കേരളത്തിൽ ലോക്ഡൌൺ പ്രായോഗികമല്ല എന്നുപറയാൻ കാരണം

  212

  കേരളത്തിലെ ജനസാന്ദ്രത വളരെ ഉയർന്നതാണ് എന്നും അതിനാൽ ലോക് ഡൗൺ മാത്രമാണ് കൊറോണ പ്രതിരോധിക്കാൻ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഉള്ള ഏക മാർഗ്ഗവും എന്ന് നിങ്ങൾ കരുതുന്നുവോ എങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം കേരളത്തിലെ ജനങ്ങൾ ഇടവിട്ട്, ഇടവിട്ട് ആണ് താമസിക്കുന്നത്.എന്നാൽ കേരളത്തേക്കാൾ കുറഞ്ഞ ജനസാന്ദ്രത ഉള്ള ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങൾ ഒര് പ്രത്യേക പ്രദേശത്ത് തിങ്ങിപാർക്കുകയും പിന്നീട് വിശാലമായ കൃഷി ഭൂമി വീണ്ടും ജനവാസ കേന്ദ്രം വീണ്ടും കൃഷി ഭൂമി എന്ന രീതിയിലാണ്. എന്ന് മാത്രമല്ല ഇന്ത്യയിലെ വലിയ 10 നഗരങ്ങളിൽ ഒന്ന് പോലും കേരളത്തിൽ ഇല്ല. അതിനാൽ അത്യാവശ്യം ആരോഗ്യം ഉള്ള ഒരാൾക്ക് 1% പോലും മരണ സാധ്യത ഇല്ലാത്ത ഒര് രോഗത്തെ തടയാൻ സാധാരണക്കാരനെ 100% സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്ന ലോക് ഡൗൺ മാത്രമാണ് ഉപാധി എന്ന ചിന്ത മാറ്റേണ്ടി ഇരിക്കുന്നു. അതിനാൽ അത്യാവശ്യം സാമൂഹിക അകലം പാലിച്ചും, മര്യാദയ്ക്ക് മാസ്ക് ധരിച്ചും ,വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വവും പാലിച്ചും ഒക്കെ കൊറോണയോടൊപ്പം ജീവിക്കാൻ ശ്രമിക്കുന്നത് ആകും അടച്ചുകെട്ടി ഇരിക്കുന്നതിനേക്കാൾ സാധാരണക്കാരന്റെ ജീവനും, ജീവിതവും രക്ഷിക്കാൻ കൂടുതൽ നല്ലത്. അല്ലാതെ അടച്ചുകെട്ടൽ മാത്രമാണ് കൊറോണയെ തടുക്കാനുള്ള ഏക മാർഗ്ഗം എന്ന വാദക്കാരുടെ വാക്ക് കേട്ട് അധികാരികളും, ജനങ്ങളും തുള്ളിയാൽ കൊറോണയ്ക്ക് ശേഷം ചിലപ്പോൾ ഭൂരിപക്ഷ സമൂഹത്തിന് മുന്നിൽ ജീവനും, ജീവിതവും കാണില്ല.

  കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന ഏത് തീരുമാനങ്ങൾക്കും ഈ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾ കൂടെയുണ്ടാകും, ഉണ്ടാകണം. എന്നാൽ പ്രധാനമന്ത്രിയുടെ ശൈലി കടമെടുത്ത് പെട്ടന്നൊരു രാത്രി വന്ന് നാളെമുതൽ ലോക് ഡൗൺ ആണ് എന്ന് പ്രഖ്യാപിക്കാതിരിക്കുക. അത്തരമൊരു വീണ്ടുവിചാരമില്ലാത്ത പ്രഖ്യാപനം നടത്തുന്നത് ബുദ്ധിപൂർവ്വം ഒഴിവാക്കുക.ലോക് ഡൗൺ പ്രഖ്യാപിക്കാൻ ആലോചിക്കുന്നുണ്ടങ്കിൽ അത് രണ്ട് ദിവസം മുന്നേ ജനങ്ങളോട് പറയുക.രണ്ട് ദിവസത്തെ സാവകാശം ജനങ്ങൾക്ക് നൽകുക.അതുവഴി മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർ മറ്റെന്തിനെങ്കിലും ആവശ്യത്തിന് പോയവർ യാത്രയിൽ ആയിരുന്നവർ തുടങ്ങിയ ആളുകൾ അവരുടെ വീടുകളിൽ ചേക്കേറട്ടെ.മഹാ ഭൂരിപക്ഷം ജനങ്ങളും നിലവിൽ ബുദ്ധിമുട്ടിലാണ്..
  രണ്ട് ദിവസത്തെ ഭക്ഷണ ശേഖരങ്ങളെ മിക്കവരുടെയും വീടുകളിൽ ഉണ്ടാകൂ.

  കാശുള്ളവരും ഇല്ലാത്തവരും ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വാങ്ങണം എന്നുണ്ടങ്കിൽ വാങ്ങി വെക്കട്ടെ.ഏറ്റവും കുറഞ്ഞത് ആരുടെയെങ്കിലും കയ്യിൽനിന്ന് കടം വാങ്ങിയിട്ടാണെങ്കിലും പത്ത് കിലോ അരിയെങ്കിലും വാങ്ങി വെക്കാൻ സാവകാശം കൊടുക്കണം.അങ്ങനെവരുമ്പോൾ വല്ല്യ പരാതികളില്ലാതെ ജനങ്ങൾ സഹകരിക്കും.പോലീസിനും തലവേദന കുറയും.പിറ്റേദിവസം മുതൽ പാല് മേടിക്കാൻ ഇറങ്ങുന്നവനെയും പഴം മേടിക്കാൻ ഇറങ്ങുന്നവനെയും തടഞ്ഞു നിർത്തി കഴുത്തിന് കുത്തിപിടിക്കേണ്ടി വരില്ല.അതുപോലെതന്നെ തീരദേശ മേഖലകളിൽ അടക്കം ഭക്ഷ്യ കിറ്റുകൾ വേണ്ടവർക്ക് കഴിയുന്നതും അത് ഉറപ്പാക്കാൻ ശ്രമിക്കുക.അത്രേയൊക്കെയേ വേണ്ടൂ.ജനങ്ങൾ വീണ്ടും സഹകരിക്കാൻ.ഈ മഹാമാരിയെ അതിജീവിച്ചല്ലേ പറ്റൂ.

  ഇന്ത്യയിൽ / കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്, ഇതിന് പരിഹാരമായി ലോക് ഡൗൺ വിദഗ്ദസമിതി ശുപാർശ ചെയ്തത് പഠിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.വീണ്ടുമൊരു അടച്ചിടൽ വഴി കോവിഡ് 19 നെ തോല്പിക്കാം എന്നു കരുതുന്നുണ്ടെങ്കിൽ ശരിയായ ദിശയിലല്ല നമ്മുടെ പ്രതിരോധമാർഗ്ഗം എന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടിലെ കൃത്യമായി ശമ്പളം പറ്റുന്ന ഉദ്യാഗസ്ഥരടങ്ങുന്ന വിഭാഗത്തിന് ലോക് ഡൗൺ ഒരു നേരംപോക്കായി ആസ്വദിക്കാം. മറ്റെല്ലാതൊഴിൽ മേഖലയിലുള്ളവരും പാപ്പരായി കഴിഞ്ഞു ചുരുങ്ങിയ കാലം കൊണ്ട്. ലോക്ക് ഡൗൺ ഇരുൾ പരത്തുന്നത് അവരുടെ ജീവിതത്തിലേക്കാണ്.സ്വയം പ്രതിരോധിക്കുവാൻ ഒരോ പ്രദേശത്തേയും സമൂഹത്തെ സജ്ജമാക്കുകയാണ് ആ ദേശങ്ങളിലെ രാഷ്ട്രീയ / സമൂഹിക പ്രവർകർ അഭിപ്രായഭിന്നതകൾ മാറ്റി വച്ച് ഇപ്പോൾ ചെയ്യേണ്ട രാഷ്ട്രീയ ദൗത്യം.കോവിഡിനെ പ്രതിരോധിക്കാൻ ഓരോ മനുഷ്യനും സ്വയം മാറുകയാണ് വേണ്ടത്,

  1സാമൂഹിക അകലം പാലിക്കുക.
  2കൈ കഴുകുക./ സാനിറ്ററെസർ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നത് പതിവാക്കുക.
  3 മാസ്ക് വക്കുക. മാസ്ക് ധരിക്കാത്തവരെ അധികരികൾക്ക് തെളിവ് സഹിതം കാണിച്ചു കൊടുത്ത് പിഴ അടപ്പിക്കുക.
  4 60വയസ്സ് കഴിഞ്ഞവരും 10 വയസ്സിൽ താഴെയുള്ളവരും യാതൊരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്.
  5 വിവാഹം 10 പേരടങ്ങുന്ന ചടങ്ങായി പരിമിതപ്പെടുത്തുക.
  6 കോവിഡ്കാലം കഴിയുന്നതുവരെ അത്യഗൃഹസന്ദർശനം ( ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും ) പൂർണ്ണമായും ഒഴിവാക്കുക.
  7 വളരെ വളരെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തു പോവുക. സാധ്യമായ ഇടങ്ങളിലെല്ലാം ഓൺലൈൻ ഇടപാടുകൾ നടത്തുക.
  8 ഒരു +ve രോഗി ഒരു പ്രദേശത്ത് സ്ഥിരീകരിച്ചാൽ അനുബന്ധമായി ഭീതി വ്യാപാരം നടത്താതിരിക്കുക.
  9 മരണാനന്തര ചടങ്ങുകൾ 10 പേരിൽ മാത്രം പരിമിതപ്പെടുത്തുക.
  10 വിശ്വാസികൾ പ്രാർത്ഥനകൾ വീട്ടിനകത്തു നടത്തുക.
  11 +ve രോഗികളെ വീട്ടിൽ തന്നെ ഐസുലേറ്റ് ചെയ്യാവുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ ഇത് വിജയിച്ച മാതൃകയാണ്. എൻ്റെ തൊട്ടടുത്ത മുറിയിൽ +ve രോഗിയാണ്. ഗുരുതരാവസ്ഥയിൽ എത്തിപ്പെട്ടവരെ മാത്രം ആശുപത്രി ICU വിലേക്ക് മാറ്റുകയാണ് വേണ്ടത്.