ജനങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത പക്ഷം ലോക് ഡൌൺ പിൻവലിച്ചിട്ടു കോവിഡിനൊപ്പം ജീവിക്കാൻ ജനങ്ങളെ അനുവദിക്കുക

63

ഇന്ന്, ഏകദേശം 821 ദശലക്ഷം ആളുകൾ ലോകം മുഴുവൻ പട്ടിണി മൂലം കഷ്ടപ്പെടുന്നു. ഒരു പതിറ്റാണ്ട് മുമ്പ് നാം കണ്ട സംഖ്യയേക്കാൾ ഇത് വളരെ കുറവാണെങ്കിലും, എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവയേക്കാൾ കൂടുതൽ ആളുകളെ വിശപ്പ് കൊല്ലുന്നു. . ആഗോള പുരോഗതി ഉണ്ടായിരുന്നിട്ടും 21,000 ആളുകൾ ഇപ്പോഴും പ്രതിദിനം പട്ടിണി അല്ലെങ്കിൽ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു . എല്ലാവർക്കും വേണ്ടത്ര ഭക്ഷണം ഈ ലോകം ഉത്പാദിപ്പിക്കാത്തതിനാൽ അല്ല ആളുകൾ ഇങ്ങനെ മരിക്കുന്നത്. ചിലടത്ത് ഭക്ഷണം കുമിഞ്ഞുകൂടുന്നു. ചിലർ ഭക്ഷണം വെറുതെ കളയുന്നു. അമിതമായി ഉത്പാദിപ്പിച്ച ഗോതമ്പും മറ്റു ധാന്യങ്ങളും ചില രാജ്യങ്ങളിൽ കടലിൽ താഴ്ത്തുന്നു. പ്രതിദിനം 7000, പ്രതിവർഷം 25 ലക്ഷത്തിലധികം ഇന്ത്യക്കാർ പട്ടിണി മൂലം മരിക്കുന്നു.കൊറോണ മൂലം ഒരാൾ മരിച്ചാൽ അത് വലിയ വാർത്തയാകുന്ന ഈ നാട്ടിൽ ഏതെങ്കിലും ചാനൽ ചർച്ചയിലോ സർക്കാരിൻറെ കർമ്മ പദ്ധതിയുടെ വിജ്ഞാപനത്തിലോ ഈ കണക്കുകൾ കേട്ടിട്ടുണ്ടോ? റോമാ നഗരം കത്തിയെരിയുമ്പോൾ കിന്നരം വായിക്കുകയാണ് ചിലർ.

 

Ajith Sudevan എഴുതുന്നു 

2018 ലെ കണക്കുകൾ അനുസരിച്ചു ലോക സമ്പത്ത് വ്യവസ്ഥയുടെ കേവലം 3.18% മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാൽ 2018 ലെ കണക്കുകൾ അനുസരിച്ചു ലോക ജനസംഖ്യയുടെ 17.88% ഇന്ത്യയിലാണ്. ജീവനേക്കാൾ വലുതല്ല ജീവിതം എന്ന ആപ്‌തവാക്യം ഉയർത്തി കൊറോണയെ നേരിടാൻ അനന്തമായ അടച്ചിടലുകൾ മാത്രമാണ് പരിഹാരം എന്ന വാദത്തെ അനുക്കൂലിക്കുന്നവർ ഇക്കാര്യം മറക്കരുത്.

2019 ലെ പോപുലേഷൻ ക്ലോക് കണക്കുകൾ അനുസരിച്ചു ഇന്ത്യയിൽ ഒര് ദിവസം ശരാശരി 26789 മരണം വെച്ച് നടക്കുന്നുണ്ട്. അതിൽ പ്രധാന മരണ കാരണങ്ങൾ ആയ ഹൃദ്രോഗവും, കിഡ്‌നി രോഗവും അടക്കം ഉള്ള പല രോഗങ്ങളും കൊറോണ മൂലം ഉള്ള നിയന്ത്രണങ്ങൾ മൂലം മതിയായ വിദഗ്ദ്ധ ചികിത്സാ കിട്ടാതെ കൂടുതൽ ഗുരുതരമായി കാണും. അധികാരികൾ അതിന്റെ സ്‌കോർ പറയാത്തത് കൊണ്ട് നമ്മൾ അറിയാത്തത് ആകാനാണ് സാധ്യത കൂടുതൽ. കേന്ദ്രം അരിയും സാധനങ്ങളും കൊടുക്കുന്നത് കൊണ്ട് പട്ടിണി മരണം കൂടിയിട്ടില്ല എന്ന് പ്രതീക്ഷിക്കാം. എന്നാൽ അതുകൊണ്ട് മാത്രം അനന്തമായി മുന്നോട്ട് പോകുക എന്നത് പാടാണ്.

ഓർക്കുക വികസിത രാജ്യങ്ങളെ ചൂണ്ടി യൂണിവേഴ്‌സൽ ബേസിക് ഇൻകം പോലുള്ള ഐറ്റങ്ങൾക്ക് വേണ്ടി നിങ്ങളെ പ്രലോഭിപ്പിക്കുന്നവർക്ക് ചെറിയ സമ്പത്ത് വ്യവസ്ഥയും വലിയ ജനസംഖ്യയും ഉള്ള ഇന്ത്യക്ക് അതൊന്നും സാധ്യമല്ല എന്ന ബോധം ഉള്ളവരാണ്.എന്ന് മാത്രമല്ല വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ കഴിയുന്ന അവർ മിക്കവർക്കും നിലവിൽ ഉള്ള നിയന്ത്രണങ്ങൾ കൊണ്ട് സാമ്പത്തിക നേട്ടമേ ഉള്ളൂ.

നിയന്ത്രണങ്ങൾ ഒന്നും വ്യക്തിപരമായി തങ്ങളുടെ ജീവിതത്തെ ബാധിക്കാത്തതിനാൽ അധികാരികളും തങ്ങളുടെ അഴിമതിയും സ്വജനപക്ഷപാതവും അടക്കം ഉള്ള ഇതര പ്രവർത്തികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ സഹായിക്കുന്ന കൊറോണ നാടകം അനന്തമായി തുടരാനാണ് സാധ്യത.

2018 ലെ കണക്കുകൾ അനുസരിച്ചു ലോക സമ്പത്ത് വ്യവസ്ഥയുടെ 23.89% വിഹിതവും, എന്നാൽ ലോക ജനസംഖ്യയുടെ കേവലം 4.3% വിഹിതവും മാത്രമുള്ള അമേരിക്ക മറ്റൊരു സാമ്പത്തിക ഉത്തേജന പാക്കേജിന് തയ്യാർ എടുത്തതോടെ ഡോളർ ഇൻഡക്സ്ൽ ഉണ്ടായ ഇടിവും സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടായ കുതിപ്പും മാത്രം നിരീക്ഷിച്ചാൽ മതി ഇന്ത്യ സമാനമായ ഉത്തേജന പക്കേജുകൾക്ക് ശ്രമിച്ചാൽ ഇന്ത്യൻ രൂപയുടെ അവസ്ഥ എന്താകും എന്നറിയാൻ.

നിലവിൽ അമേരിക്കയിൽ കൊറോണമൂലം തൊഴിൽ നഷ്ടപെട്ട 68% പേർക്കും നേരത്തെ കിട്ടിയിരുന്ന ശമ്പളത്തേക്കാൾ അധികം ആനുകൂല്യമാണ് വിവിധ സാമ്പത്തിക ഉത്തേജന പാക്കേജുകൾ വഴി ലഭിക്കുന്നത്. എന്നാൽ ഇതേ രീതിയിൽ ആനുകൂല്യങ്ങൾ ജനുവരിവരെ നീട്ടുന്നത് അമേരിക്കൻ ഡോളറിന്റെ മൂല്യത്തെ പ്രതികൂലമായി ബാധിക്കാം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൊറോണമൂലം തൊഴിൽ നഷ്ടപെട്ട ആൾക്കാർക്ക് നേരത്തെ കിട്ടിയിരുന്ന ശമ്പളത്തിന്റെ 70% കിട്ടുന്ന രീതിയിലാണ് അമേരിക്കൻ സർക്കാർ പുതിയ പാക്കേജ് തയാറാക്കുന്നത്.

ഒന്നുകിൽ ലോക് ഡൗൺ അനുകൂലികളും സർക്കാരും ഇന്ത്യയിൽ കൊറോണമൂലം തൊഴിൽ നഷ്ടപെട്ട ആൾക്കാർക്ക് നേരത്തെ കിട്ടിയിരുന്ന ശമ്പളത്തിന്റെ 50% എങ്കിലും കിട്ടുന്ന രീതിയിൽ പാക്കേജ് ജനുവരി വരെ അനുവദിക്കുക. ഇനി അതിന് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് കഴിയില്ല എന്ന ബോധം അധികാരികൾക്ക് ഉണ്ട് എങ്കിൽ ജനത്തെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുക.

അധികാരികൾ മാസ്ക് മര്യാദയ്ക്ക് വെച്ചാൽ ജനങ്ങളും മാസ്ക്ക് മര്യാദയ്ക്ക് വെച്ചോളും. അങ്ങനെ കൊറോണയോടൊപ്പം ജീവിക്കാൻ സാധിക്കും. അല്ലാതെ വാക്സിൻ വരുന്നത് വരെ അടച്ചുകെട്ടി ഇരിക്കാൻ നോക്കിയാൽ വാക്സിൻ വരുമ്പോൾ പലരും പട്ടിണിമൂലം പരലോകത്ത് എത്തിയിരിക്കും.

“68% of newly unemployed American workers could earn more money from government benefits than they did from their pre-pandemic jobs, research claims”
“Data showed last week that about 39 million people in total have filed jobless claims over the past nine weeks. 68% of that 39 million figure would be roughly 27 million workers.”
“The research calculates a median replacement rate of 134% meaning that on average, unemployed workers will get their normal pay, plus another third.”