40 വർഷം മുമ്പ് സാമ്പത്തിക ശക്തിയിൽ ഇന്ത്യയോട് ഒപ്പത്തിനൊപ്പം നിന്ന ചൈന ഇന്ത്യയെ വെല്ലുവിളിക്കാൻ പോന്ന ശക്തിയായി മാറിയത് എങ്ങനെ ?

  0
  195

  Ajith Sudevan എഴുതുന്നു

  186.3 ബില്യൺ ഡോളർ ആയിരിന്നു 1980 കളിൽ ഇന്ത്യയുടെ ജിഡിപി. 191.1 ബില്യൺ ഡോളർ ആയിരിന്നു 1980 കളിൽ ചൈനയുടെ യുടെ ജിഡിപി. എന്നാൽ ആഗോളവത്കരണത്തിന്റെ ഒന്നാം ഘട്ടത്തോട് പുറം തിരിഞ്ഞു നിന്ന് അമേരിക്കയെ തകർക്കാൻ ഇന്ത്യ ശ്രമിച്ചപ്പോൾ, തകർന്നത് അമേരിക്കയോ ചൈനയോ അല്ല മറിച്ചു ഇന്ത്യ തന്നെയാണ്.

  ആഗോളവത്കരണത്തിന്റെ ആദ്യ 10 വർഷക്കാലം മികച്ച റോഡുകളുടെയും, വൈദ്യുതി വിതരണ ശൃംഖലകളുടെയും ഒക്കെ അഭാവം മൂലം വലിയ കുതിപ്പൊന്നും നേടാൻ ചൈനയ്ക്ക് കഴിഞ്ഞില്ല. എങ്കിലും അമേരിക്കയുടെയും യൂറോപ്പ്യൻ രാജ്യങ്ങളുടെയും സാമ്പത്തിക സാങ്കേതിക സഹായത്തോടെ ചൈന അവ പരിഹരിച്ചതോടെ പിന്നീടുള്ള കുതിപ്പ് വേഗത്തിൽ ആയിരിന്നു.

  അതായത് 1980 കളിൽ 191.1 ബില്യൺ ഡോളർ ആയിരിന്ന ചൈനയുടെ ജിഡിപി 1990 കളോടെ 360.5 ആയി ഉയർന്നു. എന്നാൽ അതേ സമയം ആഗോളവത്കരണത്തിന്റെ വലിയ പിന്തുണ ഇല്ലാതെ തന്നെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 1980 കളിലെ 186.3 ബില്യൺ ഡോളർ എന്ന നിലയിൽ നിന്ന് 1990 കളിൽ 321 ബില്യൺ ഡോളറായി വളർന്നു. ഇത് ഇന്ത്യയിലെ ആഗോളവത്കരണ വിരുദ്ധർക്കും, ആഗോളവത്കരണ വിരുദ്ധ സമരങ്ങൾക്കും വലിയ ആവേശം നൽകി.

  In 15-page statement, China says India was informed of Doklam road ...അതിന്റെ ഫലമായി ഉണ്ടായ അഴിമതി ആരോപണങ്ങളും സമരങ്ങളും ഒക്കെ ഇന്ത്യയുടെ വളർച്ചയെ മോശമല്ലാത്ത രീതിയിൽ തടഞ്ഞു. 1990 കളിലെ 321 ബില്യൺ ഡോളർ എന്ന അവസ്ഥയിൽ നിന്നും 1995 കളോടെ 360.3 ബില്യൺ ഡോളർ എന്ന നിലയിലേക്ക് വളരാൻ മാത്രമേ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് കഴിഞ്ഞുള്ളൂ. എന്നാൽ ആഗോളവത്കരണ വിരുദ്ധ സമരങ്ങളെയൊക്കെ സൈനികമായി അടിച്ചമർത്തിയ ചൈനീസ് സമ്പത്ത് വ്യവസ്ഥ 1990 കളിലെ 360.9 ബില്യൺ ഡോളർ എന്ന നിലയിൽ നിന്ന് അടുത്ത 5 വർഷം കൊണ്ട് അതിന്റെ ഇരട്ടിയിൽ ഏറെ വളർന്നു. അതായത് 1995 കളോടെ 734.5 ബില്യൺ ഡോളർ ആയി ചൈനീസ് സമ്പത്ത് വ്യവസ്ഥ വളർന്നു. അങ്ങനെ ചൈന ഇന്ത്യയുടെ ഏകദേശം ഇരട്ടിയോളം വലിയ സാമ്പത്തിക ശക്തിയായി മാറി.

  അടുത്ത 15 വർഷം കൊണ്ട് അതായത് 2010 ൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏകദേശം 5 മടങ്ങോളം വളർന്നു 1.676 ട്രില്യൺ ഡോളറായി. എന്നാൽ അതേ സമയം ചൈനയുടെ സമ്പത്ത് വ്യവസ്ഥ 1995 കളിൽ നേടിയ മികച്ച അടിത്തറയുടെ ബലത്തിൽ ഏകദേശം 8 മടങ്ങിൽ ഏറെ വളർന്നു 2010 ൽ 6.087 ട്രില്യൺ ഡോളറായി വളർന്നു. അതായത് 2010 ആയപ്പൊളേക്കും ചൈന ഇന്ത്യയേക്കാൾ ഏകദേശം 4 മടങ്ങ് വലിയ സാമ്പത്തിക ശക്തിയായി മാറി.

  Dragon invites elephant to dance | The Indian Expressഅതേ ആഗോളവത്കരണത്തിന്റെ സഹായത്തോടെ നേടിയ വലിയ സാമ്പത്തിക പുരോഗതിയുടെയും, പ്രസ്തുത സാമ്പത്തിക പുരോഗതിയുടെ ബലത്തിൽ നേടിയ വലിയ സൈനിക ശക്തിയുടേയും ബലത്തിൽ നിലവിൽ ചൈന ഇന്ത്യയെ വെല്ലുവിളിക്കുമ്പോൾ ഓർക്കുക; അറിഞ്ഞോ അറിയാതെയോ നിങ്ങളും, നിങ്ങൾ ആരാധിക്കുന്ന നേതാക്കളും, അവർ നയിക്കുന്ന പ്രസ്ഥാനങ്ങളും എടുത്ത അന്തമായ ആഗോളവത്കരണ, അമേരിക്കൻ വിരുദ്ധ നിലപാടുകളാണ് ഇന്നേക്ക് 40 വർഷം മുമ്പ് സാമ്പത്തിക ശക്തിയിൽ ഇന്ത്യയോട് ഒപ്പത്തിനൊപ്പം നിന്ന ചൈനയെ നിലവിൽ ഇന്ത്യയേക്കാൾ 5 മടങ്ങോളം വലിയ സാമ്പത്തിക ശക്തിയായി വളർത്തിയത്.

  ഇന്ത്യയും ആദ്യം മുതൽ തന്നെ ചൈനയെ പോലെ ആഗോളവത്കരണത്തിന് അനുകൂലമായ നിലപാട് എടുത്തിരിന്നു എങ്കിൽ 40 വർഷങ്ങൾക്ക് ശേഷം ഇപ്പോളും ഇന്ത്യയും ചൈനയും തമ്മിൽ വലിയ സാമ്പത്തിക അന്തരം ഉണ്ടാകില്ലായിരുന്നു. അങ്ങനെ ചെയ്തിരിന്നു എങ്കിൽ സമ്പത്തിന്റെയും സൈനിക ശക്തിയുടെയും ബലത്തിൽ നമ്മുടെ അയൽ രാജ്യങ്ങളെ വിലയ്ക്ക് എടുക്കാനും അതിർത്തിയിൽ വന്ന് വെല്ലുവിളിക്കാനും ചൈന വരില്ലായിരുന്നു.

  India, China border personnel meet at Ladakhഇന്ത്യയ്ക്ക് ചൈനയുടെ വിസ്തീർണം ഇല്ലല്ലോ എന്ന വാദത്തിൽ ഒന്നും വലിയ അടിസ്ഥാനം ഇല്ല. കാരണം സ്ഥാപനങ്ങൾ വശങ്ങളിലോട്ട് മാത്രമല്ല മുകളിലോട്ടും പണിയാൻ കഴിയും. അതുപോലെ വ്യവസായ ആവിശ്യത്തിന് ആയി കൃഷി ഭൂമി മാറ്റുമ്പോൾ ഉണ്ടാകുന്ന കാർഷിക ഉത്പാദന നഷ്ട്ടം, ആധുനിക കൃഷി രീതികളിലൂടെ അവശേഷിക്കുന്ന കൃഷി സ്ഥലത്തെ ഉത്പാദന ക്ഷമത ഉയർത്തി ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. ഇങ്ങനെയൊക്കെ 40 കൊല്ലം മുമ്പ് ചിന്തിച്ചിരുന്നു എങ്കിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഉള്ളവർക്ക് അവരുടെ നാട്ടിൽ തന്നെ മികച്ച അവസരങ്ങൾ കിട്ടുമായിരുന്നു. അവരുടെ ജീവിതം ഇന്നത്തേക്കാൾ മെച്ചവും ആകുമായിരുന്നു. ഇന്ത്യയെ ചൈന അതിർത്തിയിൽ വന്ന് തങ്ങളുടെ വലിയ സാമ്പത്തിക, സൈനിക ശക്തി കാണിച്ചു പേടിപ്പിക്കുകയും ഇല്ലായിരുന്നു.