കടം വാങ്ങി ഇന്നിന്റെ ജീവിതം ആഘോഷം ആക്കാൻ പുറപ്പെടുന്നതിന് മുമ്പ് ചുറ്റുവട്ടത് ഒന്ന് കണ്ണോടിക്കുക

89

Ajith Sudevan (USA)

നാളേയ്ക്ക് വേണ്ടി കരുതി വയ്ക്കുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല. കാരണം നാളെ നമ്മൾ ഉണ്ടാകും എന്ന് വലിയ ഉറപ്പൊന്നും ഇല്ല. അതിനാൽ ഇത്തിരി കടം വാങ്ങി ആണേലും ഇന്നിന്റെ ജീവിതം പരമാവധി ആനന്ദ പ്രദമാക്കുക്ക. ഇത്തരം സാഹിത്യപരമായ സാമ്പത്തിക ഉപദേശങ്ങൾ കേട്ട് കടം വാങ്ങി ഇന്നിന്റെ ജീവിതം ആഘോഷം ആക്കാൻ പുറപ്പെടുന്നതിന് മുമ്പ് ചുറ്റുവട്ടത് ഒന്ന് കണ്ണോടിച്ചു നോക്കുക.

ഒത്തിരി പിന്നോട്ടോ ഒത്തിരി അകലേക്കോ നോക്കണ്ടാ. നമ്മുടെ അടുത്ത ബന്ധുക്കളും, പരിചയക്കാരും ആയ 100 ദമ്പതികളെ എടുക്കുക. അവരിൽ കഴിഞ്ഞ 20 വർഷത്തിന് ഉള്ളിൽ അകാലത്തിൽ മരിച്ചുപോയവർ എത്രപേർ ഉണ്ട്. അങ്ങനെ മരിച്ചുപോയവരിൽ തന്നെ എത്രപേർ, കരുതിവെച്ച ഭാരിച്ച സമ്പത്ത് അനുഭവിക്കാതെ അകാലത്തിൽ മരിച്ചു പോയി.50 വയസിൽ കുറഞ്ഞ പ്രായത്തിൽ മരിച്ചുപോയവർ ഏറിയാൽ 10% വരും. അങ്ങനെ മരിച്ചവരിൽ ഏറിയകൂറും മോശമല്ലാത്ത കടം ഉണ്ടാക്കിയിട്ട് ആകും പോയത്. അവരിൽ പലരേയും മരണത്തിലേക്ക് നയിച്ചത് രോഗങ്ങളോ, അപകടങ്ങളോ ആയിരിക്കില്ല. മറിച്ചു ആദ്യം പറഞ്ഞപോലെ ഉള്ള സാഹിത്യപരമായ സാമ്പത്തിക ഉപദേശങ്ങൾ കേട്ട് ജീവിതം കൂടുതൽ ആനന്ദ പ്രദമാക്കാൻ വേണ്ടി വാങ്ങിയ കടങ്ങൾ എങ്ങനെ വീട്ടും എന്ന ആധിയിൽ ആത്മഹത്യയിൽ അഭയം തേടിയത് ആകും അവരിൽ മോശമല്ലത്ത ഒര് വിഭാഗം.

ഓർക്കുക സാഹിത്യം എന്നത് ഭാവനയിൽ അധിഷ്ഠിതവും, സാമ്പത്തിക ശാസ്ത്രം എന്നത് യാഥാർഥ്യത്തിൽ അധിഷ്ഠിതവും ആണ്. അതിനാൽ സാഹിത്യപരമായ സാമ്പത്തിക ഉപദേശങ്ങൾ കേട്ട് കടം വാങ്ങി ഇന്നത്തെ ജീവിതം പരമാവധി ആനന്ദപ്രദമാക്കാൻ നോക്കിയാൽ നാളെയുടെ ജീവിതം ഇരുട്ടിൽ ആകും.

അതേ 50 വയസിന് ഉള്ളിൽ നിങ്ങൾ മരിച്ചുപോകാൻ ഉള്ളതിലും വളരെ ഉയർന്ന സാധ്യതയാണ് 50 വയസ് കഴിഞ്ഞും ഏറെക്കാലം നമ്മൾ ജീവിച്ചിരിക്കാൻ ഉള്ള സാധ്യത. അതിനാൽ ഇന്നിന്റെ ജീവിതം ആസ്വാദ്യം ആകുന്നതിന് ഒപ്പം നാളേക്ക് വേണ്ടികൂടി ഇത്തിരി കരുതി വെച്ച് ജീവിക്കുന്നത് ആകും സമാധാനവും സന്തോഷവും ദീർഘകാലം നിലനിർത്താനും, അതോടൊപ്പം ഔദ്യോഗികവും, ആരോഗ്യപരവും ആയ അപ്രതീഷിത തിരിച്ചടികളിൽ ആത്മഹത്യയിൽ അഭയം തേടാതെ മുന്നേറാൻ സഹായിക്കുന്നതും.