അനാവശ്യമായി കൊറോണയെ ഭീകരവത്കരിച്ചു നേട്ടംകൊയ്യുന്നവർ ആരാണ് ?

90

Ajith Sudevan

കൊറോണ വന്നാലും വന്നില്ലേലും നമ്മൾ എല്ലാം ഇന്നല്ലേൽ നാളെ ഏതേലും ഒരു കാരണത്താൽ മരിക്കും. അതിന് അർഥം കൊറോണയെ നേരിടാനായി സാമൂഹിക അകലം പാലിക്കുന്നതും മാസ്ക്ക് ധരിക്കുന്നതും അടക്കം യാതൊരു പ്രതിരോധ നടപടികളും വേണ്ടാ എന്നല്ല. പക്ഷേ ഇപ്പോൾ ഉള്ളത് ഇത്തിരി ഓവറാണ്. ഈ നാടകം നടത്തുന്ന പലർക്കും പല സ്ഥാപിത ലക്ഷ്യങ്ങളും ഉണ്ട്.
ഉദാഹരണമായി കൊറോണയെ ഇത്രയേറെ ഭീകരവൽക്കരിച്ചത് കൊണ്ട് നേട്ടം ഉണ്ടാക്കിയ പ്രധാന വിഭാഗം ആരോഗ്യ ഇൻഷുറൻസ് കമ്പനികളാണ്. ലോകാരോഗ്യ സംഘടന epidemic or pandemic ആയി പ്രഖ്യാപിച്ച രോഗങ്ങൾ കവർ ചെയ്യില്ല എന്ന വ്യവസ്ഥ ഇന്ത്യയിലെ മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും ഉണ്ട്. ഇന്ത്യയിലെ നയം അനുസരിച്ചു പ്രസ്തുത രോഗങ്ങൾ നേരിടാനുള്ള ചുമതല കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ്.

അതിനാൽ 30 ലക്ഷത്തിന്റെ മികച്ച ആരോഗ്യ ഇൻഷുറൻസ് ഉള്ള ആൾക്ക് പോലും കൊറോണ ചികിത്സാ ചെലവ് ഇൻഷുറൻസ് കമ്പനി കൊടുക്കില്ല . കൊറോണ ഭീതികാരണം കാൻസർ ചികിത്സ അടക്കം നിർത്തി വെച്ചെരിക്കുന്നതിനാൽ കമ്പനികൾക്ക് ആ വഴിക്കുള്ള പണ ചെലവും കുറഞ്ഞു. ഓൺലൈൻ വ്യാപാരികളും ടെലഫോൺ പേയ്‌മെന്റ് കമ്പനികളും, വിഡിയോ കോൺഫറൻസ് കമ്പനികളും അടക്കം ജനത്തിന്റെ കൊറോണ ഭീതിയെ മുതലാക്കാൻ പറ്റിയ വേറെയും ധാരാളം ആൾക്കാരുണ്ട്.

അവരൊക്കെ ചേർന്ന് നടത്തിയ നാടകം കണ്ട് അമിത ഭീതിയിൽ അടച്ചുകെട്ടി ഇരിക്കുന്ന വലിയൊരു വിഭാഗം അറിയുന്നില്ല ഈ നാടകം ഇങ്ങനെ തുടർന്നാൽ കൊറോണ മൂലം മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ പട്ടിണി കിടന്നോ അല്ലെങ്കിൽ ഇതര രോഗങ്ങൾക്ക് വേണ്ട രീതിയിൽ ഉള്ള ചികിത്സാ കിട്ടാതെയോ മരിക്കും. പ്രസ്തുത ബോധം ഉള്ളതിനാലാണ് കൊറോണ മൂലം ഏറ്റവും കൂടുതൽ മരണം ഉണ്ടായ അമേരിക്കയിൽ ജനകീയ പ്രതിഷേധങ്ങൾ മൂലം ലോക് ഡൗൺ വലിയ തോതിൽ ഇളവ് വരുത്തിയത്.

ഹർത്താൽ എന്ന് എവിടേലും കേട്ടാൽ ഉടനെ കോഴിയും ,കുപ്പിയും ആയി വീട്ടിൽ കയറി ഇരിക്കുന്ന ആളുകൾ ഉള്ള കേരളത്തിലാണോ അതോ ഹർത്താലിനെ അവഗണിച്ചു പണിക്ക് പോകുന്ന കർണ്ണാടകം അടക്കം ഉള്ള നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ആണോ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉള്ളത് എന്ന് നിരീക്ഷിച്ചാൽ തന്നെ മനസിലാകും കൊറോണ നാടകവും കേരളത്തെ സാമ്പത്തികമായി പിന്നോട്ടടിക്കുകയെ ഉള്ളൂ എന്ന്.

മലയാളി മാത്രമല്ല ധാരാളം ഗുജറാത്തികളും വിദേശത്തുണ്ട്. പക്ഷേ മടങ്ങി വരുന്ന അവർക്കൊന്നും നാളെ കുറിച്ച് വലിയ ആശങ്കകൾ ഉണ്ടാകില്ല. കാരണം അവരിൽ പണമുള്ളവന് സ്വന്തമായി സ്ഥാപനം തുടങ്ങാനും പണം ഇല്ലാത്തവന് പ്രസ്തുത സ്ഥാപനത്തിൽ പോയി ജോലി ചെയ്തു ജീവിക്കാനും ഉള്ള അനുകൂല സാഹചര്യം കൊറോണയെ ജയിക്കാത്ത ഗുജറാത്തിൽ ഉണ്ട്.

ജീവനേക്കാൾ വലുതാണോ ജീവിതം, കോറോണയെ ജയിച്ചു കേരളം എന്നൊക്കെ ഒര് പേപ്പറിൽ എഴുതി അതിന്റെ കൂടെ മുഖ്യന്റെ ചിത്രം കൂടെ വരച്ചു കൊറോണ നേരിടാൻ ഉള്ള ലോക് ഡൗൺ ഉണ്ടാക്കിയ വരുമാന നഷ്ടം മൂലം KSFE ചിട്ടി മുടങ്ങിയ വ്യക്തി KSFE ഓഫീസിലും; വൈദ്യുതി ബില്ല് അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വ്യക്തി KSEB ഓഫിസിലും കൊടുത്താൽ നിങ്ങളുടെ ഈ മാസത്തെ അടവായി അതിനെ കണക്കാക്കും എങ്കിൽ ലോക് ഡൗൺ നാടകം തുടരാവുന്നതാണ് .

പിന്നെ ലോക് ഡൗൺ മൂലം നേട്ടം ഉണ്ടാക്കിയ ആമസോൺ കമ്പനി മുതലാളിയുടെ ഉടമസ്ഥതയിൽ ഉള്ള വാഷിംഗ്‌ടൺ പോസ്റ്റ് അടക്കം ഉള്ള പിണറായിയെ അഭിനന്ദിച്ച ലോക് ഡൗൺ അനുകൂല പത്രങ്ങൾ അമേരിക്കയിലെ നിഷ്‌പക്ഷ വോട്ടർമാരെ പോലും സ്വാധീനിക്കില്ല, എന്നതിന്റെ തെളിവാണ് കടുത്ത ട്രംപ് വിരുദ്ധ സംസ്ഥാനമായ കാലിഫോർണിയയിൽ ലോക് ഡൗൺ അനുകൂലികൾ ആയ ഡെമോക്രാറ്റ് പാർട്ടിയുടെ സിറ്റിംഗ് സീറ്റ് ഉപതെരഞ്ഞെടുപ്പിൽ ട്രംപിന്റെ പാർട്ടി കൊണ്ടുപോയത്.

“Subramanyam Brahmajoysula, Head – Underwriting and Reinsurance, SBI General Insurance said, “If coronavirus is declared as a pandemic by the WHO or Indian government, or both, then claims might not be payable as such claims are excluded under many health insurance policies.”