സ്വന്തം അറിവിനും കഴിവിനും തക്ക സാമ്പത്തിക മുന്നേറ്റങ്ങൾ ജീവിതത്തിൽ നേടാൻ കഴിയാത്തവരാണ് സാമൂഹിക വിമർശകരായി മാറുന്നത്

52

Ajith Sudevan

സ്വന്തം അറിവിനും കഴിവിനും തക്ക സാമ്പത്തിക മുന്നേറ്റങ്ങൾ ജീവിതത്തിൽ നേടാൻ കഴിയാത്തവരാണ് സാമൂഹിക വിമർശകരായി മാറുന്നത് എന്നാണ് ഒര് വിഭാഗം പറയുന്നത്. ഒര് പരിധിവരെ ഇത് ശരിയാണ്.തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചു എന്ന വർത്തകേട്ട സാമൂഹിക വിമർശകൻ അതിന്റെ ദോഷവശങ്ങളെ കുറിച്ച് വാചാലനായി. എന്നാൽ ഇത് കേട്ടിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തായ നിക്ഷേപകൻ ഒര് ലക്ഷം രൂപാ Adani Enterprises Ltd ൽ ഓഗസ്റ്റ് 19 ന് ഓഹരി ഒന്നിന് 220.8 എന്ന നിരക്കിൽ നിക്ഷേപിച്ചു.

സംസ്ഥാന സർക്കാർ വിമാനത്താവള ഏറ്റെടുക്കലിന് എതിരെ കോടതിയിൽ കേസിനും, അതോടൊപ്പം നിയമസഭയിൽ പ്രമേയം പാസാക്കാനും പോകുന്നു എന്നറിഞ്ഞ നിക്ഷേപകൻ പ്രസ്തുത ഓഹരികൾ ഓഗസ്റ്റ് 25 ന് ഓഹരി ഒന്നിന് 310.85 എന്ന നിരക്കിൽ വിറ്റു. ഏറെവൈകാതെ ഓഹരി 299.80 എന്ന നിലയിലേക്ക് ഇടിഞ്ഞു. അതായത് വെറും 6 ദിവസം കൊണ്ട് നമ്മുടെ നിക്ഷേപകന്റെ ഒര് ലക്ഷം 40.78 % ( 310.85/220.8=1.4078) വളർന്ന് 140,780 ആയി. ഇങ്ങനെ ഏത് കാര്യവും എങ്ങനെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവർക്ക് സാമൂഹിക വിമർശനം നടത്താൻ ഒന്നും സമയം കാണില്ല. മറിച്ചു പണം ഉണ്ടാക്കാനും പ്രസ്തുത പണം ഉപയോഗിച്ച് ഭാര്യയേയും മക്കളേയും ഒക്കെ സന്തോഷിപ്പിച്ചു കഴിയാനും ഒക്കെ ആണ് അവർക്ക് താല്പര്യം.

എന്ന് മാത്രമല്ല സമൂഹത്തിന്റെ പൊതുതാൽപ്പര്യത്തിന് എതിര് എന്ന് സാമൂഹിക വിമർശകർ കരുതുന്ന പലതും തങ്ങളുടെ സ്വകാര്യ താല്പര്യങ്ങൾക്ക് അനുകൂലമാണ് എന്നറിയാവുന്നത് കൊണ്ടാണ് അത്യാവശ്യം സാമ്പത്തിക വിജയം നേടിയ മിക്കവരും പറയത്തക്ക വലിയ സാമൂഹിക വിമർശനത്തിന് ഒന്നും പോകാത്തതും, അതോടൊപ്പം സ്വകാര്യവൽക്കരണം അടക്കം ഉള്ളവയെ അനുകൂലിച്ചു അത്യാവശ്യം സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ നോക്കുന്നതും.എന്നാൽ വിമാനത്താവളം അദാനിക് നൽകിയതിന് എതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കുകയും, അതോടൊപ്പം പ്രസ്തുത തീരുമാനത്തിന് എതിരെ സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടായ നടപടികളിൽ സന്തോഷിക്കുകയും ചെയ്ത് വിമർശകൻ എന്ത് നേടി എന്ന് ചോദിച്ചാൽ ഒന്നും നേടിയില്ല.

നിക്ഷേപകൻ ലാഭം കിട്ടിയ പണത്തിൽ നിന്ന് 25,000 മുടക്കി മകൾക്ക് ഓൺലൈൻ ക്ലാസിനായി ഒര് പുത്തൻ ലാപ്ടോപ്പും, 8000 മുടക്കി സാഹിത്യ പ്രേമിയായ ഭാര്യക്ക് ഒര് കിൻഡിലെ റീഡറും, 4000 മുടക്കി മികച്ച വൈഫൈ നെറ്വർക്കും അതോടൊപ്പം പാരന്റ് കണ്ട്രോളും ഉള്ള ഒര് വൈഫൈ റൂട്ടറും വാങ്ങി. പുത്തൻ സമ്മാനങ്ങൾ കിട്ടിയ നിക്ഷേപകന്റെ ഭാര്യയും, മകളും സന്തുഷ്ടർ.
പാരന്റ് കണ്ട്രോൾ ഉള്ള റൂട്ടർ വാങ്ങിയതിനാൽ മകൾ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുമോ എന്ന ഭയം നമ്മുടെ നിക്ഷേപകനും ഇല്ല. ശേഷിച്ച 3780 ഉപയോഗിച്ച് ഒര് കുപ്പിസഹിതം വാങ്ങി ഓണ സദ്യ ഗംഭീരം ആക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ നിക്ഷേപകൻ. എന്നാൽ ഓണസമ്മാനമായി ഇവയൊന്നും നല്കാൻ കഴിയാത്ത വിമർശകനെ അദ്ദേഹത്തിന്റെ ഭാര്യയും മകളും വായുവിൽ നിർത്തിയിരിക്കുക ആണ്. വായുവിൽ നിന്ന് നിലത്ത് എത്തേണ്ട താമസം വിമർശകൻ അദാനിയേയും, മോദിയെയും വിമർശിച്ചു കലിപ്പ് തീർക്കുന്നത് ആയിരിക്കും.

ഇതിൽ ആരുടെ ശൈലിയാണ് നല്ലത് എന്ന് ചോദിച്ചാൽ കുടുബത്തോടൊപ്പം സന്തോഷവും സമാധാനവും ആയി ജീവിക്കാൻ നല്ലത് നിക്ഷേപകന്റെ ശൈലി. വിവാഹം ഒന്നും കഴിക്കാതെ കഴിയുന്നവർക്ക് സാമൂഹിക മാധ്യമങ്ങളിൽ തല്ല് കൂടികളിക്കാൻ നല്ലത് വിമർശകന്റെ ശൈലി.