ബാങ്കിനെ പറ്റിച്ചു നാടുവിടുന്ന മുതലാളിമാർ ഉള്ള നാട്ടിലെ പ്രജാപതി അറിയാൻ

238

Ajith Sudevan എഴുതുന്നത്

52,000 ഡോളറോ അതിൽ അധികമോ പിഴകൾ അടക്കം ആദായ നികുതി കുടിശിഖ ഉണ്ടെങ്കിൽ അമേരിക്കയിൽ പാസ്പോർട്ട് മരവിപ്പിക്കും. കള്ളപ്പണക്കാരെയും വലിയ തുക നികുതി കുടിശിഖ വരുത്തി രാജ്യം വിടുന്നവരേയും പിടിക്കാൻ മോദിജിക്ക് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടേൽ ഇന്ത്യയിലും സമാനമായ നിയമം പരീക്ഷിക്കാവുന്നതാണ്. കാരണം അപ്പോൾ നാട് വിടൽ യോജന പോളിയും.

മുൻസർക്കാരുകൾ ആരും സാധാരണക്കാരുടെ സമ്പാദ്യം കള്ളപ്പണവേട്ട എന്ന പേരിൽ തട്ടിപ്പറിക്കാൻ ശ്രമിച്ചിട്ടില്ല. അതിനാൽ മുൻസർക്കാരുകൾക്ക് സമാനമായ നിയമം ഉണ്ടാക്കി കൂടായിരുന്നോ എന്ന ചോദ്യം തികച്ചും അർത്ഥശൂന്യമാണ്. ഭൂമിയും സ്വർണ്ണവും ഒക്കെയായി സാധാരണക്കാർ തങ്ങളുടെ സമ്പാദ്യം കരുതി വയ്ക്കുന്നത് അത് അനിൽ അംബാനിയുടെ കമ്പനികളുടെ ഓഹരി പോലെ മുച്ചൂടം മുടിഞ്ഞു പോകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. അതിനാൽ ഓഹരി വിപണിയിൽ നിക്ഷേപ സുരക്ഷിതത്വം ഉറപ്പ് നൽകാൻ സാധിക്കാത്തിടത്തോളം സർക്കാർ സാധാരണക്കാരെ അതിലേക്ക് വലിച്ചുകൊണ്ട് പോകാൻ ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഇടിഞ്ഞു നിന്ന 1998 കാലഘട്ടത്തിലാണ് നമ്മുടെ നാട്ടിൽ ഇടത്തരക്കാർ മിക്കവരും 50 മുതൽ 100 പവൻ പെൺമക്കൾക്ക് വിവാഹ സമ്മാനമായി നൽകാൻ തുടങ്ങിയത്. 100 പവൻ വാങ്ങാൻ അന്ന് നികുതികൾ സഹിതം മൂന്നര ലക്ഷം (800*405=324000) ഒക്കെ ആകുമായിരിന്നുള്ളൂ . ആൺമക്കൾ ഉള്ള പെൺകുട്ടി സ്വർണ്ണ വില ഉയർന്ന് നിന്ന 2012 കാലത്ത് പ്രസ്തുത 100 പവൻ ഒര് ബന്ധുവിന് 25 ലക്ഷം (800 *3105 =2,484,000) രൂപയ്ക്ക് വിറ്റു . സ്വർണ്ണം വിറ്റ് കിട്ടിയ പണം ആയ 25 ലക്ഷം മുടക്കി പുതിയ വീട് വച്ച് നല്ല പണക്കാരി ആയി കഴിയുന്നു.

ആകെയുള്ള 50 പവൻ പെൺമക്കൾക്ക് ആയി കരുതി വെച്ച കൂട്ടുകാരി 20 വർഷം മുമ്പ് ഉള്ള ബില്ല് സൂക്ഷിച്ചില്ല എന്ന കാരണത്താൽ 30% പിഴ അടച്ചില്ലേൽ കള്ളപ്പണക്കാരി ആകും എന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു. നിയമത്തിന്റെ സാങ്കേതിക പഴുതുകൾ ഉപയോഗിച്ച് സാധാരണക്കാരിൽ നിന്ന് പിടിച്ചു പറിക്കുന്ന ഇ നികുതിയൊക്കെ നാട് വിടൽ യോജനക്കാരെ സഹായിക്കാനാണ് എന്ന ബോധം പോലും ഇല്ലാത്ത; 2025 ൽ സ്വർഗ്ഗ രാജ്യം വരും എന്നും പറഞ്ഞു സാധാരണകാരന്റെ അവസാന സമ്പാദ്യവും തട്ടിയെടുക്കാനുള്ള ഇത്തരം ശ്രമങ്ങളെ എല്ലാം ന്യായീകരിക്കാൻ ആളുകൾ ഉള്ളിടത്തോളം മോദിജിക്ക് തിരിഞ്ഞു നോക്കേണ്ടത് ഇല്ല.

“The State Department denies passport applications or revokes existing passports based on the information it receives from the IRS. The $52,000 must qualify as legally enforceable federal tax debt, including interest and penalties, according to the IRS.”