പ്രവാസികൾ വന്നാൽ വീട്ടിൽ ഇരിക്കണം, ജയിച്ചു നിൽക്കുന്ന കേരളത്തെ തമിഴ്‌നാടിന്റെ അവസ്ഥയിൽ ആക്കരുത്

0
144

കൊറോണാ ബാധിതർ ആയവർ അടക്കം ലോകത്തിന്റെ ഏത് കോണിലും ഉള്ള തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഉള്ള ബാധ്യത തങ്ങൾക്ക് ഉണ്ടെന്ന അധികാരികാരികളുടെ വിശ്വാസവും അതിനായി അവർ നടത്തിയ ശ്രമവും ഒക്കെയാണ് അമേരിക്കയിലും, ജർമ്മനിയിലും ഒക്കെ കൊറോണാ രോഗികളുടെ എണ്ണം ലക്ഷം കവിയാൻ ഉള്ള കാരണങ്ങളിൽ ഒന്ന്. എന്നിട്ടും അമേരിക്കയും ജർമ്മനിയും ഇപ്പോളും തങ്ങളുടെ പൗരന്മാരെ കോറോണയുടെ പേരിൽ ആട്ടിയോടിക്കുന്നതും ഇല്ല. വിദേശത്ത് പോയിട്ട് വന്നവരുടെ വീട്ടിൽ കല്ലെറിയാൻ ഇവിടെ ആരും പോകുന്നതും ഇല്ല.

അതിനാൽ കുറഞ്ഞപക്ഷം വിദേശ രാജ്യങ്ങളിൽ ഉള്ള വിസാ കാലാവധി കഴിഞ്ഞവരും, തൊഴിൽ വിസയിൽ പോയിട്ട് തൊഴിൽ നഷ്ടപ്പെട്ടവരും ആയ ഇന്ത്യക്കാരെ എങ്കിലും എത്രയും വേഗം തിരിച്ചു കൊണ്ടുപോകാൻ ഉള്ള ശ്രമം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അല്ലെങ്കിൽ ഭാവിയിൽ ഇന്ത്യക്കാർക്ക് വിസ കിട്ടുന്നതിന് അത് തടസം ആകും.

അമേരിക്കൻ മോഡലിൽ വിദേശത്ത് പോയി ജോലി ചെയ്യുന്നവരോട് ആദായ നികുതി ഒന്നും ഇന്ത്യ വാങ്ങുന്നില്ല. അതിനാൽ തിരിച്ചു ചെല്ലുന്നവർ അടങ്ങി വീട്ടിൽ ഒര് മുറിയിൽ ഇരിക്കാനുള്ള മര്യാദ കാണിക്കണം. അല്ലാതെ മത സമ്മേളനത്തിന് പോയ കാസർകോടുകാരുടെ രീതി പ്രവാസികൾ കാണിച്ചാൽ കേരളം മാത്രമല്ല ചിലപ്പോൾ ഇന്ത്യയെ മൊത്തത്തിൽ പെടും. അതിനാൽ നിലവിൽ ജയിച്ചു നിൽക്കുന്ന കേരളത്തെ തമിഴ്‌നാടിന്റെ അവസ്ഥയിൽ ആക്കരുത്.

യുഎഇ എന്ന രാജ്യത്തെ കുറിച്ചറിയണം നമ്മള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ അങ്ങേയറ്റത്തെ ക്ഷമയുടെയും സഹിഷ്ണുതയുടെയും വിട്ടു വീഴ്ചയുടെയും രാജ്യമാണിത്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ കൊറോണ കാലത്ത് എല്ലാവരെയും ചേര്‍ത്ത് പിടിക്കാനായിരുന്നു രാജ്യത്തിന്റെ തീരുമാനം. ഈ നിമിഷം വരെ അത് രാജ്യം ഭദ്രമമായി ചെയ്തിട്ടുണ്ട്. പക്ഷെ ഇനിയുമത് തുടര്‍ന്നാല്‍ വലിയവില കൊടുക്കേണ്ടിവരും. അതുകൊണ്ട് തന്നെയാണ് വിമാനതാവളങ്ങള്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്കായി തുറക്കാമെന്നും രാജ്യത്തിന്റെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്റെ വിമാനങ്ങള്‍ തന്നെ യാത്രക്കായി വിട്ടു നല്‍കാമെന്നും യുഎഇ ആവര്‍ത്തിച്ചു പറയുന്നത്.

ഏതാണ്ട് 200 ഓളം രാജ്യങ്ങളിലെ പൗരന്‍മാര്‍ താമസിക്കുന്നുണ്ട് യുഎഇയില്‍. കൊറോണ വ്യാപനം യുഎഇയില്‍ ശക്തമായപ്പോള്‍ തന്നെ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ നാട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇന്ത്യയിതുവരെ ഇതേ കുറിച്ച് ചിന്തിച്ചിട്ടില്ല. യുഎഇയിലുള്ള എല്ലാ ഇന്ത്യക്കാരെയും കൊണ്ടുപോകണമെന്ന് ഈ രാജ്യവും ആവശ്യപ്പെടുന്നില്ല. മറിച്ച് രോഗബാധയില്ലാത്ത എന്നാല്‍ വിവിധങ്ങളായ കാരണങ്ങളാല്‍ കുടുങ്ങി കിടക്കുന്നവരെ കൊണ്ടുപോകാന്‍ ഇന്ത്യ ഒട്ടും അമാന്തം കാട്ടരുത്. ഇപ്പോഴുള്ള രോഗ ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ കൊടുക്കണം, രോഗം പടരാതിരിക്കാന്‍ പ്രതിരോധം കടുപ്പിയ്ക്കണം. അതിനായി ജന സാന്ദ്രത കുറച്ചേ മതിയാകൂ.

കൊറോണ കാലത്ത് ഇതാദ്യമായാണ് രാജ്യം സ്വരം കടുപ്പിക്കുന്നത്. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അവരെ കൊണ്ടുപോകാന്‍ തയ്യാറല്ലാത്ത രാജ്യങ്ങളുമായി തൊഴില്‍ കരാര്‍ പുനപരിശോധിക്കുമെന്നും രാജ്യങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിയ്‌ക്കേണ്ടി വരുമെന്നുമാണ് യുഎഇ വ്യക്തമാക്കുന്നത്്. ലക്ഷകണക്കിന് ഇന്ത്യാക്കാരാണ് യുഎഇയിലുള്ളത്. അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പോകുന്നവര്‍ക്ക് നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട് രാജ്യം. 2 രാജ്യവും നമ്മള്‍ പ്രവാസികള്‍ക്ക് പ്രിയപ്പെട്ടതാണ്. നമ്മള്‍ മാറി നില്‍ക്കുന്നതാണ് ഈ സമയത്ത് ഉചിതമെന്ന് അന്നം തരുന്ന നാട് പറയുമ്പോള്‍ സ്വന്തം രാജ്യം അത് കേള്‍ക്കാതെ പോകരുത്. നാളെയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങല്‍ തേടി നമുക്കിങ്ങോട്ടു തന്നെ വരേണ്ടതാണ്. ഇവിടെ നിന്ന് പോയവരുടെ പാസ്‌പോര്‍ട്ടില്‍ യുഎഇ അടിച്ച സ്റ്റാംപാണിത്. സ്‌നേഹമാണീ രാജ്യത്തിന് പ്രവാസികളോട്…അത് ചൂഷണം ചെയ്യരുത്