കരുതൽ ധനം അംബാനിമാരെ രക്ഷിക്കാനെങ്കിൽ ഇന്ത്യ വളരെ വേഗം മറ്റൊരു അർജന്റീന ആയിമാറും

6053

Ajith Sudevan എഴുതുന്നു 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രബാങ്കിന്റെ കരുതൽ ധനം എടുത്തു ചെലവാക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് നാട്ടിലെ 90% തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്ന ചെറുകിട ഇടത്തരം വ്യാപാരികളുടെയും വ്യവസായികളുടെയും ഉന്നമനത്തിനായിട്ടാണ് ചെലവഴിക്കുന്നത് എങ്കിൽ മാത്രമേ ഗുണം ചെയ്യുകയുള്ളൂ. അല്ലാതെ ESI പദ്ധതിയുടെ പണം എടുത്ത് നടത്തിയ സ്ഥാപനങ്ങൾ എല്ലാം മോശമല്ലാത്ത രീതിയിൽ തകർത്ത അനിൽ അംബാനിയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയെ രക്ഷിച്ചപോലെയുള്ള നടപടികൾക്കാണ് എങ്കിൽ ഇന്ത്യയും ഏറെ വൈകാതെ മറ്റൊരു അർജന്റീന ആയി മാറും.

അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള മിക്ക കമ്പനികളുടെയും ഓഹരികൾ ഒര് വർഷം മുമ്പ് ഉള്ള നിലയെക്കാൾ വളരെ മോശമായ നിലയിലാണ് ഇപ്പോൾ. എന്നാൽ 2018 ഒക്ടോബർ 11 ന് 153.70 എന്ന നിലയിൽ ഉണ്ടായിരുന്ന അനിൽ അംബാനിയുടെ Reliance Nippon Life Ast Mgmt Ltd അന്നേ ദിവസം മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിന്റെ സഹായത്തോടെ കിട്ടിയ 60,000 കോടിയുടെ ESI നിക്ഷേപത്തിന്റെ ബലത്തിൽ മുന്നോട്ട് കുതിക്കുകയും ഇപ്പോൾ (08/ 27/ 2019) ൽ പ്രസ്തുത ഓഹരി 67.4% ത്തോളം വളർന്ന് 257.30 എന്ന നിലയിൽ എത്തിയിട്ടുണ്ട്.

കേരളത്തിലെ ആയിരകണക്കിന് പാവങ്ങളായ തൊഴിലാളികൾക്ക് ഉപകാരം ആകുമായിരുന്ന
കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര തൊഴിൽ മന്ത്രി ആയിരുന്നപ്പോൾ കേരളത്തിലെക്ക് കൊണ്ടുവന്ന 1000 കോടിയുടെ ESI ആശുപത്രി നഷ്ടം ആണ് എന്നും പറഞ്ഞു ബിജെപി സർക്കാർ അതിന്റെ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് ഉള്ള പണം അനുവദിക്കുന്നത് നിർത്തുകയും തുടർന്ന് സംസ്ഥാന സർക്കാർ അതിനെ ഏറ്റെടുക്കുകയും ചെയ്‌തു. എന്നതും കൂടെ കൂട്ടിവായിച്ചാൽ കേന്ദ്രബാങ്കിൽ നിന്നും എടുത്ത ലക്ഷം കൊടിയും സമാന രീതിയിൽ വൻകിടക്കാരെ രക്ഷിക്കാൻ വേണ്ടി മറിയാൻ ആണ് സാധ്യത കൂടുതൽ എന്ന് കരുതേണ്ടി വരും .

വിപണിയുടെ 80% വും വൻകിട കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന അമേരിക്കയിലും ആകെ തൊഴിൽ അവസരങ്ങളുടെ 70% വും സൃഷ്ട്ടിക്കുന്നത് വിപണിയുടെ 20% മാത്രം കൈവശം ഉള്ള ചെറുകിട നിക്ഷേപകരാണ്. ഇത് മനസിലാക്കി അവർക്ക് വലിയ നികുതി ഇളവുകൾ കൊടുത്തത് കൊണ്ടാണ് ലോകം മുഴുവൻ വട്ടൻ എന്ന് വിളിക്കുമ്പോളും ട്രൂമ്പിന് തൊഴിൽ ഇല്ലായിമാ നിരക്ക് 50 വർഷത്തെ കുറഞ്ഞ നിലയിൽ എത്തിക്കാനും കുറഞ്ഞ തൊഴിൽ ഇല്ലായിമ നിരക്കിന്റെ ബലത്തിൽ ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ സൂചിക 18 വർഷത്തെ ഉയർന്ന നിലയിലും എത്തിക്കാൻ കഴിഞ്ഞതും. കേന്ദ്രബാങ്കിൽ നിന്ന് എടുത്ത പണം ഉപയോഗിച്ച് ഇന്ത്യയിലും കേന്ദ്രസർക്കാർ സമാന രീതിയിൽ ഉള്ള നീക്കങ്ങൾ നടത്തിയാൽ മാന്ദ്യം മറികടക്കാം അല്ലെങ്കിൽ മാന്ദ്യം ക്രമേണ മഹാ മാന്ദ്യവും പിന്നീട് തകർച്ചയും ആയി മാറും.