നിങ്ങൾക്ക് വലിയ വീടും, വിലകൂടിയ കാറും ഒക്കെ സ്വന്തം ആക്കണമെന്ന് ആഗ്രഹം ഉണ്ടോ? എങ്കിൽ ഞങ്ങൾ ലോക് ഡൌൺ മഹത്തരമെന്ന് പ്രചരിപ്പിക്കുക

106

Ajith Sudevan

1) നിങ്ങൾക്ക് വലിയ വീടും, വിലകൂടിയ കാറും ഒക്കെ സ്വന്തം ആക്കണമെന്ന് ആഗ്രഹം ഉണ്ടോ?
2) പ്രസ്തുത വീടും കാറും ഒക്കെ സ്വന്തമാക്കാൻ ആവിശ്യമായ പണത്തിന്റെ പകുതി എങ്കിലും നിങ്ങൾക്ക് നിലവിൽ നീക്കിയിരിപ്പ് ഉണ്ടോ?
3) നിങ്ങളുടെ മുഖ്യവരുമാന മാർഗ്ഗം വീട്ടിൽ ഇരുന്നു ലോക്ക് ഡൌൺ കാലത്തും തടസം ഇല്ലാതെ ചെയ്യാൻ പറ്റുന്നതാണോ?
മുകളിൽ പറഞ്ഞ ചോദ്യത്തിന്റെ എല്ലാം ഉത്തരം അതേ എന്നാണ് എങ്കിൽ നിങ്ങൾ കൊറോണ കൊണ്ട് ലോകാവസാനം ഉണ്ടാകും എന്നും അത് തടയാനുള്ള ഏക മാർഗ്ഗം ലോക്ക് ഡൌൺ മാത്രമാണ് എന്നും കട്ടയ്ക്ക് പ്രചരിപ്പിക്കുക.

എന്നാൽ മാത്രമേ ലോക്ക് ഡൌൺ കാലത്ത് വരുമാനം നിലച്ച പലരും കടം വാങ്ങി വാങ്ങിയ വലിയ വീടും, വില കൂടിയ കാറും ഒക്കെ അവരുടെ സാമ്പത്തിക പ്രതിസന്ധിമൂലം ബാങ്ക് ലേലത്തിന് വയ്ക്കുമ്പോൾ പാതി വിലയിൽ കടം ഇല്ലാതെ വാങ്ങി നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. അതെ ലോക്ക് ഡൌൺ എത്രയും നീളുന്നോ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം അതിന് ആനുപാതികമായി കുറയും. കാരണം ലോക്ക് ഡൌൺ നീളുന്നത് അനുസരിച്ചു സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്നവരുടെ എണ്ണം അതിന് ആനുപാതികമായി കൂടും.

മുതലാളിത്ത രാജ്യത്ത് ചെന്നിരുന്ന് മാർക്സിസം മഹത്തരം എന്ന് പറയുന്നതും, ഇട്ട് മൂടാൻ തക്ക പൊന്നും പണവും നൽകാൻ ശേഷിയുള്ള വീട്ടിലെ പെണ്ണിനെ കെട്ടിയിട്ട് സ്ത്രീധനം മഹാമോശം എന്ന് പറയുന്നതും, സ്വന്തം വിദ്യാഭ്യാസവും മക്കളുടെ വിദ്യാഭ്യാസവും സ്വകാര്യ വിദ്യാലയങ്ങളിൽ നടത്തിയിട്ട് സർക്കാർ വിദ്യാലയം മഹാ സംഭവം എന്ന് പറയുന്നവരുടേയും ഒക്കെ ലക്ഷ്യം ലോക നന്മയല്ല. മറിച്ചു മറ്റുള്ളവർ തങ്ങളോടൊപ്പം സാമൂഹികമായും സാമ്പത്തികമായും ഉയർന്നു വരരുത് എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. ഒര് പരിധിക്കപ്പുറം ഉള്ള ലോക്ക് ഡൌൺ അനുകൂല പ്രചാരണങ്ങളെയും പ്രസ്തുത രീതിയിൽ കണ്ടാൽ മതി.  പ്രതിസന്ധികളെ തങ്ങളാൽ ആവും വിധം തരണം ചെയ്‌തു സാധാരണ നിലയിൽ നിന്ന് ഉയർന്നു വന്ന പലരും ഈ ലോക്ക് ഡൌൺ കലാപരിപാടി ഇങ്ങനെ തുടർന്ന് പോയാൽ സാമ്പത്തികമായും, സാമൂഹികമായും തകർന്നടിയും. അപ്പോൾ നിങ്ങൾക്കും അത് ബോധ്യം ആകും. പക്ഷേ അപ്പോളേക്കും ഏറെ വൈകിപോയിരിക്കും എന്ന് മാത്രം.

ചൈന ഹോങ്കോങ്ങിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരേയും, മുഖ്യമന്ത്രി മകളുടെ വിവാഹത്തിൽ മുഖാവരണം ധരിക്കാതെ പോയതിന് എതിരേയും ഒക്കെ പോസ്റ്റുകൾ ഇട്ട ഉത്തമ മനുഷ്യസ്നേഹികൾക്ക് മാത്രം പോസ്റ്റിനെ എതിർക്കാവുന്നത് ആണ്. അല്ലാത്തവർക്ക് ഈ പോസ്റ്റ് അവഗണിച്ചു പോകാവുന്നതാണ്. നിങ്ങൾക്ക് ഇല്ലാത്ത നിക്ഷപക്ഷത മറ്റുള്ളവരിൽ ഉണ്ടാകണം എന്ന് വാശിപിടിക്കാൻ ധാർമികമായി യാതൊരു അവകാശവും നിങ്ങൾക്ക് ഇല്ല.