സാമ്പത്തിക നയത്തിൽ മോദിയെ തൂക്കുന്ന ത്രാസിൽ ട്രംപിനെ തൂക്കാൻ പാടാണ് !

Ajith Sudevan

സാമ്പത്തിക നയത്തിൽ മോദിയെ തൂക്കുന്ന ത്രാസിൽ ട്രംപിനെ തൂക്കാൻ പാടാണ്!

അമേരിക്കൻ ജനസംഖ്യയുടെ 4 മടങ്ങോളമാണ് ഇന്ത്യൻ ജനസംഖ്യ. അമേരിക്ക പ്രഖ്യാപിച്ച കൊറോണ പാക്കേജിന്റെ 10 മടങ്ങാണ് വിനിമയ നിരക്ക് വ്യതിയാനം ഒഴിച്ചു നിർത്തിയാൽ ഇന്ത്യയുടെ കൊറോണ പാക്കേജ്. അതായത് അമേരിക്കയിൽ നടപ്പാക്കിയതിന്റെ രണ്ടര മടങ്ങ് വലിയ പദ്ധതികൾ നടപ്പാക്കാനുള്ള ശേഷി ഇന്ത്യയുടെ പാക്കേജിനുണ്ട്. രണ്ടര മടങ്ങു വേണ്ട ഇരട്ടി വീതം നൽകിയാൽ മതി.

ട്രംപ് 1200 ഡോളർ വീതം പ്രായ പൂർത്തിയായ എല്ലാവർക്കും അടിയന്തര സഹായം നൽകുമ്പോൾ മോദി 2400 നൽകട്ടെ. കുഞ്ഞുങ്ങൾക്ക് 500 വീതം ട്രംപ് നൽകുമ്പോൾ മോദിജി 1000 വീതം നൽകട്ടെ. താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന ചെറുകിട സ്ഥാപനങ്ങളുടെ വാടകയും, തൊഴിലാളികളുടെ ശമ്പളവും. ട്രംപ് 3 മാസം മുടങ്ങാതെ നൽകുമ്പോൾ മോദി 6 മാസം നൽകട്ടെ.
പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് സംസ്ഥാനങ്ങൾ നൽകുന്ന തൊഴിൽ ഇല്ലായിമ വേതനത്തിന് പുറമെ ട്രംപ് ആഴ്ചയിൽ 600 വീതം നൽകുമ്പോൾ മോദിജി 1200 വീതം നൽകട്ടെ.

അമേരിക്കയിൽ കരാർ ജീവനക്കാർക്കും കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും സംസ്ഥാന തൊഴിൽ ഇല്ലായിമ വേതനം കിട്ടില്ല. അതിനാൽ അവർക്ക് മുൻ വർഷങ്ങളിൽ ആദായ നികുതി റിട്ടേണിൽ കാണിച്ച വരുമാനത്തിന് ആനുപാതികമായി ട്രംപ് 9 മാസം വരുമാനത്തിന്റെ പകുതിയോളം നൽകുന്നുണ്ട്. നാട്ടിലും കരാർ കമ്മീഷൻ തൊഴിലാളികൾക്ക് 18 മാസം മോദിജി സമാന രീതിയിൽ സഹായം നൽകട്ടെ. ട്രംപ് ഭവന വായ്പകൾക്ക് ഒര് വർഷം മൊറൊട്ടോറിയം പ്രഖ്യാപിച്ചപ്പോൾ മോദിജി രണ്ട് വർഷം മൊറൊട്ടോറിയം പ്രഖ്യാപിക്കട്ടെ.

ഇതര വായ്പകൾക്ക് ട്രംപ് 3 മാസം മൊറൊട്ടോറിയം പ്രഖ്യാപിച്ചപ്പോൾ മോദിജി 6 മാസം മൊറൊട്ടോറിയം പ്രഖ്യാപിക്കട്ടെ.മുകളിൽ പറഞ്ഞ ഐറ്റങ്ങൾക്ക് എല്ലാം കൂടി പാക്കേജിന്റെ പകുതിയോളം മാത്രമാണ് അമേരിക്ക ചെലവഴിച്ചത്. ബാക്കി പകുതി എണ്ണ കമ്പനി മുതൽ വിമാന കമ്പനിയെ വരെ സഹായിക്കാനും, വാക്സിൻ ഗവേഷണത്തിനും ഒക്കെ മാറ്റിയിട്ടുണ്ട്. അമേരിക്കയിൽ പൂട്ടിക്കിടക്കുന്ന കമ്പനികളുടെ വരെ ഓഹരി കുതിക്കുന്നതും അത് കൊണ്ടാണ്.നിലവിൽ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവ് ലോക് ഡൗൺ അനുകൂലികൾ പറയുന്നത് പോലെ ജൂൺ മധ്യത്തോടെ അമേരിക്കയിൽ രോഗ ബാധ കൂട്ടിയാൽ അതിനെ നേരിടാൻ അടുത്ത പാക്കേജ് ഇവിടെ വേറെ ഒരുക്കുന്നുണ്ട് . പ്രതിമാസം 2000 വീതം എല്ലാവര്ക്കും ഒര് വർഷത്തേക്ക് നൽകുന്നത് അടക്കം ഉള്ള പദ്ധതിയാണ് അത്.

വലിയ സമ്പന്ന രാജ്യം ആയിട്ടും അമേരിക്ക 1200 ഡോളർ അടിയന്തര സഹായവും പിന്നെ ആഴ്ചയിൽ 600 വീതം അധിക സഹായവും നല്കിയാതെ ഉള്ളോ എന്ന് പരിഹസിക്കാൻ വരട്ടെ. അമേരിക്കയിലെ 1200 നാട്ടിലെ 1200 തമ്മിൽ വലിയ അന്തരം ഉണ്ട്. അമേരിക്കയിൽ ഒര് ലക്ഷം ഡോളർ വിലയുള്ള ഒര് ബെൻസ് സ് ക്ലാസ് കാറ് 10,000 ഡോളർ ഡൗൺ പേയ്‌മെന്റ് നൽകി 6 വർഷത്തെ വായ്പയിൽ വാങ്ങിയാൽ 1260 ഡോളർ ആണ് പ്രതിമാസ തിരിച്ചടവ്. ഏകദേശം അതിനോട് അടുത്ത വിലയുള്ള ടെസ്ല മോഡൽ സ് ലോങ്ങ് റേഞ്ച് പ്ലസ് 7500 ഡോളർ ഡൗൺ പേയ്‌മെന്റ് നൽകി 6 വർഷത്തെ വായ്പയിൽ വാങ്ങിയാൽ 1120 ഡോളർ ആണ് പ്രതിമാസ തിരിച്ചടവ്.

നാട്ടിൽ ഈ കാറുകളുടെ ഒക്കെ പ്രതിമാസ തിരിച്ചടവ് എന്ത് വരും എന്ന് ആലോചിച്ചാൽ തന്നെ അമേരിക്കയിലെ 1200 നാട്ടിലെ 1200 തമ്മിൽ ഉള്ള അന്തരം മനസിലാകും. അറ്റ്ലാന്റാ അടക്കം ഉള്ള പല നഗരങ്ങളിലും 1500 മുതൽ 2000 ചതുരശ്രയടി വലിപ്പം ഉള്ള ഒര് വീടിന്റെ പ്രതിമാസ പേയ്മെന്റ് പോലും 1200 ഡോളറിന് അകത്തു നിൽക്കും.അതുകൊണ്ട് ഇന്ത്യയിലെ പാക്കേജ് ലോകത്തിലേക്കും വലുതാണ് അതുപോലും ജനത്തിന് വലിയ ഗുണം ഒന്നും ചെയ്യുന്നില്ല. അപ്പോൾ അമേരിക്കയുടെ അവസ്ഥ എന്തായിരിക്കും എന്നൊന്നും വിചാരിക്കരുത്. സാമ്പത്തിക നയത്തിൽ മോദിയെ തൂക്കുന്ന ത്രാസിൽ ട്രംപിനെ തൂക്കാൻ പാടാണ്.

പിന്നെ 1918 ൽ അമേരിക്കയിൽ മാത്രം 675000 പേരുടെ ജീവൻ നഷ്ടം ആക്കിയ സ്പാനിഷ് ഫ്ലൂ എന്ന രോഗം വന്ന് 13 ആം വയസിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ, വിധിയെ പഴിച്ചു പകച്ചു നിൽക്കാതെ വിധിയോട് പൊരുതി ഒര് ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഫ്രെഡ് ട്രംപിന്റെ മോനോട് ചെന്ന് ജീവനേക്കാൾ വലുതാണോ ജീവിതം, എല്ലാരും അടച്ചു കെട്ടി വീട്ടിൽ ഇരിക്ക് അല്ലേൽ ലോകാവസാനം ഉണ്ടാകും എന്നൊക്കെ പറഞ്ഞാൽ ലോകാരോഗ്യ സംഘടനയുടെ മേധാവി ആണേലും പത്രക്കാർ ആണേലും ട്രംപ് ഓടിച്ചുവിടും സ്വാഭാവികം.