സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്താൻ സഖാക്കൾക്ക് മാത്രം അവകാശമെന്നോ ?

22

Ajith Sudevan

സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ആരെയും സ്ത്രീകൾക്ക് ശാരീരികമായി കൈയേറ്റം ചെയ്യാനുള്ള അനുമതി നൽകുന്ന ഒര് നിയമം എത്രയും വേഗം നിർമിക്കുക. പ്രസ്തുത നിയമം അനുസരിച്ചുള്ള കൈയേറ്റം നടക്കുമ്പോൾ പുരുഷൻ യാതൊരു വിധത്തിലും പ്രതിരോധിക്കാൻ പാടില്ല എന്ന വ്യവസ്ഥയും പ്രസ്തുത നിയമത്തിൽ ചേർക്കുക. വ്യവസ്ഥ ലംഘിച്ചു അക്രമ സമയത്ത് പുരുഷൻ ആത്മരക്ഷാർത്ഥം പ്രതിരോധത്തിന് ശ്രമിച്ചാൽ പുരുഷന് എതിരെ സ്ത്രീപീഡന കേസ് ചുമത്താനുള്ള വ്യവസ്ഥയും പ്രസ്തുത നിയമത്തിൽ വയ്ക്കുക്ക.

പ്രസ്തുത നിയമം സഖാകൾക്ക് മാത്രം ബാധകം എന്നൊരു വ്യവസ്ഥകൂടി പ്രസ്തുത നിയമത്തിൽ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന സഖാക്കളേ, സംഘികൾ സമാന രീതിയിൽ കൈകാര്യം ചെയ്യും. അതിനാൽ അത്തരം ഒര് സാഹചര്യം ഒഴിവാക്കാൻ കേരള സർക്കാർ പ്രത്യേകം ശ്രദ്ധിക്കുക.

ഇനി നിയമത്തിൽ എതിർപ്പ് ഉണ്ടേൽ സംഘികൾ മോദിജിയെ കൊണ്ട് സംഘികൾക്ക് മാത്രം പ്രത്യേക അവകാശം നൽകുന്ന നിയമം ഉണ്ടാക്കുക. അങ്ങനെ തല്ലിന് തല്ല്, തെറിക്ക് തെറി എന്ന ലൈനിൽ കുറച്ചുകാലം മുന്നോട്ട് പോകുമ്പോൾ എന്താണ് ജനം നിയമം നടപ്പാക്കുന്നത് കൊണ്ട് ഉള്ള ദോഷമെന്ന മിക്ക നിഷ്‍കളങ്കർക്കും മനസിലാകും. അപ്പോൾ വീണ്ടും പഴയ നിയമത്തിലേക്ക് പോകാം.
ഒടുവിൽ പഴമയിലേക്ക് തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് പോകുന്ന പോലെ എളുപ്പം അല്ല തിരിച്ചുവരവ് എന്ന അപ്രിയ സത്യം നിങ്ങൾ മിക്കവർക്കും ബോധ്യം ആകും. പക്ഷേ അപ്പോളേക്കും ഏറെ വൈകിപോയിരിക്കും എന്ന് മാത്രം.

പോസ്റ്റിനെ എതിർക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്. ഞാൻ ഏത് കാര്യവും അന്തിമമായി എന്ത് ഫലം സമൂഹത്തിൽ ഉണ്ടാക്കും എന്ന് നോക്കിയാണ് അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും. കേരളത്തിൽ പ്രതിദിനം 50 മുതൽ 100 കൊറോണ കേസുകൾ ഉള്ള കാലത്ത് ജീവനേക്കാൾ വലുതല്ല ജീവിതം എന്നും പറഞ്ഞു കോറോണയുടെ പേരിൽ കൊണ്ടുവന്ന അമിത നിയന്ത്രണങ്ങളെ ഞാൻ ജീവനോളം പ്രധാനമാണ് ജീവിതവും എന്ന വാദം ഉയർത്തി എതിർത്തത് അത്കൊണ്ടാണ്.

ഒടുവിൽ ഇപ്പോൾ കേരളത്തിൽ പ്രതിദിനം 5000 മുതൽ 10000 വരെ കൊറോണ കേസുകൾ ഉള്ളപ്പോൾ, ജീവനോളം പ്രധാനമാണ് ജീവിതവും എന്ന വാദം ഉയർത്തി ടൂറിസം വ്യവസായം അടക്കം തുറക്കാൻ സർക്കാർ നിർബന്ധിതം ആയതും, നിങ്ങൾ ആയിരുന്നില്ല അന്ന് മരണത്തിന്റെ വ്യാപാരികൾ എന്ന് നിങ്ങൾ വിമർശിച്ച എന്നേപ്പോലുള്ളവർ ആയിരിന്നു ശരി എന്നതിന്റെ തെളിവാണ്.

അതുപോലെ ആൾക്കൂട്ട നീതി നടപ്പാക്കാൻ ശ്രമിച്ചാലും അത് ഒടുവിൽ സ്ത്രീകൾക്കും, സമൂഹത്തിന് മൊത്തത്തിലും ഗുണത്തേക്കാൾ കൂടുതൽ ദോഷമേ ചെയ്യൂ എന്ന തിരിച്ചറിവ് നിങ്ങൾക്കും ഉണ്ടാകും. പക്ഷേ അപ്പോളേക്കും ഏറെ വൈകിയിരിക്കും എന്ന് മാത്രം.