ബാങ്ക് സുരക്ഷ വേണമെങ്കിൽ പലിശയിൽ ത്യാഗം ചെയ്യേണ്ടിവരും

0
61

Ajith Sudevan എഴുതുന്നു 

ബാങ്ക് സുരക്ഷ വേണമെങ്കിൽ പലിശയിൽ ത്യാഗം ചെയ്യേണ്ടിവരും

ഒര് ബാങ്കിന്റെ വലിപ്പവും, ആസ്ഥിയും, ഒക്കെ ഉയരുന്നത് അനുസരിച്ചു പ്രസ്തുത ബാങ്കിലെ നിക്ഷേപ സുരക്ഷ ഉയരുകയും അതിന് ആനുപാതികമായി പ്രസ്തുത ബാങ്ക് നൽകുന്ന നിക്ഷേപ പലിശ നിരക്ക് കുറയുകയും ചെയ്യും. കുറഞ്ഞ പലിശയിൽ തന്നെ നിക്ഷേപ സുരക്ഷ ആഗ്രഹിക്കുന്ന ധാരാളം പേരുടെ നിക്ഷേപം പ്രസ്തുത ബാങ്കിന് കിട്ടും എന്നതാണ് പലിശ കുറയാൻ കാരണം.

ഇന്ത്യയിലെ പ്രമുഖ സ്വകര്യ ബാങ്കായ HDFC ബാങ്ക് 10 വർഷത്തേക്ക് ഉള്ള രണ്ട് കോടിയിൽ കുറവ് ഉള്ള സ്ഥിരനിക്ഷേപങ്ങൾക്ക് നിലവിൽ നൽകുന്ന പലിശ 5.50% ആണ്. പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10 വർഷത്തേക്ക് ഉള്ള രണ്ട് കോടിയിൽ കുറവ് ഉള്ള സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ 5.4% ആണ്. എന്നാൽ ഇതേ കാലപരിധി ഉള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മറ്റൊരു സ്വകാര്യ ബാങ്കായ YES ബാങ്ക് 6.75% പലിശ നൽകുന്നുണ്ട്.

ഇവയെല്ലാം റിസേർവ് ബാങ്ക് ഇൻഷുറൻസ് ഉള്ള ബാങ്കുകൾ ആണെങ്കിലും അധവാ ഒര് തകർച്ച നേരിട്ടാൽ മറ്റൊരു ബാങ്ക് വന്ന് ഏറ്റെടുത്തില്ലേൽ നമ്മുടെ നിക്ഷേപം മടക്കി കിട്ടാൻ വളരെയേറെ സമയം പിടിക്കും എന്നതാണ് വലിപ്പവും, ആസ്ഥിയും കുറവുള്ള ബാങ്കിൽ നിന്ന് നിക്ഷേപ സുരക്ഷ ആഗ്രഹിക്കുന്ന നിക്ഷേപകരെ അകറ്റുന്നതും അങ്ങനെ പ്രസ്തുത ബാങ്കുകൾ കൂടുതൽ പലിശ നൽകി നിക്ഷേപകരെ തേടുന്നതും.

കടപ്പത്രങ്ങളുടെ കാര്യവും ഇതുപോലെയാണ്. ബാങ്ക് നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ കിട്ടും എങ്കിലും സ്ഥാപനം തകർന്നാൽ സ്ഥാപനത്തിന്റെ ആസ്ഥികൾ വിറ്റ് സ്ഥാപനത്തിന്റെ പ്രാഥമിക കടബാധ്യതകൾ വീട്ടിയതിന് ശേഷം വല്ലതും മിച്ചം ഉണ്ടെങ്കിൽ മാത്രമേ കടപ്പത്ര ഉടമയ്ക്ക് മുതൽ മടക്കി കിട്ടുക ഉള്ളൂ. ഇക്കാരണം കൊണ്ടാണ് നിക്ഷേപ സുരക്ഷ ആഗ്രഹിക്കുന്ന നിക്ഷേപകർ കടപ്പത്രങ്ങളിൽ നിന്ന് അകലുന്നതും, ഉയർന്ന പലിശ വാഗ്ദാനം ചെയ്‌തു കടപ്പത്രങ്ങൾ ഇറക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രേരിപ്പിക്കുന്നതും ആയ പ്രധാന ഘടകം.

മികച്ച വിശ്വാസ്യത ഉള്ള സ്ഥാപനം ഇറക്കുന്ന ബോണ്ടുകൾ മുഖവിലയിലും ഉയർന്ന വിലയിൽ വാങ്ങാൻ പലപ്പോഴും നിക്ഷേപകർ തയാറാക്കും. അതുകൊണ്ടാണ് 9.5% പലിശ വാഗ്‌ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടപ്പത്രങ്ങൾ ഉയർന്ന വിലയിൽ നിക്ഷേപകർ വാങ്ങുന്നതും; അതുമൂലം നിക്ഷേപകർക്ക് ഫലത്തിൽ കിട്ടുന്ന പലിശ വരുമാനം 7.46% ആയി കുറയുന്നതും.
സമാനമായ വിശ്വാസ്യത സ്വകര്യ ബാങ്കായ മുത്തൂറ്റിന്റെ ബോണ്ടുകൾക്ക് മേൽ നിക്ഷേപകർക്ക് ഇല്ലാത്തതിനാൽ ആണ് പ്രസ്തുത ബോണ്ടുകൾ മുഖ വിലയിലും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതും അങ്ങനെ 9.75% പലിശ ഉള്ള മുത്തൂറ്റിന്റ ബോണ്ടുകൾ ഫലത്തിൽ നിക്ഷേപകന് 10% പലിശ കിട്ടുന്ന സാഹചര്യം ഉണ്ടാക്കുന്നതും.

ഉയർന്ന പലിശയും അതോടൊപ്പം കുറഞ്ഞ വിലയും ഉള്ള കടപ്പത്രങ്ങൾ വാങ്ങേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ മുതലും പലിശയും മൊത്തത്തിൽ പോകാനുള്ള സാധ്യത കൂടി കണ്ടുവേണം പ്രസ്തുത കടപ്പത്രങ്ങൾ വാങ്ങാൻ. ചുരുക്കി പറഞ്ഞാൽ Penny stocks വാങ്ങുന്നതും ഒര് പരിധിക്കപ്പുറം പലിശ ഉള്ള കടപ്പത്രങ്ങൾ വാങ്ങുന്നതും ഏകദേശം ഒര് പോലെയാണ്. ഒത്താൽ ഒത്തു പോയാൽ പോയി.
Muthoot Fincorp NCD interest rates are up to 9.75% and yield works out up to 10%.

Image may contain: text that says "State Bank Of India 9.5% ISIN: NE062A08025 Banks Unit NSE: BIN AAA Overview (Last traded 30 Sep, 2020) Current YTM 7.46% Coupon rate 9.5% value ₹10,000 Issue date i 03 Nov, 2010 Maturity date i 03 Nov, 2025"


വ്യക്തമായ ഈടിന്റെ അടിസ്ഥാനത്തിൽ നൽകുന്ന നഷ്ടസാധ്യത കുറഞ്ഞ വായ്പകൾ ആയ ഭവന വായ്പ, വാഹന വായ്പ, സ്വർണ്ണ പണയ വായ്പ എന്നീ വായ്പകൾക്ക് ഒക്കെ പൊതുമേഖലാ ബാങ്കുകളിൽ പണ്ടത്തേ അപേക്ഷിച്ചു നോക്കിയാൽ വളരെ കുറഞ്ഞ നിരക്കാണ് നിലവിൽ ഈടാക്കുന്നത്. സ്വാഭാവികമായും പൊതുമേഖല ബാങ്കിന്റെ മാത്രമല്ല, സ്വകര്യ ബാങ്കിന്റെയും നിക്ഷേപ പലിശ നിരക്കിൽ അത് പ്രതിഫലിക്കും.

ഒര് വശത്ത് സുരക്ഷിത വായ്പകൾ 7% മുതൽ 9.5% നിരക്കിൽ പൊതുമേഖലാ ബാങ്കുകൾ നൽകുമ്പോൾ, സ്വാഭാവികമായും അതിലും ഉയർന്ന പലിശയിൽ നിക്ഷേപം സ്വീകരിക്കുന്ന സ്വകാര്യ ബാങ്കിന്, പൊതുമേഖലാ ബാങ്കിനെക്കാളും വളരെ ഉയർന്ന നിരക്കിൽ മാത്രമേ ഉപഭോക്താവിന് വായ്പ നല്കാൻ സാധിക്കുക ഉള്ളൂ.
ഇത്രയും ഉയർന്ന നിരക്കിൽ സ്വകാര്യ ബാങ്കിലേക്ക് വായ്പ വാങ്ങാൻ വരുന്ന ഉപഭോകതാവ് സ്വാഭാവികമായും കുറഞ്ഞ തിരിച്ചടവ് ശേഷി ഉള്ള ആൾ ആയിരിക്കും. അത് ബാങ്കിന്റെ തകർച്ചക്കും അതോടൊപ്പം നിങ്ങളുടെ നിക്ഷേപം നഷ്ടപ്പെടാനും കാരണം ആകും എന്ന് ഓർത്തുവേണം ഉയർന്ന പലിശ മോഹിച്ചു സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാൻ.
കടം കൊടുത്തു ലാഭം ഉണ്ടാക്കാൻ കഴിയില്ല എന്ന് ബോധ്യം വരുന്നതോടെ സ്വാഭാവികമായും മാനേജ്‌മെന്റ് നിക്ഷേപം കടൽ കടത്തി നാട് വിടൽ യോജന വഴി ലാഭം ഉണ്ടാക്കാൻ നോക്കും. കൊറോണ കാരണം യാത്ര വിലക്ക് ഉണ്ടായത് കൊണ്ടാകും പോപ്പുലർ കുടുബം അകത്താക്കാൻ കാരണം. കൊറോണ മാറുന്നതോടെ സമാന രീതിയിൽ നിക്ഷേപം സ്വീകരിച്ച കൂടുതൽ പേർ സുരക്ഷിതമായി നാട് വിടൽ യോജന നടപ്പാക്കും എന്ന് പ്രതീക്ഷിക്കാം.
പണ്ട് ഉയർന്ന പണപ്പെരുപ്പം ഉള്ളത് കൊണ്ടായിരുന്നു ബാങ്കുകളിൽ നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പണപ്പെരുപ്പ നിരക്കും, അതോടൊപ്പം വായ്പ്പകളുടെ പലിശ നിരക്കും പണ്ടത്തെ അപേക്ഷിച്ചു വളരെ കുറവാണ്. പ്രസ്തുത യാഥാർഥ്യം ഉൾകൊള്ളാൻ ആദ്യം തന്നെ ജനങ്ങൾ തയ്യാറാകുക.അപ്പോൾ പോപ്പുലർ ബാങ്ക് അടക്കം ഉള്ള സാമാന്യ യുക്തിക്ക് നിരക്കാത്ത ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിൽ പണം ഇട്ടാൽ ഉള്ള ആപത്ത് മനസിലാകും.
**

ഇലക്ട്രോണിക് ബാങ്കിങ്ങ് സുരക്ഷിതമാണ്

വ്യക്തിപരമായി Electronic Banking സംവിധാനത്തിന്റെ ആരാധകനാണ് ഞാൻ. എന്നാൽ പ്രസ്തുത സംവിധാനം അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്ന ആളും ആണ് ഞാൻ. സൂക്ഷിച്ചു കൈകാര്യം ചെയ്താൽ സൗകര്യപ്രദവും അതോടപ്പം സുരക്ഷിതവും ആണ് Electronic Banking.
Electronic Banking രണ്ടായി തിരിച്ചിട്ടുണ്ട്. ഒന്ന് Remote/ Online payment transactions. ഗൂഗിൾ പേയ്മെന്റ് അടക്കം ഉള്ള പ്രത്യേകിച്ച് ഏതേലും physical payment instruments ന്റെ സഹായം ഇല്ലാതെ നടത്തുന്ന ഇലക്ട്രോണിക് ബാങ്കിങ് ആണ് ഒന്നാമത്തെ വിഭാഗം. ഇത് മാത്രമാണ് ഇലക്ട്രോണിക് ബാങ്കിങ് എന്ന് ഒര് വിഭാഗം ആൾകാർ വാദിക്കുന്നുണ്ട്. എന്നാൽ അത് ശരിയല്ല.
കാരണം റിസേർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചു ക്രെഡിറ്റ് കാർഡ് അടക്കം ഉള്ള ഏതേലും physical payment instruments ന്റെ സഹായത്തോടെ നടത്തുന്ന പണമിടപാടും ഇലക്ട്രോണിക് ബാങ്കിങ് നിർവചനത്തിൽ വരും. എന്ന് മാത്രമല്ല ഇതിൽ ഏത് രീതിയിൽ പണമിടപാട് നടത്തിയാലും അവയുടെ സുരക്ഷക്കായി നമ്മൾ ചെയ്യേണ്ട കാര്യങ്ങളും ഏകദേശം തുല്യമാണ്.

E-Banking Services,Financial E-Banking Services - Paisabazaar.comഏതേലും രീതിയിൽ തട്ടിപ്പ് നടന്നു എന്ന് ബോധ്യപ്പെട്ടാൽ എത്രയും വേഗം 14440 എന്ന നമ്പറിൽ വിളിച്ചു തുടർന്നുള്ള ഇടപാടുകൾ തടയുക എന്നതാണ് ഒന്നാമത്തെ ഘട്ടം. പ്രസ്തുത നമ്പറിൽ നമ്മൾ വിളിച്ചതിന് ശേഷമുള്ള നഷ്ടം പൂർണമായും ബാങ്ക് വഹിക്കും. എന്നാൽ പ്രസ്തുത നമ്പറിൽ വിളിച്ചു നമ്മൾ പരാതി പെടാൻ വൈകിയാൽ വിളിക്കുന്നത് വരെയുള്ള നഷ്ട്ടം പൂർണമായോ ഭാഗികമായോ നമ്മൾ വഹിക്കേണ്ടിവരും.

ക്രമക്കേട് നടന്ന് ആദ്യ 3 ദിവസത്തിനുള്ളിൽ നമ്മൾ പരാതിപ്പെട്ടാൽ നമ്മളുടെ വീഴ്ചകൊണ്ടുള്ള നഷ്ടം അല്ലെങ്കിൽ അത് പൂർണമായും ബാങ്ക് വഹിക്കും. എന്ന് മാത്രമല്ല പരാതി 10 ദിവസം കൊണ്ട് തീർപ്പാകുകയും ചെയ്യും. എന്നാൽ പരാതി പെടാൻ വൈകിയാൽ നഷ്ട്ടം ഭാഗികമായി നമ്മൾ സഹിക്കേണ്ടിവരും എന്ന് മാത്രമല്ല പരാതി പരിഹരിക്കാൻ 90 ദിവസം വരെ എടുക്കും.
അതിനാൽ പാസ്സ്‌വേർഡ് , PIN, OTP എന്നിവ സൂക്ഷിച്ചു കൈകാര്യം ചെയ്യുകയും അതോടൊപ്പം എന്തേലും പ്രശനം ഉണ്ടായാൽ 14440 എന്ന നമ്പറിൽ വിളിച്ചു തുടർന്നുള്ള ഇടപാടുകൾ തടയുകയും ചെയ്താൽ ഇലക്ട്രോണിക് ബാങ്കിങ് പൂർണമായും സുരക്ഷിതവും; അതോടൊപ്പം പണത്തെ അപേക്ഷിച്ചു കൂടുതൽ സൗകര്യ പ്രദവുമാണ്. എന്ന് മാത്രമല്ല കള്ളനോട്ട്, പിടിച്ചുപറി മുതലായ റിസ്കുകൾ ഇലക്ട്രോണിക് ബാങ്കിങ് ഉപയോഗിക്കുമ്പോൾ പേടിക്കേണ്ട എന്നതും ഇലക്ട്രോണിക് ബാങ്കിങ്ങിന്റെ മെച്ചമാണ്.