ഫേസ്ബുക്കിൽ ഉള്ള കൂട്ടുകാരെ എല്ലാം പിടിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യിച്ചാൽ യൂട്യൂബ് വഴി പണം കിട്ടാനുള്ള 1000 സബ്സ്ക്രൈബേർസ് എന്ന കടമ്പ കടക്കാം. എന്നാൽ അവർ എല്ലാരും കൂടി 4000 മണിക്കൂർ ചാനൽ കണ്ടാൽ മാത്രമേ അടുത്ത കടമ്പ കടക്കാൻ പറ്റുക ഉള്ളൂ. ഇത്രയും ഒക്കെ ചെയ്തു നിങ്ങളുടെ ചാനൽ പരസ്യം കിട്ടാവുന്ന രൂപത്തിൽ ആക്കിയാലും നിങ്ങൾക്ക് വരുമാനം ഉണ്ടാകും എന്ന് ഉറപ്പില്ല.കാരണം നിങ്ങളുടെ ചാനൽ കാണുന്നവർ പരസ്യം ഫിൽറ്റർ ചെയ്യാൻ പറ്റുന്ന സോഫ്റ്റ്വെയർ ആയ lg Netcast പോലുള്ള ഏതേലും സംവിധാനം ഉപയോഗിച്ചാണ് നിങ്ങളുടെ ചാനൽ കാണുന്നത് എങ്കിൽ നിങ്ങൾക്ക് പണം കിട്ടില്ല. 6 സെക്കൻഡിൽ കുറവുള്ള പരസ്യം ഒഴിവാക്കാൻ പറ്റില്ല. പക്ഷേ അത്തരം പരസ്യം എണ്ണത്തിൽ കുറവാണ്. അതിനാൽ വഴിയേ പോകുന്നവരെയെല്ലാം പിടിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യിച്ചാലും നിങ്ങൾക്ക് ചിലപ്പോൾ പത്ത് പൈസ യൂട്യൂബ് വഴി കിട്ടില്ല എന്ന് ഓർത്തുവേണം യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടി പണവും സമയവും മുടക്കാൻ.
ഓർക്കുക ഫേസ്ബുക്ക് ആണേലും, യുട്യൂബ് ആണേലും നമ്മുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു കാര്യങ്ങൾ ചെയ്താൽ നമ്മളുടെ വീക്ഷണം നാട്ടുകാരെ അറിയിക്കാം എന്ന നേട്ടം മാത്രമേ ഉള്ളൂ. പണമാണ് നമ്മളുടെ ലക്ഷ്യം എങ്കിൽ നമ്മളുടെ താല്പര്യത്തേക്കാൾ നാട്ടുകാരുടെ താല്പര്യത്തിന് പ്രാധാന്യം കൊടുത്താൽ മാത്രമേ കാര്യം നടക്കുക ഉള്ളൂ.ഉദാഹരണമായി വ്യവസായ വായ്പ എഴുതി തള്ളപ്പെടുമ്പോൾ പ്രസ്തുത വ്യവസായം വ്യവസായിക്ക് എന്നെന്നേക്കുമായി നഷ്ട്ടപെടുകയാണ്. എന്നാൽ നിങ്ങളുടെ ഭവന വായ്പ ബാങ്ക് എഴുതി തള്ളിയാൽ പ്രസ്തുത ഭവനം നിങ്ങൾക്ക് ബാധ്യതാ രഹിതമായി സ്വന്തം ആകുകയാണ്. എന്ന് വസ്തുതാപരമായി വിശദീകരിച്ചു എഴുതുന്ന ഒര് പോസ്റ്റിനേക്കാൾ കൂടുതൽ സപ്പോർട്ട്, എല്ലാ വ്യക്തിഗത വായ്പകളും ഒര് നിശ്ചിത കാലപരിധിക്ക് ശേഷം കണിശമായും എഴുതിത്തള്ളേണ്ടതാണ് എന്ന് യാതൊരു വസ്തുതകളുടെയും അടിസ്ഥാനം ഇല്ലാതെ വാദിക്കുന്ന പോസ്റ്റിന് കിട്ടും. കാരണം അന്യന്റെ മുതൽ വെറുതെ വേണം എന്ന ആഗ്രഹം ഉള്ളവരാണ് സമൂഹത്തിൽ കൂടുതൽ.
അതിനാൽ പണമാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ. ആദർശവും, വസ്തുതകളും ഒക്കെ എടുത്ത് അലമാരയിൽ വെച്ചിട്ട് വേണം ചാനൽ തുടങ്ങാൻ. അല്ലേൽ നിങ്ങളുടെ ചാനൽ നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലിന്റെ അവസ്ഥയിൽ ആകും. എനിക്ക് പ്രത്യേകിച്ച് വിപണന ലക്ഷ്യം ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഈ ശൈലി ഉപയോഗിക്കുന്നത്. പക്ഷേ പണം ലക്ഷ്യമാക്കിയാണ് നിങ്ങൾ ചാനൽ തുടങ്ങുന്നത് എങ്കിൽ ഈ ശൈലി ഓടില്ല.