കുറ്റകൃത്യങ്ങളിൽ പെടുന്ന സ്ത്രീകളെ മാത്രം ആഘോഷിക്കുന്നത് അപൂർവ്വമായ കേസുകൾ ആയതുകൊണ്ടോ ?

93

Ajith Sudevan

ടിപ്പർ ലോറി ഓടിച്ചു കുടുബം പുലർത്തിയിരുന്ന ഒരാൾ ഭാര്യയുടെ അപകട മരണത്തിൽ മാനസികമായി തളർന്ന് പെടുന്നനെ കിടപ്പിലായി. ഇദ്ദേഹത്തിന്റെ മകൻ ലോറി ഓടിച്ചു കുടുബത്തിന് ആവിശ്യമായ വരുമാനം കണ്ടെത്തുകയും, മകൾ അമ്മയെ പോലെ പാചകം അടക്കം ഉള്ള വീട്ട് ജോലികൾ ചെയ്യുകയും ചെയ്താൽ സമൂഹത്തിന് പ്രസ്തുത പ്രവർത്തിയിൽ വലിയ കൗതുകം ഒന്നും ഉണ്ടാകില്ല.

എന്നാൽ മകൾ ലോറി ഓടിക്കുകയും മകൻ പാചകം അടക്കം ഉള്ള വീട്ട് ജോലികൾ ചെയ്യുകയും ചെയ്താൽ പ്രസ്തുത പ്രവർത്തി വലിയ വർത്തയാകും. അതിന് കാരണം ലൈംഗിക ദാരിദ്ര്യം അല്ല മറിച്ചു അത് അപൂർവ്വമായ ഒരു പ്രവൃത്തി ആയത് കൊണ്ടാണ്. കൊലപാതകം, കള്ളക്കടത്ത് മുതലായ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്ന സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കപെടുന്നതും, പ്രസ്തുത പ്രവർത്തികളിൽ ഏർപ്പെടുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ചു വളരെ കുറവായത് കൊണ്ടാണ്. അല്ലാതെ അതിനെ ലൈംഗിക ദാരിദ്ര്യമാണ് അതിനാൽ നാട്ടിൽ അടിയന്തരമായി വേശ്യാലയം പണിയണം എന്നൊക്കെ പറയുന്നതിൽ വലിയ കാര്യമില്ല.

ഒരർത്ഥത്തിൽ നോക്കിയാൽ ഈ ലൈംഗികത എന്നത് ഒരു ഓവർ റേറ്റ് ചെയ്‌ത ഐറ്റമാണ്. ഈ പറയുന്ന സന്തോഷമൊക്കെ അതിന് നല്കാൻ കഴിയുമായിരിന്നു എങ്കിൽ ഫാമിലി വെക്കാൻ പറ്റാത്ത പ്രവാസികൾ ഒക്കെ ഒരു ചെറിയ വീടും (1000 ചതുരശ്രയടിക്ക് ഉള്ളിൽ) വെച്ച്, ഒരു ചെറിയ കരുതൽ ധനവും ( ഏകദേശം 5 ലക്ഷം) ഉണ്ടാക്കി 40 വയസ്സിനുള്ളിൽ നാട് പിടിച്ചേനെ. എന്നിട്ട് ചെറിയ ജോലികൾ (മാസം 10000 വരുമാനം ഉള്ളവ) എന്തേലും ചെയ്‌തു അന്നത്തിന് ഉള്ള വക ഉണ്ടാക്കി ഭാര്യയേയും കെട്ടിപിടിച്ചു ഇരുന്നേനെ.

എന്നാൽ പൊതുവെ കാണുന്നത് എന്താണ്. 25 ആം വയസിൽ പ്രവാസി ആകുന്ന മിക്കവരും 30 വയസിന് ഉള്ളിൽ വിവാഹം കഴിക്കുന്നു. 3000 ചതുരശ്രയടിക്ക് മുകളിൽ ഉള്ള വീടും അതിന് ചേരുന്ന കാറും വാങ്ങുന്നു. 50 ലക്ഷം വീതം മക്കളുടെ പേരിലും വേറൊരു 50 ലക്ഷം സ്വന്തം പേരിലും ഒക്കെ ഉണ്ടാക്കാനായി 60 ആം വയസിലും പ്രവാസം തുടരുന്നു. 30 വർഷം നീണ്ട വിവാഹ ജീവിതത്തിൽ 30 മാസം പോലും ഒന്നിച്ചു കഴിയാത്തതിന്റ പേരിൽ ഇത്തരക്കാർ ആരുടേയും വിവാഹ ബന്ധം തകർന്ന് പോയതായും കേട്ടിട്ടില്ല.അടിച്ചു പിരിയുന്നത് കൂടുതലും പണിപോയി തിരിച്ചു വരുന്ന പ്രവാസികളുടേതാണ്. അതിൽ നിന്നും ഭൗതികതയെ കടത്തിവെട്ടാനുള്ള കഴിവൊന്നും ലൈംഗികതയ്ക്ക് ഇല്ലാ എന്ന് മനസിലാക്കാം. ലോകത്ത് നിയമവിധേയമായ ഏറ്റവും വലിയ ലൈംഗിക വ്യാപാരം കേന്ദ്രം ഉള്ളത് ബംഗ്ലാദേശിലെ ധാക്ക നഗരത്തിലാണ്. ഇപ്പോളത്തെ സ്വർണ്ണ കള്ളക്കടത്ത് കേസ് ധാക്ക വിമാനത്താവളം കേന്ദ്രീകരിച്ചു നടന്നാലും അത് വലിയ വാർത്താ പ്രാധാന്യം നേടും. അതിന് കാരണം ലൈംഗിക ദാരിദ്ര്യമല്ല, മറിച്ചു ഇത് ഒരു അപൂർവ്വ കേസ് ആയത് കൊണ്ടാണ്.

പിന്നെ ധാക്കയിലും പ്രസ്തുത നിയമത്തെ മറയാക്കി ബാലപീഡനം അടക്കം ഉള്ള കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ട്. എന്ന് മാത്രമല്ല നിയമവിധേയം ആക്കിയാലും ഉപഭോക്താവിന് കിട്ടുന്ന നിയമ സംരക്ഷണം ഒന്നും ലൈംഗിക തൊഴിലാളിക്ക് കിട്ടുക ഇല്ല എന്നാണ് ബംഗ്ളാദേശിലെ ലൈംഗിക തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെ കുറിച്ചുള്ള പഠനങ്ങൾ പറയുന്നത്.

അപ്പോൾ ഡിപ്ലോമാറ്റിക് ബാഗേജിനുള്ള നിയമ പരിരക്ഷപോലും ദുരുപയോഗം ചെയ്യാൻ തയാറാകുന്ന ആളുകൾ ഉള്ള നാട്ടിൽ ലൈംഗിക വ്യാപാരം നിയമ വിധേയം ആക്കിയാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. അതിനാൽ ലൈംഗിക ദാരിദ്ര്യം ഇല്ലാതെ ആക്കാൻ എന്ന പേരിൽ ബംഗ്ലാദേശ് മോഡൽ നിയമം കേരളത്തിലും വേണമെന്ന ഒരുവിഭാഗത്തിന്റ പ്രചാരണത്തോട് യോജിപ്പില്ല.
“Sex workers in Bangladesh, some as young as 12, are putting their health at risk by taking a drug to make themselves fatter so they are more attractive to clients. Their madams feed them steroids also used to make cows gain weight.”