പ്രൈവറ്റ് സ്ക്കൂളുകളിൽ മതം പുഴുങ്ങി തിന്നാൻ കുട്ടികളെ വിടുന്ന മലയാളികൾ അറിയാൻ

398

Ajith Sudevan

സർക്കാർ വിദ്യാലയമോ സ്വകാര്യ വിദ്യാലയമോ മികച്ച ഭരണാധികാരികളെയും മഹാപ്രതിഭകളേയും സൃഷ്ടിക്കുന്നത് എന്നറിയാൻ സർക്കാർ വിദ്യാലയത്തിൽ പഠിച്ച മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റനെയും സ്വകാര്യ വിദ്യാലയത്തിൽ പഠിച്ച ഇപ്പോളത്തെ അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെയും മൊത്തത്തിൽ ഒന്ന് താരതമ്യം ചെയ്താൽ മതി.

അമേരിക്കയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ നല്ല കഴിവുള്ളവരാണ്. അവർക്ക് നമ്മുടെ കുട്ടികളെ പോലെ വേൾഡ് ഹിസ്റ്ററി ഒന്നും വിശദമായി അറിയില്ല. പക്ഷേ ഒര് ജോലിക്ക് വേണ്ട അപേക്ഷ പൂരിപ്പിക്കാൻ അറിയാം. വെള്ളപൊക്കവും, ഭൂമി കുലുക്കവും, കൊടുംകാറ്റും അടക്കം ഉള്ള പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്നും അറിയാം.

പല സ്കൂളുകളിലും ഡ്രൈവിങ്ങും, നീന്തലും ഒക്കെ പഠിച്ചാണ് കുട്ടികൾ പുറത്തിറങ്ങുന്നത്. ബിൽ ക്ലിന്റനെ പോലെ മികച്ച ഭരണാധികാരികൾ ആകുന്നതും സ്റ്റീവ് ജോബ്‌സിനെ പോലെ പകരക്കാരില്ലാത്ത പ്രതിഭകൾ ആകുന്നതും അവരാണ്.

എന്നാൽ സർക്കാർ സ്കൂളിൽ ഇവിടെ മതത്തിന് പ്രവേശനം ഇല്ല. അതിനാൽ കുട്ടികളെ മതം കൂടെ പഠിപ്പിക്കുന്ന പള്ളിയുടെ പള്ളിക്കൂടത്തിൽ ആണ് മലയാളികൾ മിക്കവരും മക്കളെ വിടുന്നത്. അവര് നമ്മളുടെ നാട്ടിലെ പള്ളിയുടെ പള്ളിക്കൂടത്തിൽ പഠിച്ച കുട്ടികളുടെ അവസ്ഥയിൽ തന്നെയാണ്. ഏറിയാൽ എഞ്ചിനീയർ, ഡോക്ടറോ അതിന് അപ്പുറം പോകില്ല. പോകാൻ മാതാപിതാക്കൾ അനുവദിക്കറും ഇല്ല.

അതിനാൽ പൊങ്ങച്ചം കാണിക്കാനും മതം പഠിപ്പിക്കാനും ആയി പ്രൈവറ്റ് സ്കൂളിൽ പോയി പഠിക്കുന്ന മലയാളി കുട്ടികളെ വെച്ച് അമേരിക്കക്കാരെ മൊത്തത്തിൽ അളന്നാൽ പണിപാളും.

കാരണം 2019 ലെ കണക്കുകൾ അനുസരിച്ചു അമേരിക്കയിലെ 56.6 മില്യൺ വിദ്യാർഥികളിൽ 50.8 മില്യൺ വിദ്യാർഥികളും അതായത് ഏകദേശം 90% (50.8/ 56.6 =0.90) വിദ്യാർഥികളും അമേരിക്കയിൽ സർക്കാർ വിദ്യാലയങ്ങളിൽ ആണ് പഠിക്കുന്നത്.

മലയാളികളെ അപേക്ഷിച്ചു ഇതര ഇന്ത്യക്കാർക്ക് പ്രൈവറ്റ് സ്കൂളുകളോട് വലിയ താൽപ്പര്യം ഇല്ല. അതിനാൽ അവരിൽ പലരും രാഷ്ട്രീയമായും സാമൂഹികമായും മലയാളികളേക്കാൾ കൂടുതൽ ഉന്നത സ്ഥാനങ്ങൾ നേടുന്നുണ്ട്.