സാമ്പത്തികമാന്ദ്യം സർക്കാർ മറച്ചുപിടിക്കുന്നുവോ?

0
471

Ajith Sudevan എഴുതുന്നു

ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഗ്രാമങ്ങളിൽ ആണ് കഴിയുന്നത് അതിനാൽ വാഹന വിപണിയിലും മറ്റും ഉണ്ടായ തിരിച്ചടികൾ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ വലുതായി ബാധിക്കില്ല എന്ന് മാത്രമല്ല 2024 യോടെ ഇന്ത്യൻ സമ്പത് വ്യവസ്ഥയെ 5 ട്രില്യൺ സമ്പത് വ്യവസ്ഥ ആക്കി മാറ്റാൻ ഇനിയും സാധ്യമാണ് എന്നൊക്കെ വാദിക്കുന്നവരോട് പ്രസ്തുത ലക്‌ഷ്യം നേടണം എങ്കിൽ എത്ര ശതമാനം വളർച്ച വേണ്ടിവരും എന്നും നിലവിലെ വളർച്ചാ നിരക്ക് എത്ര ശതമാനാണ് എന്നും ചോദിക്കുക. അതോടൊപ്പം ഗ്രാമീണ വിപണിയെ ആശ്രയിച്ചു കഴിയുന്ന പാർലെ കമ്പനി തൊഴിലാളികളെ കുറയ്‌ക്കേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നും ചോദിക്കുക.

ഗ്രാമത്തിലെ ജനങ്ങൾ സാമ്പത്തിക അഭിവൃദ്ധി കാരണം ഗുണനിലവാരവും വിലയും കൂടിയ ഓറിയോ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടാണ് പാർലെ കമ്പനി തൊഴിലാളികളെ കുറയ്‌ക്കേണ്ടി വന്നത് എന്നും. അതോടൊപ്പം കേന്ദ്രബാങ്കിന്റെ കരുതൽ ധനം ചെലവഴിക്കുന്നത് മാന്ദ്യം ഉള്ളത് കൊണ്ടല്ല 5 ട്രില്യൺ സമ്പത് വ്യവസ്ഥ കൈവരിക്കാനാണ് എന്ന ശൈലിയിൽ ഉള്ള ഉത്തരങ്ങൾ ആവും ഇത്തരക്കാരിൽ നിന്ന് കിട്ടുക .

നോട്ട് നിരോധന സമയത്തു പിൻവലിച്ച അത്രയും നോട്ട് ഇറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നു ഇത്തരക്കാർ വ്യാപകമായി പ്രചരിപ്പിക്കുകയും ഒടുവിൽ പിൻവലിച്ചതിനേക്കാൾ 19.1% കൂടുതൽ നോട്ട് വിപണിയിൽ വന്നതോടെ ക്യാഷ് ലെസ്സ് വിട്ട് കാർബൺ ലെസ് ഇക്കോണമിയും ആയി വന്നു. ഒടുവിൽ മോദിജി അതും ഇട്ടിട്ട് ഓടുമ്പോൾ ഇവർ പുതിയ മറ്റൊരു ഐറ്റവും ആയി വരും .

പിന്നെ വിലകയറ്റം ഇല്ലാത്തത് സാമ്പത്തിക അഭിവൃദ്ധിയുടെ സൂചനയാണ് എന്നൊക്ക വാദിക്കുന്നവർ മന്മോഹൻ സിംഗിന്റെ കാലത്ത് വിലകയറ്റം ഉണ്ടായപ്പോൾ ഉള്ള വ്യവസായ വളർച്ചാ നിരക്കും തൊഴിൽ ഇല്ലായിമാ നിരക്കും ഇപ്പോളത്തെ വ്യവസായ വളർച്ചാ നിരക്കും തൊഴിൽ ഇല്ലായിമാ നിരക്കും ആയി താരതമ്യം ചെയ്താൽ അറിയാം സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകുമ്പോൾ ആണോ അതോ മാന്ദ്യം ഉണ്ടാകുമ്പോൾ ആണോ വിലകയറ്റം ഉണ്ടാകുന്നത് എന്ന്.

പിന്നെ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തേക്കാൾ കഷ്ടം ആണ് ക്രോണി ക്യാപിറ്റലിസം ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ എല്ലാവർക്കും കുറച്ചുകാലം എങ്കിലും സുഖമായി കഴിയാം. എന്നാൽ ക്രോണി ക്യാപിറ്റലിസത്തിൽ എന്തോ വലുത് വരാൻ പോകുന്നു എന്ന് മോഹിപ്പിച്ചു സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു മൊത്തത്തിൽ ടോപ് 1% വിഴുങ്ങുകയാണ് പതിവ്. ഒത്തിരി ഭക്തിയും ദേശസ്നേഹവും അതോടൊപ്പം കർഷകർക്ക് 6000 പോലെയുള്ള ആർക്കും അടിച്ചെടുക്കാൻ പറ്റുന്ന രീതിയിൽ ഉള്ള പറയത്തക്ക വ്യവസ്ഥകൾ ഒന്നും ഇല്ലാത്ത കുറച്ചു ആനുകൂല്യങ്ങൾ ആണ് ക്രോണി ക്യാപിറ്റലിസ്റ്റ് ശൈലി.

എന്ന് മാത്രമല്ല വൻകിട ഇൻവെസ്റ്റ്മെന്റ് കമ്പനികൾക്ക് നാടിനെ കൊള്ളയടിക്കാൻ പറ്റുന്ന ഐറ്റം ആയത് കൊണ്ട് ഒര് അന്താരാഷ്ട്ര ഏജൻസിയും തകർച്ചയെ കുറിച്ച് വലുതായി പഠനങ്ങൾ ഒന്നും നടത്തുകയോ ചെയ്യില്ല. ഒടുവിൽ മുച്ചൂടം മുടിയുമ്പോൾ മാത്രമേ പുറത്തറിയൂ . വെനിൻസ്വലയെ പരിഹസിച്ചു ഇനിയും സാമ്പത്തിക മാന്ദ്യം എന്ന യാഥാർഥ്യത്തെ അംഗീകരിക്കാതെ ഇരുന്നാൽ മറ്റൊരു ബ്രസീലോ, അർജന്റീനയോ ആയി ഏറെ വൈകാതെ ഇന്ത്യ മാറും.