മോദിജി ഇന്ധനവില ഉദ്ദേശിക്കുന്ന നിലയിൽ ഉയർത്തിക്കഴിഞ്ഞിട്ട് കാർഷികനയം പിൻവലിച്ചാലും അത്ഭുതപ്പെടാനില്ല

  0
  138

  Ajith Sudevan

  ലിറ്ററിന് 160 രൂപയ്ക്ക് അന്താരാഷ്ട്ര നിലവാരം ഉള്ള പെട്രോൾ ഇന്ത്യയിൽ വരുന്നു. അല്ല ഈ അന്താരാഷ്ട്ര നിലവാരം എന്നത് അമേരിക്കയിലെ നിലവാരത്തിലും ഉയർന്ന നിലവാരം വല്ലതും ആണോ. ഒര് അമേരിക്കൻ ഗാലൺ എന്ന് പറയുന്നത് 3.785 ലിറ്റർ ആണ്. അമേരിക്കയിൽ 3.785 ലിറ്റർ പ്രീമിയം പെട്രോളിന്റെ ഇന്നത്തെ ശരാശരി വില 2.772 ഡോളർ അധവാ ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ചു 204.97 രൂപാ. വില ലിറ്ററിലേക്ക് മാറ്റിയാൽ ഒര് ലിറ്റർ പ്രീമിയം പെട്രോളിന് ഏകദേശം 54.15 (204.97/ 3.785= 54.15) രൂപാ. നിലവിൽ ഇന്ത്യയിൽ സാധാരണ പെട്രോളിന് അതിൽ കൂടുതൽ വില ഉണ്ട്.

  അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന സാധാരണ പെട്രോളിന്റെ ഇന്നത്തെ ശരാശരി വില 2.164 ഡോളർ അധവാ ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ചു 159.79 രൂപാ. വില ലിറ്ററിലേക്ക് മാറ്റിയാൽ ഒര് ലിറ്റർ സാധാരണ പെട്രോളിന് ഏകദേശം 42.22 (159.79/ 3.785= 42.22) രൂപാ. നിലവിൽ ഇന്ത്യയിൽ പ്രസ്തുത പെട്രോളിന് ഇരട്ടിയോളം വില ഉണ്ട്.അമേരിക്കൻ മോഡലിൽ വില നിശ്ചയിക്കാനുള്ള അധികാരം വിപണിക്ക് നൽകിയാൽ ഇപ്പോൾ പെട്രോൾ വില മുൻവർഷത്തെ അപേക്ഷിച്ചു കുറയുകയാണ് ചെയ്യേണ്ടത്. അത് ഇതോടപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിലെ മുൻവർഷത്തെ ശരാശരി വിലയും ഇപ്പോളത്തെ ശരാശരി വിലയും നിരീക്ഷിച്ചാൽ മനസിലാകും.

  ഉദാഹരണമായി മുൻവർഷം ഈ സമയത്ത് 2.590 ഡോളർ ഉണ്ടായിരുന്ന സാധാരണ പെട്രോളിന് ഇപ്പോൾ ഇപ്പോൾ 2.164 ഡോളർ ആണ് വില. ഇതര പെട്രോളുകളുടെ വിലയും സമാന രീതിയിൽ ഇടിഞ്ഞിരിക്കുന്നതായി കാണാം. എന്നാൽ ഇന്ത്യയിൽ വില കൂടുക ആണ് ചെയ്തത്.ഇതൊക്കെ കൊണ്ടാണ് സാമ്പത്തിക നയത്തിൽ ഒര് വശത്ത് മോദിയെ വിമർശിക്കുന്ന ഞാൻ മറുവശത്ത് ട്രംപിന്റെ സാമ്പത്തിക നയത്തെ അനുകൂലിക്കുന്നത്. അല്ലാതെ അവർ രണ്ടുപേരുടെയും വ്യക്തി ജീവിതമോ ഇതര നയങ്ങളോ നോക്കിയല്ല ഞാൻ രണ്ടുപേരെയും അനുകൂലിക്കുകയും, പ്രതികൂലിക്കുകയും ചെയ്യുന്നത്.

  പിന്നെ രാഷ്ട്രീയമായി നോക്കിയാൽ മോദിയാണ് ശരി. കാരണം ഒര് വശത്ത് ട്രംപ് പരാജയപെട്ടപ്പോൾ മറുവശത്ത് മോദി കൂടുതൽ സീറ്റുകൾ നേടി വിജയിക്കുകയാണ് ചെയ്തത്. എന്തിനേറെ ഇപ്പോൾ നടക്കുന്ന കർഷക സമരത്തെ മറയാക്കി ഇന്ധന വില വലിയ തോതിൽ കൂട്ടാൻ മോദിക്ക് കഴിഞ്ഞു.കാർഷിക നയവും ഊർജ്ജ നയം പോലെ നടപ്പാക്കാൻ ആണേൽ പണി പാളും. പിന്നെ പ്രതിഷേധിക്കാൻ വന്നിരിക്കുന്നത് മലയാളി അല്ല പഞ്ചാബി ആണ്. അതിനാൽ മോദി ഇന്ധന വില ഉദ്ദേശിക്കുന്ന നിലയിൽ ഉയർത്തി കഴിഞ്ഞിട്ട് കാർഷിക നയം പിൻവലിച്ചാലും അത്ഭുത പെടാനില്ല.

  160 രൂപാ പെട്രോൾ നമ്മളെ ബാധിക്കുന്ന ഐറ്റം അല്ലല്ലോ എന്നൊക്കെ ആശ്വസിക്കാൻ വരട്ടെ. കുറച്ചുകാലം കഴിയുമ്പോൾ പമ്പിൽ ഇതര പെട്രോൾ മിക്കപ്പോളും ഔട്ട് ഓഫ് സ്റ്റോക്ക് ആകുകയും അങ്ങനെ ആവിശ്യക്കാരൻ 160 രൂപാ പെട്രോൾ തന്നെ വാങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഒക്കെ രാജ്യ വികസനത്തിനും, അതോടൊപ്പം ഇലക്ട്രിക്ക് കാറുകൾ വ്യാപകം ആക്കാനും ആണ് എന്ന് ആശ്വസിക്കുക. അല്ലാതെ ഇന്ത്യക്കാരന്റെ മുന്നിൽ നിലവിൽ വേറെ മാർഗ്ഗം ഒന്നും ഇല്ല.