ഇന്ത്യയുടെ ഒപ്പത്തിനൊപ്പം ആയിരിന്ന ചൈനീസ് സമ്പത്ത് വ്യവസ്ഥ ഇന്ത്യയുടെ 5 മടങ്ങിലേറെ വലുതാക്കിയ തന്ത്രം

80

Ajith Sudevan

1980 കളിൽ ഇന്ത്യയുടെയും, ചൈനയുടെയും സമ്പത്ത് വ്യവസ്ഥ ഒപ്പത്തിന് ഒപ്പം ആയിരിന്നു എന്നാൽ ഇന്ന് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ 5 മടങ്ങിൽ ഏറെ വലുതാണ് ചൈനയുടെ സമ്പത്ത് വ്യവസ്‌ഥ. പാടത്തേക്ക് കൂടുതൽ കർഷകരെ ഇറക്കിയില്ല, ചൈന ഈ നേട്ടം സ്വന്തം ആക്കിയത്. ആദ്യഘട്ടത്തിൽ തന്നെ ആഗോളവത്കരണത്തിന്റെ ഭാഗമായി പാടത്തെ കർഷകരെ വ്യവസായ ശാലകളിലേക്ക് പറഞ്ഞുവിട്ടാണ്, ചൈന പ്രസ്തുത നേട്ടം സ്വന്തം ആക്കിയത്.

പാടത്തെ കർഷകർ പാടത്ത് നിന്ന് കരയ്ക്ക് കയറി വ്യവസായ ശാലകളിലേക്ക് പോയതോടെ ചൈനക്കാർ പട്ടിണി ആയി പോയതൊന്നും ഇല്ല. എന്ന് മാത്രമല്ല കർഷകർക്ക് പകരം പാടത്തേക്ക് ഇറങ്ങിയ യന്ത്രങ്ങൾ കൂടുതൽ കാര്യക്ഷമമായി പണിയെടുത്തതോടെ ചൈനയുടെ കാർഷിക ഉത്പാദന ക്ഷമത വലിയ തോതിൽ ഉയർത്തിയത് മൂലം അളവിൽ ഇന്ത്യയുടെ ഇരട്ടിയോളം ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാൻ ചൈനയ്ക്ക് കഴിയുന്നുണ്ട്.

ഉദാഹരണമായി ഇന്ത്യയിലെ പ്രധാന ഭക്ഷ്യ ധന്യമായ ഗോതമ്പ് ഒര് ഹെക്ടറിന് 3.37 ‌മെട്രിക് ടൺ ആണ് ഇന്ത്യയുടെ ഉത്പാദനക്ഷമത. എന്നാൽ മറുവശത്ത് ഒര് ഹെക്ടറിന് 5.48 മെട്രിക് ടൺ ആണ് ചൈനയുടെ ഗോതമ്പ് ഉത്പാദനക്ഷമത. അതായത് നമ്മളേക്കാൾ 63% ത്തോളം അധികം ഉൽപ്പന്നം സമാന അളവ് ഭൂമിയിൽ നിന്ന് ഉത്പാദിപ്പിക്കാൻ ചൈനയ്ക്ക് നിലവിൽ കഴിയുന്നുണ്ട്.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ചൈനയെ പോലെ പാടത്ത് നിന്ന് കുറച്ചു കർഷകരെ പണിശാലയിലേക്ക് അയച്ചു പാടത്തേക്ക് യന്ത്രത്തെ ഇറക്കിയാൽ നമ്മൾക്ക് ഭക്ഷ്യ ധാന്യങ്ങളുടെ ക്ഷാമമോ വിലകയറ്റമോ ഉണ്ടാകില്ല എന്ന് മാത്രമല്ല ഉയർന്ന ഉത്പാദന ക്ഷമത മൂലം സാധനവില കുറയാനും അതോടൊപ്പം അവശേഷിക്കുന്ന കർഷകരുടെ വരുമാനം ഉയരാനും ആണ് സാധ്യത.

എന്ന് മാത്രമല്ല ഉയർന്ന ഉത്പാദന ക്ഷമത മൂലം കുറച്ചുഭൂമിയിൽ നിന്ന് നമുക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതോടെ നിലവിലെ കൃഷി ഭൂമിയുടെ ഒര് പങ്ക് വ്യവസായ ആവിശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുകയും, അങ്ങനെ ചൈനയെ പോലെ ലോക വിപണി കീഴടക്കാൻ കഴിഞ്ഞില്ലേലും, കുറഞ്ഞപക്ഷം നമ്മുടെ ആഭ്യന്തര വിപണിക്ക് ആവിശ്യമായ ഉൽപ്പന്നങ്ങൾ എങ്കിലും ഉത്പാദിപ്പിക്കാൻ കഴിയും.