കുട്ടിയെ രക്ഷിക്കാൻ സർക്കാരും സമൂഹവും നടത്തിയ ശ്രമം അഭിനന്ദനാർഹം

455
Ajith Sudevan എഴുതുന്നു

മുക്കിന് മുക്കിന് അത്യാധുനിക ആശുപത്രികൾ പണിയാൻ സമ്പന്ന രാജ്യങ്ങൾക്ക് പോലും സാധ്യമല്ല!

കുട്ടിയെ രക്ഷിക്കാൻ വേണ്ടി സർക്കാരും സമൂഹവും കൈകോർത്ത് പിടിച്ചു നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. എന്നാൽ അതോടൊപ്പം ഒരു വിഭാഗം ആൾക്കാർ ആവശ്യപ്പെടുന്നത് പോലെ മേലിൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ ഓരോ ജില്ലയിലും എല്ലാ സൗകര്യങ്ങളും ഉള്ള അത്യാധുനിക ആശുപത്രികൾ പണിയാനും അവിടങ്ങളിലേക്ക് അതിന് ആനുപാതികമായി വിദഗ്‌ദ്ധരേയും കണ്ടെത്തുക എന്നതും പ്രായോഗികമല്ല.

പ്രസ്തുത തിരിച്ചറിവാണ് കേരളത്തിന്റെ ജനസംഖ്യയും ഇന്ത്യയേക്കാൾ വലിയ സമ്പത്ത് വ്യവസ്ഥയും ഉള്ള അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയ അടക്കം ഉൾപ്രദേശങ്ങളിൽ കൂടുതൽ അത്യാധുനിക ആശുപത്രികൾ പണിയാൻ ശ്രമിക്കാതെ എയർ ആംബുലൻസ് സംവിധാനം ഉപയോഗിക്കുന്നത്.

Ajith Sudevan
Ajith Sudevan

അമേരിക്ക പണിതില്ല എന്നും പറഞ്ഞു ഇന്ത്യക്ക് പണിതുകൂടാ എന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നവർ ഒരു കാര്യം അറിയുക ലോകത്ത് ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ പണം മുടക്കുന്ന രാജ്യമാണ് അമേരിക്ക. ആളോഹരി വിഹിതം 8000 അമേരിക്കൻ ഡോളറിന് മുകളിൽ! അതായത് നമ്മുടെ നാട്ടിലെ ഒരു ഇടത്തരം കുടുബത്തിന്റെ വാർഷിക വരുമാനത്തിന് മുകളിൽ വരും പ്രസ്തുത തുകയുടെ രൂപയിൽ ഉള്ള മൂല്യം ആയ 560000 (8000*70) എന്നിട്ടും പ്രധാന നഗരങ്ങൾ വിട്ടാൽ ഇവിടെയും വലിയ ആശുപത്രികൾ കുറവാണ്.

ഉദാഹരണമായി ലോക സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്ന ഹോളിവുഡ് സ്ഥിതിചെയുന്ന ലോസ് ഏഞ്ചലസ് നിന്നും ലോക കമ്പ്യൂട്ടർ വ്യവസായത്തിന്റെ ആസ്ഥാനമായ സിലിക്കൺ വാലി സ്ഥിതിചെയുന്ന സാൻ ഫ്രാൻസിസ്കോയിലേക്ക് റോഡ് മാർഗ്ഗം ഏകദേശം 400 മൈലുകൾ ഉണ്ട്. ഈ രണ്ട് മഹാനഗരങ്ങൾക്കും ഇടയിൽ ഉള്ള പ്രദേശം വലിയ കൃഷിസ്ഥലങ്ങളാണ് അതിനാൽ തന്നെ അവിടെ ജനസാന്ദ്രത കുറവാണ്.

അക്കാരണത്താൽ തന്നെ അവിടെ മഹാനഗരങ്ങളെ അപേക്ഷിച്ചു എണ്ണത്തിൽ എല്ലാവിധ സ്വകര്യങ്ങളും ഉള്ള അത്യാധുനിക ആശുപത്രികൾ കുറവുമാണ്. അപൂർവമായി വരുന്ന അടിയന്തര സാഹചര്യങ്ങൾ എയർ ആംബുലൻസ് അടക്കമുള്ള സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ഇവിടെയും പരിഹരിക്കുന്നത്.

Image result for air ambulanceനാട്ടിലും സമാന രീതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി സഹകരിച്ചു എയർ ആംബുലൻസ് സംവിധാനം ഉണ്ടാക്കുക എന്നതും അതോടൊപ്പം സോഷ്യൽ മീഡിയയിൽ കൂടെ ആഹ്വനം ചെയ്യാതെ തന്നെ ആംബുലൻസിന് വഴി മാറികൊടുക്കാൻ പറ്റുന്ന ഒരു മനോനിലയിലേക്ക് നമ്മുടെ നാട്ടിലെ ആൾക്കാരെ മാറ്റുക എന്നതും ആണ് നിലവിൽ ഇത്തരം പ്രശനങ്ങളെ നേരിടാനുള്ള മാർഗ്ഗം.

അല്ലാതെ പലരും കരുതുന്നത് പോലെ എണ്ണത്തിൽ ഒരുപാട് അത്യാധുനിക ആശുപത്രികൾ പണിയാനോ അവിടേക്ക് വേണ്ട വിദഗ്ധരെ കണ്ടെത്താനുള്ള സാമ്പത്തിക സാഹചര്യമോ നിലവിൽ നമ്മുടെ നാടിന് എന്നല്ല വലിയ സമ്പന്ന രാജ്യമായ അമേരിക്കയ്ക്ക് പോലും ഇല്ല.