ദുരഭിമാന കൊലപാതകങ്ങൾ കുറയ്ക്കാൻ എന്തുചെയ്യണം ?

0
60

പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാന കൊലയെ കുറിച്ചുള്ള കുറിപ്പ്. അനീഷ് എന്ന യുവാവിനെയാണ് ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ പോലീസ് കസ്റ്റഡിയിലാണ്

Ajith Sudevan എഴുതുന്നു 

മകനോ, മകളോ മാതാപിതാക്കളുടെ സാമൂഹിക സാമ്പത്തിക സഹചര്യവുമായി പൊരുത്തം ഇല്ലാത്ത ഒര് വിവാഹ ബന്ധത്തിന് ശ്രമിച്ചാൽ പ്രസ്തുത ബന്ധം കൊണ്ട് ഭാവിയിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കുട്ടിക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ പ്രസ്തുത മുന്നറിയിപ്പുകളെ അവഗണിച്ചു കുട്ടി തനിക്ക് ഇഷ്ടപെട്ട ബന്ധവുമായി മുന്നോട്ട് പോകുക ആണെങ്കിൽ അവരെ അവരുടെ വഴിക്ക് വിടുക. നിങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി വിവാഹം കഴിച്ച കുട്ടിയെ പിന്നാലെ പോയി ഉപദ്രവിക്കുന്നതിന് പകരം, പ്രസ്തുത സമയവും വിഭവശേഷിയും നിങ്ങൾക്ക് താൽപ്പര്യവും സന്തോഷവും നൽകുന്ന മറ്റെന്തെങ്കിലും പ്രവർത്തനത്തിന് ഉപയോഗിക്കുക. അതാണ് നിങ്ങൾക്കും മക്കൾക്കും നല്ലത്.

അല്ലാതെ ഏതേലും വെളിവ് ഇല്ലാത്ത ബന്ധുവിന്റെയോ വാക്ക് കേട്ട് ഒരാവേശത്തിന് മക്കളെയോ, അവരുടെ ജീവിത പങ്കാളിയെയോ കൊല്ലാൻ പോയാൽ പ്രസ്തുത കൊലപാതകം കൊണ്ട് കുടുബത്തിന്റെ അഭിമാനം ഒന്നും കൂടാൻ പോകുന്നില്ല. തന്നെയും അല്ല വീട്ടുകാർ നടത്തുന്ന വിവാഹം എല്ലാം വൻ വിജയം ആകുന്നത് ഒന്നും ഇല്ലല്ലോ. വീട്ടുകാർ നടത്തിയത് ആയാലും കുട്ടി സ്വമേധയാ നടത്തിയത് ആണേലും അതിന്റെ അന്തിമ ഗുണദോഷങ്ങൾ വിവാഹം കഴിക്കുന്ന വ്യക്തി തന്നെയാണ് അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സാമൂഹിക സാമ്പത്തിക സഹചര്യവുമായി പൊരുത്തം ഇല്ലാത്ത പ്രേമവിവാഹത്തെ അത്ര വലിയ അഭിമാനക്ഷതം അയൊന്നും കാണേണ്ടതില്ല.

പ്രേമവിവാഹം കഴിച്ച മക്കളെ പിന്നാലെ പോയി ഉപദ്രവിക്കുന്ന മാതാപിതാക്കളെയും, ബന്ധുക്കളെയും വെറുതെ പോലീസ് സ്റ്റേഷനിൽ വിളിച്ചു ഉപദേശിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം അവർക്ക് നല്ല രീതിയിൽ കൗൺസിലിംഗ് കൊടുക്കാനുള്ള എന്തേലും സംവിധാനം എത്രയും വേഗം സർക്കാർ ഉണ്ടാക്കുക. അങ്ങനെ ചെയ്താൽ ദുരഭിമാന കൊലപാതകം കുറയ്ക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്.

**

Vishnu Vijayan
ഹൈദരാബാദിൽ രണ്ടു വർഷം മുൻപ് ദുരഭിമാന കൊലപാതകത്തിന് ഇരയായ അമൃതയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്
I am more concerned about my status in the society than my daughter. I am not worried killing Pranay, I was prepared to go to jail and planned the murder.ഈ ദുരഭിമാന ബോധത്തിൽ നിലകൊള്ളുന്ന മണ്ണിലാണ് ജാതി തഴച്ചു വളരുന്നത്,
പരിയേരും പെരുമാളിൽ ഒരു വൃദ്ധൻ്റെ ക്യാരക്ടർ ഉണ്ട് താൻ ചെയ്തു പോരുന്ന ദുരഭിമാന കൊലപാതകം ഓരോന്നും തൻ്റെ ഉത്തരവാദിത്വമാണെന്ന് കരുതി ചെയ്തു ജീവിച്ചു പോരുന്നൊരു മനുഷ്യൻ.ജാതിയുടെ പേരിൽ യാതൊരു കുറ്റബോധവും ഇല്ലാതെ മനുഷ്യർ അനുദിനം ചെയ്തു പോരുന്ന ജാത്യാചാരങ്ങളുട അടിസ്ഥാനം എന്നത് ഇത് തന്നെയാണ്.എന്തെന്നാൽ ജാതി ആചരിച്ചു വരുന്നവർ ഇന്നോളമത് തങ്ങളുടെ കടമായി തന്നെയാണ് നിർവഹിച്ചു പോരുന്നത്.
……………………………………………………
പാലക്കാട് നിന്ന് ഇന്നലെ, ഒരു ദുരഭിമാന കൊലപാതകത്തിൻ്റെ വാർത്ത വരുന്നുണ്ട്, ജാതിയും, സമ്പത്തും ഒക്കെ തന്നെയാണ് കാരണമെന്ന് അറിയാൻ കഴിയുന്നു.ഈ വളക്കൂറ് ഉള്ള മണ്ണിലാണ്, മാട്രിമോണിയൽ സൈറ്റുകൾ ഉൾപ്പെടെ വിവാഹ കമ്പോളങ്ങൾ കണ്ണി തെറ്റാതെ ബന്ധങ്ങൾ വിളക്കി ചേർത്ത് നൂറു മേനി കൊയ്യുന്നത്.ആ കച്ചവടം തകൃതിയായി നടന്നു വരുന്നത് അങ്ങനെ ഒരായിരം വഴിയിലൂടെ നാം നമ്മുടെ അഭിമാനം നിലനിർത്തി പോരുന്നത്.അഥവാ അഭിമാനത്തിന് കോട്ടം തട്ടിയാൽ. അതിൽ ചേരാത്ത കണ്ണികളെ ഏതുവിധേനയും ഉന്മൂലനം ചെയ്യാൻ അഭിമാനം വീണ്ടെടുക്കാൻ ഇങ്ങനെ നിതാന്ത ജാഗ്രത പുലർത്തി ഉണർന്നിരിക്കുന്നത്…