ഇന്ത്യയിലാണ് ഇത് നടക്കുന്നത് എങ്കിൽ പൊലീസുകാരെ ശമ്പളത്തോടെ സസ്‌പെൻഡ് ചെയ്യും, പ്രമോഷനോടെ തിരിച്ചെടുക്കും

233

Ajith Sudevan (USA)

അമേരിക്കയിൽ പോലീസുകാർ തിങ്കളാഴ്ച കറുത്ത വംശജനെ കൊന്നു. പ്രസ്തുത സംഭവത്തിൽ ഉണ്ടായ ജനകീയ പ്രതിഷേധങ്ങളുടെ ഫലമായി അടുത്ത ദിവസം തന്നെ സിറ്റി പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വെവ്വേറെ സ്വതന്ത്ര അന്വേഷണങ്ങൾക്ക് ഉത്തരവിടുകയും ചെയ്‌തു.എന്നാൽ ഇതേ കുറ്റകൃത്യം നാട്ടിലാണ് നടക്കുന്നത് എങ്കിൽ ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്ക് ഒടുവിൽ പൊലീസുകാരെ ശമ്പളത്തോടെ സസ്‌പെൻഡ് ചെയ്യും, പ്രമോഷനോടെ തിരിച്ചെടുക്കും.അതാണ് ഇന്ത്യയും, അമേരിക്കയും തമ്മിൽ ഉള്ള വ്യത്യസം.

കുറ്റകൃത്യങ്ങൾ പൂർണമായി ഇല്ലാതെയാക്കാൻ ആര് വിചാരിച്ചാലും കഴിയില്ല. എന്നാൽ കുറ്റവാളിക്ക് എതിരെ വേഗത്തിൽ നടപടിയെടുക്കാൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയാൽ കഴിയും. അതിന്റെ തെളിവാണ് ഇവിടെ വെറും രണ്ട് ദിവസം കൊണ്ട് പോലീസുകാർ ജോലിയിൽ നിന്ന് തെറിച്ചതും പരമോന്നത അന്വേഷണ ഏജൻസിയോട് അന്വേഷണത്തിന് പ്രസിഡണ്ട് ഉത്തരവ് നൽകിയതും.

ജനങ്ങൾക്ക് പ്രതിഷേധിക്കാനും, പ്രതികരിക്കാനും അവകാശങ്ങൾ ഉള്ളത് കൊണ്ട് മാത്രമല്ല പ്രസ്തുത പ്രധിഷേധങ്ങളോട് അധികാരികളുടെ ഭാഗത്ത് നിന്ന് അനുഭാവ പൂർണമായ നടപടികൾ വേഗത്തിൽ ഉണ്ടാകുന്നത് കൊണ്ട് കൂടിയാണ് അമേരിക്കയെ ലിബറൽ അമേരിക്ക എന്നറിയപ്പെടുന്നത്. പിന്നെ ജനകീയ പ്രതിഷേധങ്ങളുടെ മറവിൽ അക്രമങ്ങൾ നടത്തുന്നത് ഒര് വിഭാഗം ആൾക്കാർക്ക് ഒര് ഹരമാണ്. അത്തരക്കാർ പ്രതിഷേധക്കാരെ തല്ലികൊല്ലുന്ന സംവിധാനം ഉള്ള ചൈനയും, ഉത്തര കൊറിയയും പോലുള്ള രാജ്യങ്ങളിൽ ഒഴിച്ചു മിക്കയിടത്തും ഉണ്ട്. അതുകണ്ട് ആരും അമേരിക്കൻ ലിബറലിസം പരാജയമാണ് എന്നും പറഞ്ഞു കൈയടിക്കേണ്ടാ.

കാരണം വഴിയേ പോയ ആളെ വണ്ടി ഇടുപ്പിച്ചു കൊന്ന ഉദ്യോഗസ്ഥൻ നാട്ടിൽ സർവീസിലും ഉണ്ട്, ജാതിയിൽ കുറഞ്ഞ ആളെ പ്രേമിച്ചു എന്നതിന്റെ പേരിൽ മകളെ കൊന്ന അച്ഛൻ അയാളുടെ വീട്ടിലും ഉണ്ട്. അതിനൊന്നും എതിരെ നാട്ടിൽ പറയത്തക്ക യാതൊരു പ്രഷേധവും ഉണ്ടായില്ല. ഇനി ഉണ്ടായാലും പ്രസ്തുത പ്രതിഷേധങ്ങൾ ഇവിടുത്തെ കൂട്ട് വേഗത്തിൽ ഉള്ള ഫലം നാട്ടിൽ ഉണ്ടാക്കും എന്ന പ്രതീക്ഷയും ഇല്ല.

“The four officers involved in the Monday incident were fired Tuesday morning, and federal and state authorities have announced investigations.”

Advertisements
Previous articleടൈഗര്‍ ബാമിന്‍റെ കഥ
Next articleഹെലൻ ഓഫ് സ്പാർട്ട ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട് ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.