കൊറോണ വന്ന് ഒരു റൗണ്ട് ഓടാൻ റെഡിയായി കഴിഞ്ഞാൽ നിയന്ത്രിത അളവിൽ നമ്മൾ പുറത്തിറങ്ങിയാലും കൊറോണ തകർത്ത് ഓടും എന്നാണ് ഫ്ലോറിഡയുടെ അനുഭവം കാണിക്കുന്നത്

80

Ajith Sudevan

അമേരിക്കയിൽ കൊറോണ കേസുകളുടെ ഏകദേശം പകുതിയോളം ആദ്യഘട്ടത്തിൽ ന്യൂയോർക്ക് സംസ്ഥാനത്ത് ആയിരിന്നു. എന്നാൽ പിന്നീട് ആകെ കേസുകളുടെ 20% വും ആയി ഫ്ലോറിഡ കുതിക്കാൻ തുടങ്ങി. എന്നാൽ ന്യൂയോർക്കിലെ മരണനിരക്ക് 6% ആയിരിന്നു എങ്കിൽ ഫ്ലോറിഡയുടെ മരണ നിരക്ക് 1.5% മാത്രമാണ്. ഫ്ലോറിഡയിൽ മാത്രമല്ല അമേരിക്കയിൽ മൊത്തത്തിൽ കൊറോണ മൂലം ഉള്ള മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. അതിന് കാരണം രോഗം വരുന്നവരുടെ പ്രായത്തിൽ ഉള്ള വ്യത്യാസമാണ്. അമേരിക്കയിലെ പ്രായം ആയവർ നമ്മുടെ നാട്ടിലെ കൂട്ട് അടങ്ങി വീട്ടിൽ ഇരിക്കുക അല്ല. മറിച്ചു അവർ, അവർക്ക് ഒര് വിധം എഴുന്നേറ്റ് നടക്കാൻ പറ്റുന്നിടത്തോളം കാലം ചെറുപ്പക്കാരെ പോലെ അടിപൊളിയായി കഴിയുന്നവരാണ്. എന്നാൽ കൊറോണ പ്രായം ഉള്ളവരെ കൂടുതൽ ദോഷമായി ബാധിക്കും എന്ന തിരിച്ചറിവ് ഉണ്ടായി പ്രായം ഉള്ളവർ പഴയത് പോലെ പുറത്ത് ഇറങ്ങാതെ ആയതാണ് അമേരിക്കയിൽ പ്രായം ഉള്ളവരുടെ രോഗ നിരക്ക് കുറയാനും അതോടൊപ്പം മൊത്തത്തിൽ ഉള്ള മരണ നിരക്ക് കുറയാനും കാരണം.

ഫ്ലോറിഡയിലും, ന്യൂയോർക്കിലും ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങി നടക്കുന്നതിന്റെ അളവ് ഏകദേശം ഒരേ രീതിയിലാണ് വിവിധ മാസങ്ങളിൽ കൂടുകയും കുറയുകയും ചെയ്തത് എന്നാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നിട്ടും ആദ്യഘട്ടത്തിൽ ഫ്ലോറിഡയിൽ രോഗം ന്യൂയോർക്കിലെ പോലെ പടർന്ന് പിടിക്കാത്തതിൽ നിന്നും ഇല്ലാത്ത കൊറോണയെ പേടിച്ചു അടച്ചുകെട്ടി ഇരിക്കേണ്ടതില്ല എന്ന് മനസിലാക്കാം.

ഇനി കൊറോണ വന്ന് ഒര് റൗണ്ട് ഓടാൻ റെഡിയായി കഴിഞ്ഞാൽ നിയന്ത്രിത അളവിൽ നമ്മൾ പുറത്തിറങ്ങിയാലും കൊറോണ തകർത്ത് ഓടും എന്നാണ് ഫ്ലോറിഡയുടെ അനുഭവം കാണിക്കുന്നത്. അപ്പോൾ പിന്നെ ആകെ ചെയ്യാവുന്നത് കൊറോണ വന്നാൽ അത് മരണത്തിലേക്ക് നയിക്കാൻ കൂടുതൽ സാധ്യത ഉള്ളവർ കഴിവതും പുറത്തുപോകാതെ ഇരിക്കുക. അല്ലാത്തവർ അത്യാവശ്യം കരുതലോടെ ഇറങ്ങി നടക്കാൻ അനുവദിക്കുക.അയോ അപ്പോൾ ആശുപത്രി നിറഞ്ഞു കവിയില്ലെ വേണ്ടത്ര ചികിത്സ കിട്ടാതെ ആയിരങ്ങൾ മരിച്ചുപോകില്ലേ എന്ന പേടിവേണ്ട. കാരണം വലിയ ആരോഗ്യ പ്രശനം ഒന്നും ഇല്ലാത്ത ചെറുപ്പക്കാർക്ക് രോഗം വന്നാൽ അവരെ ആശുപത്രിയിൽ കിടത്തി ചികിൽസിക്കേണ്ട സാഹചര്യവും അവർ മരിച്ചുപോകാനുള്ള സാഹചര്യവും വളരെ കുറവാണ് എന്നാണ് നിലവിലെ അമേരിക്കയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.അതിനാൽ വാക്സിൻ വന്ന് അത് എല്ലാവർക്കും ലഭിക്കുന്നത് വരെ എല്ലാവരെയും പിടിച്ചുകെട്ടി വയ്ക്കണോ അതോ ആരോഗ്യം ഉള്ളവരെ അത്യാവശ്യം കരുതലോടെ ഇറങ്ങി നടക്കാൻ അനുവദിക്കണോ എന്ന കാര്യത്തിൽ നാട്ടിലെ അധികാരികളും പൊതുജനങ്ങളും ഒര് പുനർവിചിന്തനം നടത്തുന്നത് നല്ലതാണ്.

പിന്നെ അമേരിക്കയിൽ കൊറോണ കേസ് മാത്രമല്ല സ്ത്രീപീഡന കേസുകളുടെ എണ്ണവും ഇന്ത്യയേക്കാൾ 15 മടങ്ങ് അധികമാണ്. കൊറോണ കേസ് ആണേലും പീഡന കേസ് ആണേലും അവ വേണ്ടരീതിയിൽ രേഖപ്പെടുത്തുന്നത് കൊണ്ടാണ് അമേരിക്കയിൽ കണക്കിൽ ഇവ രണ്ടും ഉയർന്നു നിൽക്കുന്നത്. അതിനാൽ അമേരിക്കയിലെ ഉയർന്ന കൊറോണ നിരക്ക് കണ്ട് ആരും പേടിച്ചു വീട്ടിൽ ഇരിക്കേണ്ട കാര്യമില്ല.
“Across the U.S., the percentage of confirmed cases resulting in hospitalization was down through June, as well as the percentage of those resulting in death.”