കലാപത്തിന് കൈയടിക്കുന്നവർ കരുതിയിരിക്കുക സാമ്പത്തിക മാന്ദ്യത്തിന്റെയോ ബാങ്ക് തകർച്ചയുടെയോ ഒക്കെ രൂപത്തിൽ പരോക്ഷമായിട്ടെങ്കിലും അത് നിങ്ങളേയും ബാധിക്കും

0
730
Ajith Sudevan
കലാപത്തിന് കൈയടിക്കുന്നവർ കരുതിയിരിക്കുക, സാമ്പത്തിക മാന്ദ്യത്തിന്റെയോ ബാങ്ക് തകർച്ചയുടെയോ ഒക്കെ രൂപത്തിൽ പരോക്ഷമായിട്ടെങ്കിലും അത് നിങ്ങളേയും ബാധിക്കും!
മോദി അനുകൂലികളുടെ ഇപ്പോളും ഉള്ള ഒരു പ്രതീക്ഷയാണ് കുറഞ്ഞ നികുതി നിരക്ക് അടക്കം ഉള്ള മോദിയുടെ വ്യവസായ സൗഹൃദ നയങ്ങൾ ഇന്ത്യയെ വലിയൊരു സാമ്പത്തിക ശക്തിയാക്കി മാറ്റും എന്നത്. എന്നാൽ മോദിയുടെ നയങ്ങൾ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നില്ല എന്ന് മാത്രമല്ല, മോശമല്ലാത്ത രീതിയിൽ പിന്നോട്ട് നയിക്കുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാജ്യത്തെ തൊഴിൽ ഇല്ലായിമ നിരക്ക് വലിയ തോതിൽ കൂടിയതും, അതോടൊപ്പം സാമ്പത്തിക വളർച്ചാ നിരക്ക്, വ്യവസായ വളർച്ചാ നിരക്ക് എന്നിവ ഇടിഞ്ഞതും.
എന്നാൽ കേന്ദ്രഭരണത്തിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനം ഉണ്ടായിരുന്ന 2004 മുതൽ 2008 വരെയുള്ള കാലത്ത് വ്യവസായികൾക്ക് ഇത്രയേറെ നികുതി ആനുകൂല്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയെ പോലെ സ്വകാര്യ വൽക്കരിച്ചിരിന്നതും ഇല്ല. എന്ന് മാത്രമല്ല പ്രസ്തുത കാലത്ത് ആരംഭിച്ച തൊഴിൽ ഉറപ്പ് അടക്കം ഉള്ള പദ്ധതികൾ വ്യവസായികൾക്ക് കുറഞ്ഞകൂലി നൽകി തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരം കുറക്കുകയും ചെയ്തിരുന്നു.
എന്നിട്ടും 1994 മുതൽ 2019 വരെയുള്ള കഴിഞ്ഞ 25 വർഷത്തെ ചരിത്രം എടുത്താൽ ഏറ്റവും മികച്ച വ്യവസായ വളർച്ചാ നിരക്ക് ആയ 19.9 രേഖപ്പെടുത്തിയത് കാലം പ്രസ്തുത 2004 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ആണ് എന്ന് മനസിലാക്കാം.
മോദിക്ക് നൽകാൻ കഴിയാത്ത ഒരു കാര്യം അന്നത്തെ സർക്കാരിന് സമൂഹത്തിന് നൽകാൻ കഴിഞ്ഞിരുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം . അതാണ് സമാധാനം. രാഷ്ട്രീയ അസ്ഥിരതയും, വർഗീയ കലാപങ്ങളും ഉള്ള ഒര് രാജ്യത്ത് മറ്റ് എന്തൊക്കെ ഉണ്ടായാലും വ്യവസായ പുരോഗതിയോ, സാമ്പത്തിക പുരോഗതിയോ ഒന്നും ഉണ്ടാകില്ല എന്നതിന്റെ ഉത്തമ തെളിവാണ് കോർപ്പറേറ്റ് നികുതി കുറച്ചും, അതോടൊപ്പം തൊഴിൽ ഉറപ്പിന്റെ വിഹിതം കുറച്ചു കുറഞ്ഞ കൂലിയിൽ കൂടുതൽ തൊഴിലാളികളെ വിപണിയിൽ ലഭ്യമാക്കിയിട്ടും രാജ്യത്തിൻറെ വ്യവസായ വളർച്ച പടവലങ്ങാ പോലെ ആയത്.
മോദി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ സമ്പന്നന്മാരിൽ 10% ത്തോളം പേർ ഇന്ത്യവിട്ട് ഇന്ത്യയേക്കാൾ നികുതി നിരക്കുള്ള രാജ്യങ്ങൾ തേടിപോയതും മോദിയുടെ നയങ്ങൾ രാജ്യത്തെ മുന്നോട്ടല്ല പിന്നോട്ടാണ് നയിക്കുന്നത് എന്നതിന്റെ തെളിവാണ്. അതിനാൽ കലാപത്തിന് കൈയടിക്കുന്നവർ കരുതിയിരിക്കുക സാമ്പത്തിക മാന്ദ്യത്തിന്റെയോ ബാങ്ക് തകർച്ചയുടെയോ ഒക്കെ രൂപത്തിൽ പരോക്ഷമായിട്ടെങ്കിലും അത് നിങ്ങളേയും ബാധിക്കും.