അടിയന്തര സാഹചര്യത്തിൽ അടിയന്തരമായി ചൈനയ്ക്ക് ആശുപത്രി പണിയേണ്ടിവന്നത് എന്തുകൊണ്ടാകും ?

0
119
Ajith Sudevan
10 ദിവസം കൊണ്ട് ആശുപത്രി പണിഞ്ഞു എന്നത് ചൈനയുടെ എന്തോ വലിയ നേട്ടം ആയിട്ടാണ് പലരും പറയുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ നിന്ന് അടക്കം ധാരാളം പേർ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യാൻ പോകുന്ന ചൈനയിൽ ആവിശ്യത്തിന് നിലവാരം ഉള്ള ആശുപത്രികൾ ഇല്ല എന്ന ആരോപണം ശരിവെക്കുന്ന തെളിവാണ് അടിയന്തര സാഹചര്യത്തിൽ അടിയന്തരമായി ചൈനയ്ക്ക് ആശുപത്രി പണിയേണ്ടിവന്നത്.
Image result for new hospital in chinaപിന്നെ പാലങ്ങളും കെട്ടിടങ്ങളും ഒക്കെ അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ പണിയാനുള്ള സാങ്കേതിക വിദ്യയൊക്കെ ലോകത്ത് എന്നേ ഉണ്ട്. അതിനാൽ അതിവേഗത്തിൽ നടത്തിയ പ്രസ്തുത നിർമ്മാണം ചൈനയുടെ സാങ്കേതിക മികവായും കരുതേണ്ടത് ഇല്ല. 10 ദിവസം കൊണ്ട് കോറോണയ്ക്ക് എതിരെ ഒര് വാക്‌സിൻ വികസിപ്പിച്ചിരിന്നു എങ്കിൽ അത് ചൈനയുടെ സാങ്കേതിക കുതിപ്പായി അംഗീകരിക്കാമായിരിന്നു.
വെടിമരുന്നും, അച്ചടിയും അടക്കം പൗരാണിക കാലത്ത് ചൈനയുടേത് ആയി ഉയർത്തിക്കാട്ടാൻ ഒരുപാട് സാങ്കേതിക വിദ്യകൾ ഉണ്ട്. എന്നാൽ ആധുനിക കാലത്ത് ആരാന്റെ സാങ്കേതിക വിദ്യ മിനിക്കി ഉപയോഗിക്കാൻ ഉള്ള കഴിവ് മാത്രമേ ചൈനയ്ക്ക് ഉള്ളൂ. അത് നമ്മുടെ നിത്യജീവിതത്തിൽ ഉള്ള മിക്ക വസ്തുക്കളുടേയും സാങ്കേതിക വിദ്യ ആരുടേതാണ് എന്ന് നോക്കിയാൽ മനസിലാകും.
ഉദാഹരണമായി ആപ്പിളും, ടെസ്‌ലയും അടക്കം ഉള്ള അമേരിക്കൻ കമ്പനികളെ അനുകരിക്കാൻ ഉള്ള കഴിവല്ലാതെ അവയെ കടത്തിവെട്ടുന്ന സാങ്കേതിക തികവ് ഉള്ള കമ്പനികൾ ഒന്നും ഉണ്ടാക്കാൻ ആധുനിക ചൈനയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അമേരിക്കയുടെ മൂന്ന് മടങ്ങ് പണം പാരമ്പര്യ ഇതര ഊർജ്ജ മേഖലയിൽ മുടക്കിയിട്ടും ടെസ്‌ലയെ വെല്ലുന്ന സാങ്കേതിക വിദ്യയും വിശ്വാസ്യതയും ഉള്ള മറ്റൊരു കമ്പനി ഉയർത്തി കൊണ്ടുവരാൻ ചൈനയ്ക്ക് കഴിയാഞ്ഞത്. എന്നാൽ ടെസ്‌ലയ്ക്ക് വെല്ലുവിളിയായി Rivian ട്രക്കുകൾ അമേരിക്കയിൽ വളർന്ന് വരുന്നതും.
വൽകഷ്ണം: മികച്ച കൊറോണ വാക്സിനും മിക്കവാറും അമേരിക്ക തന്നെയാകും ആദ്യം വിപണിയിൽ എത്തിക്കുക. പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് വിവിധ വാർത്തകളിൽ നിന്ന് മനസിലായത്. പിന്നെ ഇവിടുത്തെ കർശന പരീക്ഷണ നിബന്ധനകൾ വാക്‌സിൻ വിപണിയിൽ എത്തുന്നത് ഇത്തിരി വൈകിച്ചാലും അത് ചൈന ഉണ്ടാക്കുന്ന തട്ടിക്കൂട്ട് ഉൽപ്പന്നത്തെ തട്ടിയെറിയാൻ തക്ക ഗുണനിലവാരം ഉള്ളതും ആയിരിക്കും.
Advertisements