാത്രം കിട്ടുന്ന അവസ്ഥ വരും. അത് ഇപ്പോൾ മുടക്കുന്നതിലും കുറച്ചു പണം മുടക്കി അർഹർക്ക് കൂടുതൽ മികച്ച ആനുകൂല്യങ്ങൾ നൽകാനും, അതോടൊപ്പം അനർഹർക്ക് ആനുകൂല്യം കൊടുത്തു പാഴായി പോകുന്ന പണം നാടിൻറെ ഇതര വികസനത്തിന് ഉപയോഗിക്കാനും സർക്കാരിനെ സഹായിക്കും.

 38 total views,  1 views today

Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement