ഇനി ശ്‌മശാനം സ്ഥാപിക്കുമ്പോൾ അറിവും, പണവും, പദവിയും ഉള്ള ആൾക്കാർ തിങ്ങി പാർക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക, അപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാണാല്ലോ

46

Ajith Sudevan

അധികാരികൾ ഇനിയെങ്കിലും പൊതു ശ്‌മശാനം സ്ഥാപിക്കാൻ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ കഴിവതും അറിവും, പണവും, പദവിയും ഉള്ള ആൾക്കാർ തിങ്ങി പാർക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക. അപ്പോൾ മൃതദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള സമരം ഒന്നും ഉണ്ടാകില്ല. പകരം ശ്‌മശാനം നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അറിവും, പണവും, പദവിയും ഉള്ള പ്രസ്തുത ആൾക്കാർ അതിന്റെ നിർമ്മാണം മികച്ച അഭിഭാഷകരെ വെച്ച് കേസ് നടത്തി കോടതി വഴി തടഞ്ഞോളും.

എന്ന് മാത്രമല്ല അപ്പോൾ പൊതു ശ്‌മശാനം നാടിന് എത്രമാത്രം അനിവാര്യമാണ് എന്നും ഇവയൊക്കെ കൊണ്ട് പലരും കരുതുന്ന പോലെയുള്ള ബുദ്ധിമുട്ടുകൾ ഒന്നും പ്രദേശവാസികൾക്ക് ഉണ്ടാകില്ല എന്നും ജനത്തെ ബോധിപ്പിച്ചു അറിവും, പണവും, പദവിയും ഉള്ള ആൾക്കാർക്ക് ഇപ്പോളത്തെ പോലെ കഷ്ടപെടേണ്ടിയും വരില്ല. സ്വന്തം നെഞ്ചത്തോട്ട് വരുമ്പോൾ കോടതിയിലോട്ട് ഓടുന്ന ആൾക്കാരുടെ വാക്ക് കേട്ട് കോടതിയിൽ പോയി കേസ് നടത്താൻ വാങ്ങില്ലാത്തവരെ കോടതി കയറ്റുന്നത് ഒന്നും അത്ര വലിയ മിടുക്കല്ല. അതിന് ശ്രമിച്ചാൽ 34 വർഷം തുടർച്ചയായി ഭരിച്ച സ്ഥലത്തെ ഇപ്പോളത്തെ അവസ്ഥയിലേക്ക് സിപിഎം കേരളത്തിലും എത്തും. ഇപ്പോൾ ജയ്‌ വിളിക്കുന്നവർ അപ്പോൾ അധികാരം ആരുടെ പക്ഷത്താണോ അങ്ങോട്ട് മാറും. കാരണം പണവും പദവിയും ഉള്ളവർ എപ്പോളും കക്ഷി രാഷ്ട്രീയത്തിന് അതീതരാണ്. അവരുടെ രാഷ്ട്രീയം എപ്പോളും തങ്ങളുടെ നേട്ടത്തിനും, നിലനിൽപ്പിലും അധിഷ്ഠിതമാണ്.

അത് മനസിലാക്കാതെ സാധാരണക്കാരുടെ മണ്ടയ്ക്ക് കയറാൻ പോയതാണ് കേരളത്തിൽ ഒഴികെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസും, ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയിൽ എത്തിയതും; സംവരണ വിരുദ്ധത അടക്കം ഉള്ള മധ്യവർഗ്ഗ അജണ്ടകളെ തൃപ്തി പെടുത്തി ബിജെപി രാജ്യം അടക്കി വാഴുന്ന അവസ്ഥയിൽ എത്തിയതും. ഇനി കേരളത്തിൽ കൂടെ പ്രസ്തുത അവസ്‌ഥ ഉണ്ടാക്കണം എങ്കിൽ കേരളത്തിലും സംവരണം അട്ടിമറിച്ചു താൽക്കാലിക നിയമനം നടത്തിയും; കൊറോണയെ മറയാക്കി സാധാരണക്കാരെ വ്യവഹാരങ്ങളിൽ പെടുത്തിയും ഒക്കെ ഇപ്പോളത്തെ നിലയിൽ മുന്നോട്ട് പോകാവുന്നതാണ്.