കോവിഡ് വന്നാൽ മാറാൻ കുറഞ്ഞത് ആഴ്ചയോളം എടുക്കും. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ ഭേദം ആയവരുടെ നിരക്ക് കുറഞ്ഞു നിൽക്കുന്നത്

0
159
Ajith Sudevan
COVID-19 വന്നാൽ മാറാൻ കുറഞ്ഞത് രണ്ട് ആഴ്ചയോളം എങ്കിലും എടുക്കും. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ COVID-19 ഭേദം ആയവരുടെ നിരക്ക് (ഫുൾ റിക്കവറി റേറ്റ് ) കുറഞ്ഞു നിൽക്കുന്നത്. അല്ലാതെ COVID-19 വരുന്ന സർവ്വമാന പേരും ചത്തുപോകും അല്ലെങ്കിൽ അവർക്കെല്ലാം വെന്റിലേറ്റർ വെണ്ടിവരും എന്നൊന്നും ലോകാരോഗ്യ സംഘടന പോലും പറയുന്നില്ല. അതിനാൽ COVID-19 ന്റെ പേരിൽ അമിത ഭീതി വേണ്ടാ.
സാധാരണ പനി വന്നാൽ അത് ഗുരുതരമായി തട്ടിപോകാനുള്ള സാധ്യത 0.1 ആണ്. എന്നാൽ COVID-19 വന്നാൽ അത് ഗുരുതരമായി തട്ടിപോകാനുള്ള സാധ്യത 3.4 ആണ്. അതായത് സാധാരണ പനിയേക്കാൾ 34 മടങ്ങ് അധികം ആണ് COVID-19 വന്നാൽ അത് ഗുരുതരമായി തട്ടിപോകാനുള്ള സാധ്യത. പ്രസ്തുത നിരക്ക് കേട്ട് ഒത്തിരി പേടികേണ്ടാ. ഇതിലും വലിയ ഐറ്റങ്ങൾ ഒക്കെ പണ്ടും വന്നിട്ടുണ്ട്. പിന്നെ COVID-19 വന്നാൽ അത് പുറത്തു വരാൻ ശരാശരി 12 ദിവസം എടുക്കും. അതിനിടയിൽ നാട്ടുകാർക്ക് മൊത്തം കിട്ടും. അങ്ങനെ ഇറ്റലിയിലെ കൂട്ട് പണി പാളും.
അതുകൊണ്ടാണ് എല്ലാരും അടച്ചുകെട്ടി വീട്ടിൽ കയറി ഇരിക്കാൻ ആദ്യഘട്ടത്തിൽ COVID-19 നെ നിസാരമായി കണ്ട ട്രംപ് പോലും ഇപ്പോൾ പറയുന്നത്. അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള കാലിഫോർണിയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും അതുകൊണ്ടാണ്.
ഓർക്കുക ഏകദേശം കേരളത്തിന്റെ ജനസംഖ്യയും അതോടൊപ്പം ഇന്ത്യയേക്കാൾ വലിയ സാമ്പത്തിക, സാങ്കേതിക ശേഷിയും ഉള്ള കാലിഫോർണിയയിൽ പോലും COVID-19 നെ നേരിടാൻ മൂലയിൽ കയറി ഇരിക്കുന്നത് അല്ലാതെ വേറെ മാർഗ്ഗം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ ആണ് വീട്ടിലിരുന്നാൽ സാമ്പത്തികം തകരും എന്ന് ആദ്യഘട്ടത്തിൽ വാദിച്ചിരുന്ന എന്നെപോലുള്ളവർ അടക്കം രണ്ടാഴച്ച വീട്ടിൽ ഇരിക്ക് മകനെ എന്ന് ഇപ്പോൾ പറയുന്നത്.
“Based on available information, the median time from symptom onset to laboratory confirmation nationally decreased from 12 days (range 8-18 days)”
“Using available preliminary data, the median time from onset to clinical recovery for mild cases is approximately 2 weeks and is 3-6 weeks for patients with severe or critical disease.”
Advertisements