ബൈഡൻ ജയിക്കാൻ യാഗം നടത്തുന്നത് ആയിരിക്കും ഇത്തവണ സംഘമിത്രങ്ങൾക്ക് നല്ലത്

276

Ajith Sudevan (USA)

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 225 ലക്ഷം കോടി രൂപയാണ് എന്ന് കരുതുക. വിനിമയ നിരക്ക് 75 ഉള്ളപ്പോൾ അത് ഡോളറിലേക്ക് മാറ്റിയാൽ 3 ലക്ഷം കോടി ഡോളർ ആകും. എന്നാൽ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് 10% ഇടിഞ്ഞു 67.5 ആയി എന്ന് കരുതുക. അപ്പോൾ 225 ലക്ഷം കോടിയേ ഡോളറിൽ ആക്കിയാൽ 3.33 (225/67.5 =3.33) ലക്ഷം കോടി ഡോളർ ആകും. അതായത് ഡോളറിൽ നോക്കിയാൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 11% വളർന്നതായി തോന്നും.

സമാനമായ ലാഭം ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ അമേരിക്കൻ കമ്പനികൾക്കും വിനിമയ നിരക്കിലെ ഇടിവ് മൂലം ലഭിക്കും. അതായത് വിനിമയ നിരക്ക് 75 ഉള്ളപ്പോൾ 100 ഡോളർ മുടക്കി 7500 രൂപയ്ക്ക് വാങ്ങിയ ഓഹരി, അതേ 7500 രൂപയ്ക്ക് വിറ്റാൽ പോലും വിനിമയ നിരക്ക് 67.5 ആയി ഇടിഞ്ഞാൽ ഡോളറിൽ 11% ലാഭം നേടും.

അതിനാൽ ബൈഡൻ ജയിച്ചാൽ മോദിക്ക് തിരിച്ചടി ആകും എന്ന് കരുതി ആരും സന്തോഷിക്കേണ്ട. കാരണം ബൈഡൻ വാഗ്‌ദാനം ചെയ്യുന്ന പദ്ധതികൾ എല്ലാം നടപ്പാക്കാൻ ബൈഡൻ ശ്രമിച്ചാൽ, അത് ഒബാമയുടെ കാലത്തെപ്പോലെ ഡോളർ മൂല്യം കുറേക്കാലം ഇടിഞ്ഞു നിൽക്കാനും, അങ്ങനെ മോദിജിക്ക് ചുളുവിൽ വലിയ സാമ്പത്തിക വളർച്ച ഉയർത്തി കാണിക്കാനും സഹായിക്കും.
അതോടൊപ്പം സംഘമിത്രങ്ങൾക് ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപത്തിന്റെ സഹായത്താൽ കുറച്ചു ലാഭം ഉണ്ടാക്കാനും ബൈഡന്റെ ജയം സഹായിക്കും. പിന്നെ നിങ്ങളുടെ ഭാഗ്യത്തിന് കമലാഹാരിസ് ബീഫ് നിയന്ത്രണം വല്ലതും കൊണ്ടുവന്നാൽ അതും നിങ്ങൾക്ക് ഒര് ബോണസായി മാറും.അതിനാൽ രണ്ട് ജനപ്രതിനിധി സഭകളും അടക്കം ബൈഡൻ ജയിക്കാൻ യാഗം നടത്തുന്നത് ആയിരിക്കും ഇത്തവണ സംഘമിത്രങ്ങൾക്ക് നല്ലത്.

ബൈഡൻ ജയിക്കും എന്ന പ്രതീക്ഷയിൽ കഴിഞ്ഞ 5 ദിവസം കൊണ്ട് സുസ്‌ലോൺ കമ്പനിയുടെ ഓഹരികൾ ഉയരുകയാണ്. ഒക്ടോബർ 21 ന് 2.95 രൂപ ഉണ്ടായിരുന്ന പ്രസ്തുത ഓഹരി നിലവിൽ 29% ഉയർന്ന് ഒക്ടോബർ 27 ന് 3.8 രൂപ ആയി. ബൈഡൻ ജയിച്ചാൽ ഇനിയും ഈ ഓഹരി കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാം. ബൈഡൻ പരാജയപ്പെട്ടാൽ ഇപ്പോൾ ഉള്ളതും കൂടി പോകും.
ചാടിക്കളിക്കുന്ന സംസ്ഥാനങ്ങൾ പലതും പാരമ്പര്യ ഊർജ്ജ വ്യവസായത്തെ ആശ്രയിച്ചാണ് കഴിയുന്നത് എന്നതിനാൽ ഇപ്പോളും ബൈഡന്റെ വിജയം പൂർണമായി ഉറപ്പിക്കാൻ പറ്റില്ല. ബൈഡൻ വന്നാൽ പാരമ്പര്യ ഊർജ്ജ വ്യവസായത്തെ ഉയർന്ന നികുതികൾ ചുമത്തി തകർക്കും എന്നും പ്രചരിപ്പിച്ചു ട്രംപ് പ്രസ്തുത സംസ്ഥാനങ്ങൾ നിലനിർത്താൻ തന്നാൽ ആവും വിധം ശ്രമിക്കുന്നുണ്ട്. അതിൽ ട്രംപ് വിജയിച്ചാൽ സുസ്‌ലോൺ അടക്കം ഉള്ള പാരമ്പര്യ ഇതര ഊർജ്ജ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടം വരും.
**